Headlines

എൻജിഓയുമായി കൈകോർത്തു; 560 ആദിവാസി കുട്ടികൾക്ക് സഹായവുമായി സച്ചിൻ

560 ആദിവാസി കുട്ടികൾക്ക് സഹായവുമായി ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. എൻജിഓ പരിവാർ എന്ന സന്നദ്ധ സംഘടനയുമായി കൈകോർത്താണ് സച്ചിൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുക. മധ്യപ്രദേശിലെ സേഹോർ ജില്ലയിലുള്ള കുഗ്രാമങ്ങളിലെ കുട്ടികൾക്കാണ് ക്രിക്കറ്റ് ഇതിഹാസത്തിൻ്റെ സഹായം എത്തുക. സെവാനിയ, ബീല്പാട്ടി, ഖാപ, നയപുര, ജമുൻഝീൽ തുടങ്ങിയ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് സച്ചിൻ സഹായിക്കുക. ഇവർക്ക് പോഷകാഹാരവും വിദ്യാഭ്യാസവും ഇവർ ഒരുക്കും. യുണിസെഫിൻ്റെ ഗുഡ്‌വിൽ അംബാസിഡറായ സച്ചിൻ മുൻപും കുട്ടികളെ സഹായിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും…

Read More

ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ 2021-ല്‍; ആദ്യ ഡോസ് സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്‍ 2021 ആദ്യ പാദത്തില്‍ ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍. മരുന്നിനെ കുറിച്ച് ജനങ്ങളില്‍ വിശ്വാസമുണ്ടാക്കാന്‍ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കാന്‍ താന്‍ സന്നദ്ധനാവും. വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് എല്ലാ സുരക്ഷാമുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വാക്സിന്‍ സുരക്ഷിതത്വം, ഉത്പാദനം, വില, വിതരണം തുടങ്ങിയവയെക്കുറിച്ച് വളരെ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സണ്‍ഡേ സംവാദ് എന്ന ഓണ്‍ലൈന്‍ പരിപാടിയുടെ ആദ്യ എപ്പിസോഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. വാക്സിന്‍ കൂടുതല്‍ ആവശ്യമുള്ളവര്‍ക്കാവും ആദ്യം ലഭ്യമാക്കുക. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ…

Read More

പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; യെച്ചൂരി വിഷയത്തിൽ ഇരുസഭകളിലും നോട്ടീസ്

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാല് മണിക്കൂർ വീതമാണ് ഇരു സഭകളും സമ്മേളിക്കുക. രാവിലെ ഒമ്പത് മണിക്ക് ലോക്‌സഭയും ഉച്ചയ്ക്ക് 3 മണിക്ക് രാജ്യസഭയും ചേരും നാളെ മുതൽ രാവിലെ രാജ്യസഭയും ഉച്ച തിരിഞ്ഞ് ലോക്‌സഭയും ചേരും. അന്തരിച്ച മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിക്ക് ഇരുസഭകളും ആദരാഞ്ജലികൾ അർപ്പിക്കും. ഡൽഹി കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരുടെ പേര് ഉൾപ്പെടുത്തിയ വിഷയത്തിൽ ബിനോയ് വിശ്വം,…

Read More

പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പരിശോധന; അഞ്ച് എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ അഞ്ച് എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡല്‍ഹിയിലെ പാര്‍ലമെന്റ് അനക്‌സില്‍ പരിശോധന പുരോഗമിക്കുകയാണ്. സമ്മേളനത്തിന് മുമ്പ് ഇരുസഭകളിലെയും മുഴുവന്‍ എംപിമാരെയും മന്ത്രിമാരെയും അടക്കം കൊവിഡിനുള്ള ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു വിധേയമാക്കും. പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്കു മാത്രമാണു പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുക. മലയാളികള്‍ അടക്കം ഭൂരിപക്ഷം എംപിമാരും ഇന്നലെ കൊവിഡ് പരിശോധനയ്ക്ക് വിധേയമായി. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് 72 മണിക്കൂറിനകം സര്‍ക്കാര്‍…

Read More

യെച്ചൂരിക്ക് പിന്തുണയുമായി പ്രതിപക്ഷം; പാർലമെന്റിൽ വിഷയം ഉന്നയിക്കുമെന്ന് കോൺഗ്രസ്

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെ ഒമ്പത് പ്രമുഖരുടെ പേരുകൾ ഡൽഹി കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിപക്ഷം. വിഷയം ഇരുസഭകളിലും ഉന്നയിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. രാജ്യസഭയിൽ ചർച്ചയാവശ്യപ്പെട്ട് സിപിഎം നോട്ടീസ് നൽകി. കെ കെ രാഗേഷ് എംപിയാണ് രാജ്യസഭയിൽ നോട്ടീസ് നൽകിയത്. കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾ കേന്ദ്രം അവഗണിച്ചിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കളെ കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. യെച്ചൂരി അടക്കമുള്ളവരുടെ പേരുകൾ അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്…

