പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ മുതല്‍; സോണിയയും രാഹുലും പങ്കെടുക്കില്ല

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഒക്ടോബര്‍ ഒന്നുവരെയാണ് സമ്മേളനം ചേരുക. കോവിഡ് വ്യാപനം പരിഗണിച്ച് ഇരുസഭകളുടെയും പ്രവര്‍ത്തനം സാമൂഹിക അകലമുള്‍പ്പെടെയുള്ളവ പാലിച്ചാണ് ക്രമീകരിക്കുന്നത്. ഇരുസഭകളും വ്യത്യസ്തസമയങ്ങളില്‍ ആണ് സമ്മേളിക്കുന്നത്. പാര്ലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇരുസഭകളും വ്യത്യസ്തസമയങ്ങളില്‍ സമ്മേളിക്കുന്നത്. രാവിലെ ലോക്‌സഭയും ഉച്ചകഴിഞ്ഞ് രാജ്യസഭയുമെന്ന രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മകന്‍ രാഹുലും സമ്മേളനത്തില്‍ പങ്കെടുക്കില്ല. സോണിയാ ഗാന്ധി വാര്‍ഷിക വൈദ്യപരിശോധനകള്‍ക്കായി അമേരിക്കയിലേയ്ക്ക് പോയതിനെത്തുടര്‍ന്നാണിത്. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയെ അനുഗമിക്കുന്നുണ്ട്….

Read More

24 മണിക്കൂറിനിടെ 94,372 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് രോഗവ്യാപനത്തിന് അറുതിയില്ല

രാജ്യത്ത് വീണ്ടും ഒരു ലക്ഷത്തിനടുത്ത് കൊവിഡ് പ്രതിദിന വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 47,54,356 ആയി ഉയർന്നു. 1114 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 78,585 ആയി നിലവിൽ 9,73,175 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 37,02,595 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 77.87 ശതമാനമായി ഉയർന്നു. ഇന്നലെ 1,07,702 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു…

Read More

ശ്വാസം മുട്ടൽ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടൽ അടക്കം ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് ഡൽഹി എയിംസിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് അമിത് ഷായെ ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് നെഗറ്റീവായതിന് ശേഷം ഇത് രണ്ടാം തവണയാണ് അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഓഗസ്റ്റ് 2ന് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മേദാന്ത ആശുപത്രിയിൽ ചികിത്സ തേടി. കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ട ശേഷം ഓഗസ്റ്റ് 18ന് വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി….

Read More

ഡൽഹി കലാപം: സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ഗൂഢാലോചന നടത്തിയെന്ന് ഡൽഹി പോലീസ് കുറ്റപത്രം

ഫെബ്രുവരിയിൽ പൗരത്വഭേദഗതിക്കെതിരെ ഡൽഹിയിൽ നടന്ന കലാപത്തിനായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്ന് ഡൽഹി പോലീസിന്റെ കുറ്റപത്രം. യെച്ചൂരിയെ കുടാതെ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡൽഹി സർവകലാശാലാ പ്രൊഫസർ അപൂർവാനന്ദ്, ഡോക്യുമെന്ററി ഫിലിം മേക്കർ രാഹുൽ റോയ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട് പൗരത്വഭേദദഗതി വിരുദ്ധ സമരത്തിൽ പങ്കെടുത്തവരോട് ഏതറ്റം വരെയും പോകാൻ ഇവർ ആവശ്യപ്പെട്ടുവെന്ന് മോദി സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന ഡൽഹി പോലീസിന്റെ കുറ്റപത്രത്തിൽ പറയുന്നു. കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നതിനായി പ്രകടനങ്ങൾ…

Read More

കോവാക്സിൻ: മൃഗങ്ങളിലെ പരീക്ഷണം വിജയമെന്ന് ഭാരത് ബയോടെക്

ഇന്ത്യയുടെ കോവിഡ്​ വാക്​സിനായ കോവാക്​സിൻെറ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരം. ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണമാണ് വിജയകരമായതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. ഇന്ത്യയിലെ ഒന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കോവാക്‌സിന്‍ മൃഗങ്ങളില്‍ രോഗപ്രതിരോധ ശേഷിയും പ്രകടമാക്കി. കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണഫലങ്ങള്‍ ഭാരത് ബയോടെക് അഭിമാനപൂര്‍വ്വം പ്രഖ്യാപിക്കുന്നുവെന്നും പരീക്ഷണത്തില്‍ വാക്‌സിന്‍ ഫലപ്രാപ്തി പ്രകടമാക്കുന്നുവെന്നും ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനം ട്വീറ്റ് ചെയ്തു. ആദ്യഘട്ടത്തിൽ 20 കുരങ്ങൻമാരിലായിരുന്നു പരീക്ഷണം. ഇവയെ നാല്​ ഗ്രൂപ്പുകളാക്കി തിരിച്ച്​ വാക്​സിൻ നൽകുകയായിരുന്നു. ഇതിൽ രണ്ടാമത്തെ ഡോസ്​…

