അതിർത്തിയിൽ ഇന്ത്യൻ സൈന്യം വെടിയുതിർത്തെന്ന ചൈനയുടെ ആരോപണം നിഷേധിച്ച് ഇന്ത്യ. ഇന്ത്യയുടെ ഭാഗത്ത് നിന്ന് വെടിവെപ്പുണ്ടായിട്ടില്ലെന്ന് കരസേനാ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ കടന്നിട്ടില്ല. ചൈനയാണ് കടന്നുകയറാൻ ശ്രമിച്ചതെന്നും സേനാവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
അതേസമയം വിഷയത്തിൽ സേനയോ കേന്ദ്രസർക്കാരോ ഔദ്യോഗിക സ്ഥിരീകരണം പുറത്തിറക്കിയിട്ടില്ല. ചൈനയാണ് ആദ്യം വെടിവെച്ചതെന്നും നിയന്ത്രണ രേഖ ലംഘിക്കാൻ ശ്രമിച്ചപ്പോൾ തടയുക മാത്രമാണ് ചെയ്തതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇന്ത്യൻ സേന യഥാർഥ നിയന്ത്രണ രേഖ മറികടന്ന് കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം വെടിയുതിർത്തുവെന്നായിരുന്നു ചൈനയുടെ ആരോപണം.