ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 3,81,326 സ്വദേശികളെ എയര്‍ ഇന്ത്യയും, എയര്‍ ഇന്ത്യ എക്‌സ്പ്രസും വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലെത്തിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.
ട്വീറ്റിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. മേയ് ആറുമുതല്‍ ഓഗസ്റ്റ് 27 വരെയാണ് ഈ ദൗത്യം നിര്‍വഹിച്ചത്. വന്ദേ ഭാരത് മിഷനില്‍ വ്യത്യസ്ത ചാര്‍ട്ടേഡ് വിമാനങ്ങളിലായി 6,99,647 പേരാണ് രാജ്യത്ത് എത്തിയതെന്നും മന്ത്രാലയം ട്വീറ്റിലൂടെ വ്യക്തമാക്കി.