രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ചേർന്നുള്ള കമ്പനി ഇനി പുതിയ പേരിൽ. ലയന പ്രഖ്യാപനം നടത്തി രണ്ട് വർഷത്തിന് ശേഷമാണ് പുതിയ പേര് നിശ്ചയിച്ചിരിക്കുന്നത്.
ഇരു കമ്പനികളുടെയും ആദ്യാക്ഷരങ്ങൾ ചേർത്ത് വി (Vi) എന്നാവും പുതിയ കമ്പനി അറിയപ്പെടുക. വിർച്വൽ കോൺഫറൻസിലൂടെ വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറാണ് ഇക്കാര്യം അറിയിച്ചത്.
രണ്ട് ബ്രാൻഡുകളും തമ്മിലുള്ള സംയോജന പ്രക്രിയ പൂർത്തിയായതോടെ പുതിയൊരു തുടക്കത്തിനുള്ള സമയമാണിതെന്ന് വോഡഫോൺ-ഐഡിയ എംഡിയും സിഇഓയുമായുള്ള രവീന്ദ്രർ താക്കർ പറഞ്ഞു.
2018 ഓഗസ്റ്റിലാണ് ഇരു കമ്പനികളും തമ്മിൽ ലയിച്ചത്. ജിയോയുടെ കടുത്ത ഭീഷണി മറികടക്കാനായിരുന്നു ലയനം. വോഡാഫോണും ഐഡിയയ്ക്കും തുല്യ ഓഹരി പങ്കാളിത്തമുള്ള കമ്പനിയിൽ കുമാർ മംഗലം ബിർളയാണ് ചെയർമാൻ സ്ഥാനം വഹിക്കുന്നത്.