Headlines

പ്രമുഖരുടേത് ഉൾപ്പെടെ 30 പേരുകൾ; മയക്കുമരുന്ന് കേസിൽ നിർണായകമായി സഞ്ജനയുടെ വെളിപ്പെടുത്തൽ

ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സഞ്ജന ഗൽറാണി വെളിപ്പെടുത്തിയത് പ്രമുഖരുടേത് അടക്കം 30 പേരുകൾ. ചലചിത്ര രംഗത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളുടെയും ഉന്നതോദ്യോഗസ്ഥരുടെയും മക്കളും ഇതിൽ ഉൾപ്പെടും. മയക്കുമരുന്ന് ഉപയോഗിച്ചതായും നിയാസ് മുഹമ്മദ് സുഹൃത്താണെന്നും സഞ്ജന സമ്മതിച്ചു. പാർട്ടികളിലേക്ക് നിയാസ് കേരളത്തിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും രഹസ്യമായി ലഹരി പാർട്ടികൾ സംഘടിപ്പിച്ചിരുന്നു. നേരത്തെ അറസ്റ്റിലായ രാഗിണി ദ്വിവേദിയും സഞ്ജനയും വെളിപ്പെടുത്തിയ പേരുകൾ ഒന്നു തന്നെയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എംപിമാരുടെയും എംഎൽഎമാരുടെയും മക്കളുടെ പേരുകളും ഇവർ…

Read More

പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം; പരീക്ഷകള്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പുതുക്കിയ മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ അടക്കം മുഖാവരണം ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. കണ്ടെയ്ന്‍മെന്റ് സോണിന് വെളിയില്‍മാത്രമേ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കൂ.കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും പരീക്ഷാ കേന്ദ്രങ്ങളില്‍ വരാന്‍ പാടില്ല. അത്തരം സാഹചര്യം കൊണ്ട് പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു അവസരം നല്‍കാന്‍ സര്‍വകലാശാലകള്‍ അടക്കമുളള…

Read More

ബോളിവുഡ് നടൻ പരേഷ് റാവലിനെ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ അധ്യക്ഷനായി നിയമിച്ചു

ബോളിവുഡ് നടനും ബിജെപി മുന്‍ എംപിയും ദേശീയ അവാര്‍ഡ് ജേതാവുമായ പരേഷ് റാവലി(65)നെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ അധ്യക്ഷനായി നിയമിച്ചു. നാല് വര്‍ഷത്തേക്കാണ് നിയമനം. രാഷ്ട്രപതി ഭവനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കും കലാകാരന്മാര്‍ക്കും അദ്ദേഹത്തിന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. പട്ടേല്‍ ട്വിറ്റില്‍ കുറിച്ചു.

Read More

കുടുംബപ്രശ്‌നം തെരഞ്ഞെടുപ്പിലേക്കും; ലാലുവിന്റെ മകനെതിരെ മത്സരിക്കാൻ ഐശ്വര്യ റായ്

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവിനെതിരെ മുൻ ഭാര്യ ഐശ്വര്യ റായ് മത്സരിക്കും. 2018ലാണ് ഇരുവരും വിവാഹിതരാകുന്നത്. മാസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും വിവാഹമോചന ഹർജി നൽകുകയും ചെയ്തു ഐശ്വര്യയുടെ പിതാവ് ചന്ദ്രികാ റായ് ആണ് മകൾ മത്സരിക്കുന്ന കാര്യം അറിയിച്ചത്. അടുത്തിടെയാണ് ആർ ജെ ഡി വിട്ട് ചന്ദ്രിക റായ് നിതീഷ് കുമാറിന്റെ ജെ ഡി യുവിൽ ചേർന്നത്. തേജ് പ്രതാപിന്റെ സിറ്റിംഗ് സീറ്റായ മഹുവയിൽ മത്സരിക്കാനാണ് ഐശ്വര്യയുടെ നീക്കം…

Read More

ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു; കത്ത് പുറത്ത്

ചവറ, കുട്ടനാട് മണ്ഡലങ്ങളില്‍ നടത്തുന്ന ഉപതിരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്ത് പുറത്ത്. ആഗസ്റ്റ് 21നാണ് ചീഫ് സെക്രട്ടറി കത്ത് അയച്ചത്. കൊവിഡ് സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിച്ച്‌ തിരഞ്ഞെടുപ്പ് നടത്തുക ദുഷ്‌കരമാണെന്നാണ് കത്തില്‍ ചീഫ് സെക്രട്ടറി കമ്മിഷനെ അയച്ചിരിക്കുന്നത്. നാലു മാസത്തേക്ക് ജനപ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടാണ് ഇടതുമുന്നണിക്കും സര്‍ക്കാരിനുമുള്ളത്. ഉപതിരഞ്ഞെടുപ്പിനെതിരായ നിലപാട് ബി.ജെ.പിയും പ്രഖ്യാപിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാന്‍ യു.ഡി.എഫിന്റെ പിന്തുണ…