Read More

ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നിരക്ക് 77.88 ശതമാനമായി വര്‍ധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നിരക്ക് 77.88 ശതമാനമായി വര്‍ധിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 78,399 പേരാണ് രോഗമുക്തി നേടിയത്. ഇന്ത്യയില്‍ പ്രതിദിനം ശരാശരി 70,000 പേരാണ് രോഗമുക്തി നേടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 78,399 ആയിരുന്നു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 37,02,595 ആയി. രോഗമുക്തി നിരക്ക് 77.88 ശതമാനമായും വര്‍ധിച്ചു- മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. സര്‍ക്കാരിന്റെ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് രോഗമുക്തി…

Read More

തമിഴ്‌നാട്ടിൽ സിപിഎം മുൻ എംഎൽഎ കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ്നാട്ടില്‍ മുന്‍ സിപിഐഎം എംഎല്‍എ കെ തങ്കവേല്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. 69 വയസായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2011ല്‍ തിരുപ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം, കോയമ്പത്തൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ഇതുവരെ 4,97,066 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Read More

കോൺഗ്രസ്സ് ഹൈക്കമാൻഡിൽ വീണ്ടും അമർഷം പുകയുന്നു

ഡൽഹി: പാർട്ടി നേതൃത്വത്തിന്റെ പുനഃസംഘടന സംബന്ധിച്ച് കോൺഗ്രസ്സിനകത്ത് വീണ്ടും അഭിപ്രായ ഭിന്നത. പാർട്ടിയിൽ സമൂലമായി മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ 23 മുതിർന്ന നേതാക്കളെ ഒഴിവാക്കി നാമനിർദേശത്തിലൂടെ പുതിയ എഐസിസി ഭാരവാഹികളെ നിയമിച്ച ഹൈക്കമാൻഡ് നടപടികളിൽ പാർട്ടിക്ക് അകത്ത് അമർഷം പുകയുന്നു. ഇത് മാധ്യമങ്ങളോട് മുതിർന്ന നേതാവ് കപിൽ സിബൽ തുറന്നടിച്ചു. കത്തയച്ച നേതാക്കളെല്ലാം ചേർന്ന് ഇന്നലെ യോഗം വിളിച്ചതായും നിലവിലെ സ്ഥിതിഗതികൾ ചർച്ചയായതയുമാണ് റിപ്പോർട്ട്. അതേസമയം, പുനഃസംഘടനയിൽ എല്ലാവരെയും ഉൾക്കൊള്ളിക്കാനാണ് ശ്രമിച്ചതെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ വിശദീകരിക്കുന്നത്….

Read More

മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ് അന്തരിച്ചു

പട്ന: മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ് (74) അന്തരിച്ചു. കൊവിഡ് ബാധിതനായ രഘുവംശ പ്രസാദ് ഒരാഴ്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ആര്‍ജെഡി സ്ഥാപക നേതാവ് കൂടിയായ രഘുവംശ പ്രസാദ് സിങ് വ്യാഴാഴ്ച ലാലുപ്രസാദ് യാദവിന് തുറന്ന കത്തെഴുതി പാർട്ടി വിടുകയാണെന്ന് അറിയിച്ചിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവില്‍ അദ്ദേഹം ചേരുമെന്ന് അഭ്യൂഹങ്ങളും നിലനിന്നിരുന്നു. ലാലുപ്രസാദ് യാദവ് ജയിലിലായ ശേഷം പാര്‍ട്ടി നേതൃത്വം…

Read More

നീറ്റ് പരീക്ഷാപ്പേടി: തമിഴ്നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി

ചെന്നൈ: നീറ്റ് പരീക്ഷ ഞായറാഴ്ച നടക്കാനിരിക്കെ പരീക്ഷാപ്പേടിയില്‍ തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഒരാഴ്ചയ്ക്കിടെ നാലാമത്തെ വിദ്യാര്‍ഥിയാണ് ജീവനൊടുക്കുന്നത്. നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്കോട് സ്വദേശിയായ വ്യാപാരിയുടെ മകന്‍ മോത്തിലാല്‍ (21) ആണ് മരിച്ചത്. ഇതിനു മുമ്പ്‌രണ്ട് തവണ നീറ്റ് പ്രവേശന പരീക്ഷ എഴുതിയ മോത്തിലാലിന് ജയിക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ന് നടക്കുന്ന പരീക്ഷയ്ക്കായി തയാറെടുത്തുവരുന്നതിനിടെയാണ് ദാരുണ സംഭവം. വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. ആദിത്യ, ജ്യോതി ദൂര്‍ഗ, വിഗ്‌നേഷ് എന്നിവരാണ് ജീവനൊടുക്കിയ മറ്റ് വിദ്യാര്‍ഥികള്‍. മൂവരും 19 നും 21…

Read More