തെലുങ്ക് നടി ശ്രാവണി കൊണ്ടാപള്ളി തൂങ്ങിമരിച്ച നിലയിൽ

തെലുങ്ക് സീരിയൽ താരം ശ്രാവണി കൊണ്ടാപള്ളി തൂങ്ങിമരിച്ച നിലയിൽ. ഹൈദരാബാദിലെ മധുരനഗറിലെ വസതിയിലാണ് താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദേവരാജ് റെഡ്ഡി എന്നയാളുമായി ശ്രാവണി അടുത്തപ്പത്തിലായിരുന്നു. ഇയാൾ നടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും മാതാപിതാക്കൾ പറയുന്നു. പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 89,706 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,706 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 43,70,129 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1115 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 73,890 ആയി ഉയർന്നു. 8,97,394 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 33,98,844 പേർ രോഗമുക്തി നേടി. 77.77 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ഒരു ദിവസത്തിനിടെ…

Read More

വാക്‌സിൻ സ്വീകരിച്ചയാൾക്ക് അജ്ഞാത രോഗം; ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓക്‌സ്‌ഫോർഡ് വാക്‌സിൻ പരീക്ഷണം നിർത്തിവെച്ചു

ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കൊവിഡ് വാക്‌സിൻ പരീക്ഷണം നിർത്തിവെച്ചു. വാക്‌സിൻ കുത്തിവെച്ച വളൻഡിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിർത്തുന്നതെന്ന് കമ്പനി അറിയിച്ചു. വാക്‌സിന്റെ പാർശ്വഫലത്തെ തുടർന്നാണ് രോഗം ബാധിച്ചതെന്നാണ് സംശയം. ബ്രിട്ടീഷ് മരുന്ന് കമ്പനിയായ അസ്ട്ര സെനേക്കയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നിർത്തിയത്. ഇന്ത്യയിലെ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിച്ചിരുന്നു വാക്‌സിൻ വിജയമായാൽ വാങ്ങുന്നതിനായി ഇന്ത്യ കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ…

Read More

സെപ്റ്റംബർ 21 മുതൽ സ്‌കൂളുകൾ ഭാഗികമായി തുറക്കാം; മാർഗനിർദേശവുമായി കേന്ദ്രം

അൺലോക്ക് അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി സ്‌കൂളുകൾ ഭാഗികമായി തുറക്കാനുള്ള മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണമെങ്കിൽ സംശയനിവാരണത്തിനായി സ്‌കൂളിലെത്താം. കുട്ടികളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്താനാകില്ല. താത്പര്യമുള്ള കുട്ടികൾക്ക് രക്ഷിതാവിന്റെ അനുമതി പത്രത്തോടെ സ്‌കൂളിലെത്താം. കായികപരിപാടികൾ നിരോധിക്കും. ഓൺലൈൻ പഠനം പ്രോത്സാഹിപ്പിക്കുക, ഇരിപ്പടങ്ങൾ തമ്മിൽ ആറടി ദൂരം പാലിക്കുക, കുട്ടികളും അധ്യാപകരും മുഖാവരണം ധരിക്കുക രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രം പ്രവേശിപ്പിക്കുക. പരമാവധി തുറസ്സായ സ്ഥലങ്ങളിൽ ഇരുന്ന് കുട്ടികളും അധ്യാപകരും സംവദിക്കുക, സ്‌കൂളുകളിൽ 50…

Read More

കൊവിഡ് രോഗികള്‍ രണ്ട് ലക്ഷം കടന്ന ആദ്യ ജില്ലയായി പൂനെ; ഒരു മാസത്തിനിടെ ഒരുലക്ഷം വൈറസ് ബാധിതര്‍

മുംബൈ: കൊവിഡ് വൈറസ് ബാധ ദ്രുതഗതിയില്‍ പടരുന്നതിനിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്ന ആദ്യ ജില്ലയായി മഹാരാഷ്ട്രയിലെ പൂനെ. 2,03,468 പേര്‍ക്കാണ് ഇവിടെ ഇതു വരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 4,165 പേര്‍ക്ക് പോസറ്റീവായതോടെയാണ് രോഗികളുടെ എണ്ണം 2 ലക്ഷം കടന്നത്. പരിശോധനയുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് രോഗികളുടെ എണ്ണക്കൂടുതലിന് കാരണമെന്നാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ വിശദീകരണം. ആഗസ്ത് അഞ്ചിനാണ് പൂനെയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത്. എന്നാല്‍, ഒരുമാസത്തിനകം രോഗികളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനവാണ്…

Read More

അതിർത്തിയിൽ വെടിയുതിർത്തിട്ടില്ല, നിയന്ത്രണരേഖ ലംഘിച്ചിട്ടില്ല; ചൈനയുടെ ആരോപണം നിഷേധിച്ച് ഇന്ത്യ

