അതിർത്തിയിൽ കൂടുതൽ സൈനികരെ എത്തിച്ച് ചൈനീസ് പ്രകോപനം; മോസ്‌കോയിൽ നിർണായക ചർച്ച ഇന്ന്
ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ കൂടുതൽ സൈനികരെ എത്തിച്ച് ചൈനയുടെ പ്രകോപനം. ചുഷുൽ മേഖലയിൽ 5000ത്തോളം സൈനികരെ കൂടി ചൈന എത്തിച്ചതായാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ ഏറെക്കാലമായി തുടരുന്ന സംഘർഷത്തിന്റെ വ്യാപ്തി കൂട്ടുന്നതാണ് ചൈനയുടെ നീക്കം ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ഇന്ന് നടക്കാനിരിക്കുകയാണ്. അതിർത്തിയിൽ സംഘർഷം പുകയുന്ന അതേ സാഹചര്യത്തിൽ തന്നെയാണ് മോസ്‌കോയിൽ നിർണായക കൂടിക്കാഴ്ച നടക്കുന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യിയും ഇന്നലെ നടന്ന ഉച്ചവിരുന്നിൽ പങ്കെടുത്തിരുന്നു അതിർത്തിയിൽ…