Read More

ഉദ്ദവ് താക്കറെക്കെതിരായ പരാമർശം; നടി കങ്കണക്കെതിരെ പോലീസ് കേസെടുത്തു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കെതിരായ പരാമർശത്തിൽ നടി കങ്കണ റണാവത്തിനെതിരെ കേസെടുത്തു. മുംബൈ വിക്രോളി പോലീസ് ആണ് കേസെടുത്തത്. മുംബൈയിലെ തന്റെ ഓഫീസ് കോർപറേഷൻ അധികൃതർ പൊളിച്ചതിന് പിന്നാലെ ഉദ്ദവിനെ വെല്ലുവിളിച്ച് കങ്കണ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു ഇന്ന് നീ എന്റെ വീട് തകർത്തു. നിന്റെ അഹങ്കാരം നാളെ തകരുമെന്നായിരുന്നു കങ്കണയുടെ വെല്ലുവിളി. മുംബൈയെ പാക് അധീന കാശ്മീരിനോട് ഉപമിച്ചതിന്റെ പേരിൽ കങ്കണക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ദിവസങ്ങൾക്ക് ശേഷം ഇന്നലെയാണ് ഇവർ മുംബൈയിൽ തിരിച്ചെത്തിയത്. ബിജെപി…

Read More

ഉദ്ദവ് താക്കറെക്കെതിരായ പരാമർശം; നടി കങ്കണക്കെതിരെ പോലീസ് കേസെടുത്തു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കെതിരായ പരാമർശത്തിൽ നടി കങ്കണ റണാവത്തിനെതിരെ കേസെടുത്തു. മുംബൈ വിക്രോളി പോലീസ് ആണ് കേസെടുത്തത്. മുംബൈയിലെ തന്റെ ഓഫീസ് കോർപറേഷൻ അധികൃതർ പൊളിച്ചതിന് പിന്നാലെ ഉദ്ദവിനെ വെല്ലുവിളിച്ച് കങ്കണ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു ഇന്ന് നീ എന്റെ വീട് തകർത്തു. നിന്റെ അഹങ്കാരം നാളെ തകരുമെന്നായിരുന്നു കങ്കണയുടെ വെല്ലുവിളി. മുംബൈയെ പാക് അധീന കാശ്മീരിനോട് ഉപമിച്ചതിന്റെ പേരിൽ കങ്കണക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ദിവസങ്ങൾക്ക് ശേഷം ഇന്നലെയാണ് ഇവർ മുംബൈയിൽ തിരിച്ചെത്തിയത്. ബിജെപി…

Read More

കൊവിഡിനെ ചെറുതായി കാണരുതെന്ന് പ്രധാനമന്ത്രി; പരിശോധനയിൽ സംസ്ഥാനങ്ങൾക്ക് നിർദേശം

കൊവിഡ് പരിശോധനയിൽ സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രസർക്കാർ. ദ്രുതപരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും ലക്ഷണമുണ്ടെങ്കിൽ പിസിആർ ടെസ്റ്റ് നടത്തണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൊവിഡിനെ ചെറുതായി കാണരുതെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യർഥിച്ചു എല്ലാവരും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മോദി ആവശ്യപ്പെട്ടു. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷാവസ്ഥയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,735 പേർക്ക് കൂടിയാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 44 ലക്ഷം കവിയുകയും ചെയ്തിരുന്നു 1172 പേരാണ്…

Read More

കൊവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർത്തിവെച്ചു

ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർത്തിവെച്ചു. ഡിസിജിഐയുടെ കൂടുതൽ നിർദേശങ്ങൾ ലഭിക്കുന്നതുവരെ വാക്‌സിൻ പരീക്ഷണങ്ങൾ നിർത്തിവെക്കുകയാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു വാക്‌സിൻ കുത്തിവെച്ച സന്നദ്ധ പ്രവർത്തകരിലൊരാൾക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടർന്നാണ് ഓക്‌സ്‌ഫോർഡ് പരീക്ഷണം നിർത്തിയത്. ഓക്‌സ്‌ഫോർഡ് വാക്‌സിൻ പരീക്ഷണം നിർത്തിവെച്ചത് അറിയിക്കാത്തതിന് സിറത്തിന് ഡിസിജിഐ നോട്ടീസ് നൽകിയിരുന്നു. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ നേരത്തെ അനുമതി നേടിയ പരീക്ഷണത്തിന്റെ രണ്ടും മൂന്നൂം ഘട്ടങ്ങൾ…

Read More

മൊറട്ടോറിയത്തിലെ കൂട്ടുപലിശ ഒഴിവാക്കികൂടെയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ലോക്ഡൗണില്‍ മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവരുടെ പലിശയ്ക്ക് കൂട്ടുപലിശ ഒഴിവാക്കികൂടെയെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയം റിസര്‍വ്ബാങ്കും, മറ്റ് ബാങ്കുകളുമായി ചര്‍ച്ചചെയ്യണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ബാങ്ക് വായ്പ മൊറട്ടോറിയം നീട്ടുന്നതില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. അതേസമയം, മൊറട്ടോറിയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി സെപ്റ്റംബര്‍ 28ലേക്ക് മാറ്റി.

Read More