അതിർത്തിയിൽ ഇന്ത്യൻ സൈന്യം വെടിയുതിർത്തെന്ന ചൈനയുടെ ആരോപണം നിഷേധിച്ച് ഇന്ത്യ. ഇന്ത്യയുടെ ഭാഗത്ത് നിന്ന് വെടിവെപ്പുണ്ടായിട്ടില്ലെന്ന് കരസേനാ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ കടന്നിട്ടില്ല. ചൈനയാണ് കടന്നുകയറാൻ ശ്രമിച്ചതെന്നും സേനാവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു അതേസമയം വിഷയത്തിൽ സേനയോ കേന്ദ്രസർക്കാരോ ഔദ്യോഗിക സ്ഥിരീകരണം പുറത്തിറക്കിയിട്ടില്ല. ചൈനയാണ് ആദ്യം വെടിവെച്ചതെന്നും നിയന്ത്രണ രേഖ ലംഘിക്കാൻ ശ്രമിച്ചപ്പോൾ തടയുക മാത്രമാണ് ചെയ്തതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യൻ സേന യഥാർഥ നിയന്ത്രണ രേഖ മറികടന്ന് കിഴക്കൻ…

Read More

ബംഗളൂരു മയക്കുമരുന്ന് കേസ്: റെയ്ഡിന് പിന്നാലെ നടി സഞ്ജന ഗൽറാണിയെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

ബംഗളുരൂ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിനിമാനടി സഞ്ജന ഗൽറാണിയെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിൽ രാഗിണി ദ്വിവേദിക്ക് പിന്നാലെ അറസ്റ്റിലാകുന്ന രണ്ടാമത്തെ നടിയാണ് സഞ്ജന. രാവിലെ ഇന്ദിരനഗറിലെ സഞ്ജനയുടെ വീട്ടിൽ സിസിബി നടത്തിയ റെയ്ഡിനും പിന്നാലെയാണ് നടിയെ അറസ്റ്റ് ചെയ്തതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. നടിയെ വിശദമായ ചോദ്യം ചെയ്യലിനായി സെൻട്രൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിക്കും. ലഹരി കടത്തുകേസിൽ നടി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ബംഗലൂരു ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. കേസിൽ…

Read More

24 മണിക്കൂറിനിടെ 75,809 പുതിയ കേസുകൾ, 1133 മരണം; കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 75,809 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ഒരു ലക്ഷത്തിനടുത്തായിരുന്നു രോഗികളുടെ പ്രതിദിന വർധനവ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,80,423 ആയി ഉയർന്നു 1133 പേരാണ് കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. ഇന്ത്യയിലെ ആകെ കൊവിഡ് മരണം 72,775 ആയി ഉയർന്നു. 8,83,697 പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 1.70 ശതമാനമാണ് ഇന്ത്യയിലെ മരണനിരക്ക്. 33,23,950 പേർ ഇതിനോടകം രോഗമുക്തി നേടി. 77.65…

Read More

അതിർത്തിയിൽ ഇന്ത്യൻ സേന വെടിയുതിർത്തതായി ചൈന; സ്ഥിരീകരിക്കാതെ കേന്ദ്രം

ഇന്ത്യ-ചൈനീസ് അതിർത്തിയിൽ വെടിവെപ്പ് നടന്നതായി ചൈന. ഇന്ത്യൻ സേനയാണ് ആദ്യം വെടിയുതിർത്തതെന്ന് ചൈനീസ് സേനാ വക്താവ് ഷാങ് ഷൂയി ആരോപിച്ചു. തിരിച്ചടിച്ചുവെന്നും ചൈന പറയുന്നു. എന്നാൽ ചൈനയുടെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. വാർത്തകൾ സത്യമെങ്കിൽ അതിർത്തിയിൽ 40 വർഷത്തിന് ശേഷമാണ് വെടിവെപ്പ് നടക്കുന്നത്. ഇന്ത്യയുടേത് ഗുരുതരമായ പ്രകോപനമാണെന്നും ചൈനീസ് സേന പറയുന്നു. ഫംഗർ ഏരിയ ഉൾപ്പെടെ ചൈനീസ് സേനയുടെ കടന്നുകയറ്റത്തെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി അതിർത്തിയിൽ സംഘർഷം തുടരുകയാണ് ജൂണിൽ ഗാൽവാൻ താഴ് വരയിൽ നടന്ന…

Read More

മാക്കൂട്ടം വനപാതയിൽ യാത്രക്കാരെ കവർച്ച നടത്താൻ പതിയിരുന്ന സംഘം പിടിയിൽ; രണ്ട് പേർ മലയാളികൾ

കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള മാക്കൂട്ടം വനപാതയിൽ രാത്രി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൊള്ളയടിക്കുന്ന സംഘം പിടിയിൽ. രണ്ട് വാഹനങ്ങളിലായി മാരകായുധങ്ങളുമായി ചുരത്തിൽ ഒളിച്ചിരുന്ന സംഘത്തെ കർണാടക പോലീസ് പിടികൂടി മലയാളി വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെയാണ് വിരാജ്‌പേട്ട റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് മാരകായുധങ്ങളുമായി സംഘം പതിയിരുന്നത്. രാത്രി പെട്രോളിംഗ് നടത്തുന്ന പോലീസിനെ കണ്ടതോടെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പോലീസ് പിടികൂടി. ഇരുമ്പ് വടികൾ, മുളകുപൊടി, എട്ട് കിലോ മെർക്കുറി, കത്തി,…

Read More