Read More

ഡൽഹിയിൽ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടിത്തം; ആളപായമില്ല

ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഫാക്ടറിയിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. ഷാസദ ബാഗ് പ്രദേശത്താണ് സംഭവം. ശനിയാഴ്ച രാവിലെയാണ് തീപിടിച്ചത്. 9 ഫയര്‍ സര്‍വീസ് വാഹനങ്ങള്‍ പ്രദേശത്ത് തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. തീപിടിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. ഇതുവരെയും നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

Read More

അരുണാചലിൽ നിന്നും കാണാതായ അഞ്ച് യുവാക്കളെ ചൈന ഇന്ന് ഇന്ത്യക്ക് കൈമാറും

അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ അഞ്ചുയുവാക്കളെ ചൈന ഇന്ന് ഇന്ത്യക്ക് കൈമാറും. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ 12ന് നിര്‍ദേശിക്കപ്പെട്ട സ്ഥലത്തുവെച്ച്‌ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അരുണാചല്‍ പ്രദേശില്‍ നിന്നുളള യുവാക്കളെ ഇന്ത്യക്ക് കൈമാറും. കിരണ്‍ റിജിജു ട്വീറ്റില്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ രണ്ടുമുതലാണ് ടാഗിന്‍ ഗോത്രത്തില്‍ പെട്ട അഞ്ചുയുവാക്കളെ അരുണാചലില്‍ നിന്ന് കാണാതായത്. ഇവരെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയതായി യുവാക്കളില്‍ ഒരാളുടെ സഹോദരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് ഇട്ടിരുന്നു ഇതേ തുടര്‍ന്ന് യുവാക്കളെ…

Read More

24 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് പുതിയ കേസുകൾ;1201 കൊവിഡ് മരണം

രാജ്യത്ത് കഴിഞ്ഞ 23 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് ആളുകൾക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 46ലക്ഷം കടന്നു. 97,570 പേർക്കാണ് ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 46,59,985 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. 1201 പേർ 24 മണിക്കൂറിനിടെ മരിച്ചതോടെ ആകെ മരണസംഖ്യ 77472 ആയി ഉയർന്നു 9,58,316 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 36,24,197 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം…

Read More

സാമൂഹ്യനേതാവും ആര്യസമാജ പണ്ഡിതനുമായ സ്വാമി അഗ്നിവേശ് അന്തരിച്ചു

ആര്യസമാജ പണ്ഡിതനും സാമൂഹ്യപ്രവർത്തകനുമായിരുന്ന സ്വാമി അഗ്നിവേശ് അന്തരിച്ചു. 80 വയസ്സായിരുന്നു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ന്യൂഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിവിധ അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് ചൊവ്വാഴ്ച മുതൽ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ആര്യസമാജത്തിന്റെ ആശയങ്ങൾ അടിസ്ഥാനമാക്കി 1970ൽ ആര്യസഭ എന്നൊരു പാർട്ടി രൂപീകരിച്ചിരുന്നു. എംഎൽഎ ആയും പ്രവർത്തിച്ചിട്ടുണ്ട്. സ്ത്രീ വിമോചനത്തിന്റെ വക്താവായിരുന്നു സ്വാമി അഗ്നിവേശ്. പെൺഭ്രൂണഹത്യക്കെതിരെയും പോരാട്ടം നടത്തി. സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തോട് എന്നും വിമർശനമുന്നയിച്ച വ്യക്തിത്വമായിരുന്നു. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ…

Read More

ആദായ നികുതി വെട്ടിപ്പ് കേസ്; എ.ആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

മുംബൈ: നികുതിവെട്ടിക്കാന്‍ ശ്രമിച്ചുവെന്ന ആദായ നികുതി വകുപ്പിന്റെ അപ്പീലില്‍ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് മദ്രാസ് ഹൈകോടതിയുടെ നോട്ടീസ്. നികുതി വെട്ടിക്കുന്നതിനായി റഹ്മാന്‍ മൂന്ന് കോടി വകമാറ്റിയെന്നാണ് ആരോപണം. യു.കെ ആസ്ഥാനമായുള്ള ടെലികോം കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ 2011-12 ല്‍ റഹ്മാന് 3.47 കോടി രൂപ വരുമാനം ലഭിച്ചുവെന്ന് ആദായനികുതി വകുപ്പ് അഭിഭാഷകന്‍ പറഞ്ഞു. ഈ തുക റഹ്മാന്‍ അദ്ദേഹം നേതൃത്വം നല്‍കുന്ന ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് നേരിട്ട് നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഇത് ആദായ നികുതി വെട്ടിക്കുന്നതിനുമാണെന്നാണ് കണ്ടെത്തല്‍.

Read More