Headlines

രാഹുൽ ഗാന്ധി നയിച്ചാൽ അടുത്ത പൊതുതെരഞ്ഞെടുപ്പിലും ജയിക്കില്ലെന്ന് നേതാക്കൾ; കോൺഗ്രസിൽ കലാപം രൂക്ഷം

രാഹുൽ ഗാന്ധിക്കെതിരെ കൂടുതൽ വിമർശനവുമായി കത്തെഴുതിയ നേതാക്കൾ. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നയിച്ചാൽ വിജയം ഉറപ്പിക്കാനാകില്ലെന്ന് നേതാക്കൾ പറയുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുമെന്നും ഇവർ സൂചന നൽകുന്നുണ്ട് 24 മണിക്കൂറും പ്രവർത്തിക്കുന്ന നേതാവായിരിക്കണം പാർട്ടിക്ക് അധ്യക്ഷനായി വരേണ്ടതെന്ന ആദ്യ വെടി പൊട്ടിച്ചത് കപിൽ സിബലാണ്. പിന്നാലെയാണ് സംഘടനാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നേതാക്കളുടെ കൂടുതൽ പ്രതികരണങ്ങൾ വന്നിരിക്കുന്നത്. എഐസിസി സമ്മേളനത്തോടെ സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം വിടുമെന്ന വ്യക്തമാക്കിയ സാഹചര്യത്തിൽ പുതിയ അധ്യക്ഷനെ കുറിച്ചുള്ള…

Read More

ഐഇഎസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം; 15 ഒഴിവുകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് പരീക്ഷ 2020 ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യന്‍ ഇക്കണോമിക്സ് സര്‍വീസില്‍ (ഐഇഎസ്) 15 ഒഴിവുകളാണുള്ളത്. സെപ്റ്റംബര്‍ 1 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സെപ്റ്റംബര്‍ 8 മുതല്‍ 14 വരെ അപേക്ഷ പിന്‍വലിക്കാനും അവസരമുണ്ട്. യോഗ്യത: ഇക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് ബിരുദാനന്തര ബിരുദം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായം: 21, 30 വയസ്, 2020 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി പ്രായം…

Read More

എംഎൽഎമാർക്ക് കൊവിഡ്; പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ക്വാറന്റൈനിൽ

രണ്ട് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുമായി സമ്പർക്കത്തിൽ വന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് സ്വയം നിരീക്ഷണത്തിൽ പോയി. ഏഴ് ദിവസത്തെ ക്വാറന്റൈനിലാണ് മുഖ്യമന്ത്രി പ്രവേശിച്ചത്. കൊവിഡ് സ്ഥിരീകരിച്ച രണ്ട് എംഎൽഎമാർ അടുത്തിടെ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. പഞ്ചാബിലെ 29 എംഎൽഎമാർക്കും ഒരു മന്ത്രിക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

വന്ദേ ഭാരത് മിഷന്‍: എയര്‍ ഇന്ത്യയുടെ സര്‍വീസുകളിലൂടെ രാജ്യത്തെത്തിയത് മൂന്നുലക്ഷത്തിലധികം പ്രവാസികള്‍

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 3,81,326 സ്വദേശികളെ എയര്‍ ഇന്ത്യയും, എയര്‍ ഇന്ത്യ എക്‌സ്പ്രസും വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലെത്തിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. ട്വീറ്റിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. മേയ് ആറുമുതല്‍ ഓഗസ്റ്റ് 27 വരെയാണ് ഈ ദൗത്യം നിര്‍വഹിച്ചത്. വന്ദേ ഭാരത് മിഷനില്‍ വ്യത്യസ്ത ചാര്‍ട്ടേഡ് വിമാനങ്ങളിലായി 6,99,647 പേരാണ് രാജ്യത്ത് എത്തിയതെന്നും മന്ത്രാലയം ട്വീറ്റിലൂടെ വ്യക്തമാക്കി.

Read More

“ഒരുരാജ്യം ഒറ്റ വോട്ടര്‍ പട്ടിക”നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാർഥ്യമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്താകമാനം ഒറ്റവോട്ടർപട്ടിക എന്ന ആശയത്തേപ്പറ്റിയുള്ള ചർച്ചകൾ കേന്ദ്രം സജീവമാക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശ, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടിക എന്നതിനേപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് ചർച്ച ചെയ്തു. എന്നാൽ ഒറ്റ വോട്ടർ പട്ടിക എന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പുകൾ നടത്തണമെന്നത് ബിജെപിയും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെക്കാലമായി മുന്നോട്ടുവെക്കുന്ന ആശയമാണ്. ഇതിന്റെ…

Read More

24 മണിക്കൂറിനിടെ 76,472 പേർക്ക് കൂടി കൊവിഡ്; മരണനിരക്കിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്

രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് കേസുകൾ 75,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,472 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 34 ലക്ഷം കടന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ് ഒരു ദിവസത്തിനിടെ 1021 പേർ കൂടി രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 62,550 ആയി ഉയർന്നു. ഇതോടെ കൊവിഡ് ബാധിതരുടെ മരണസംഖ്യയിൽ ലോകത്ത് ഇന്ത്യ മൂന്നാം സ്ഥാനത്ത്…

Read More

റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് വ്യോമസേനയുടെ ഭാഗമാകും, ആദ്യ ഘട്ടം അഞ്ച് വിമാനങ്ങള്‍

ചണ്ഡീഗഢ്: റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് വ്യോമസേനയുടെ ഭാഗമാകും, ആദ്യ ഘട്ടം അഞ്ച് വിമാനങ്ങള്‍. ഫ്രാന്‍സില്‍ നിന്നെത്തിച്ച അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ വച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് സമര്‍പ്പിക്കുക. പരിപാടിയിലേക്ക് ഫ്രഞ്ച് പ്രതിരോധ മന്ത്രിയെയും ക്ഷണിച്ചിട്ടുണ്ട്. ഏറെ വിവാദങ്ങള്‍ക്കിടെ ജൂലൈ 29നാണ് ഫ്രാന്‍സില്‍ നിന്ന് അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയിലെത്തിച്ചത്. ആദ്യ ഘട്ടമായി ലഭിച്ച അഞ്ച് വിമാനങ്ങളില്‍ മൂന്നെണ്ണം…

Read More

കാശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മു കാശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല ജമ്മു കാശ്മീരിലെ ഷോപിനായിൽ ഇന്നലെ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. സുരക്ഷാ സേനയുടെ പതിവ് പട്രോളിംഗിനിടെ ഭീകരർ വെടിയുതിർക്കുകയും സൈന്യം തിരിച്ചടിക്കുകയുമായിരുന്നു.

Read More

കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലെന്ന് കപിൽ സിബൽ

കോൺഗ്രസ് പാർട്ടി ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ. പാർട്ടിക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നേതാവ് വേണം. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സിബൽ തുറന്നടിച്ചത്. നേരത്തെ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളിൽ ഒരാളാണ് കപിൽ സിബൽ ഗാന്ധി കുടുംബത്തെ താഴ്ത്തിക്കെട്ടാനല്ല കത്തയച്ചത്. ഇതുവരെയുള്ള ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തിലും പ്രവർത്തനങ്ങളിലും അഭിമാനമുണ്ട്. കോൺഗ്രസ് പാർട്ടിയെ രക്ഷപ്പെടുത്തലാണ് ലക്ഷ്യം. കോൺഗ്രസിനെ പുനർജീവിപ്പിക്കാൻ ഞങ്ങൾക്കും പങ്കു ചേരണം. അത് പാർട്ടിയുടെ ഭരണഘടനയോടും കോൺഗ്രസിന്റെ പാരമ്പര്യത്തോടുമുള്ള…

Read More

‘തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കൊവിഡ് ഒരു കാരണമല്ല’; സുപ്രിംകോടതി

തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കൊവിഡ് ഒരു കാരണമല്ലെന്ന് സുപ്രിംകോടതി. കൊവിഡ് സാഹചര്യത്തിൽ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നടത്തരുതെന്ന ഹർജി തള്ളികൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.കൊവിഡ് മുക്തമാകുന്നത് വരെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കരുതെന്ന പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കൊവിഡ് ഒരു കാരണമല്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുചെയ്യണമെന്ന് നിർദേശം നൽകാൻ കോടതിക്ക് കഴിയില്ല. കമ്മീഷൻ എല്ലാവശവും പരിശോധിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം പോലും ഇറങ്ങാത്ത സാഹചര്യത്തിലുള്ള ഹർജി അനവസരത്തിലുള്ളതാണെന്നും ജസ്റ്റിസ് അശോക്…

Read More