Headlines

കൊവിഡ് വ്യാപനം: തമിഴ്നാട്ടില്‍ യുജി, പിജി പരീക്ഷകള്‍ റദ്ദാക്കി

ചെന്നെെ: കൊവിഡ് 19 രോഗവ്യാപനം രൂക്ഷമായതോടെ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ തമിഴ്‌നാട് സര്‍‌ക്കാര്‍ റദ്ദാക്കി. അവസാന വര്‍ഷ സെമസ്റ്റര്‍ ഒഴികെ എല്ലാ പരീക്ഷകളുമാണ് റദ്ദാക്കിയിരിക്കുന്നത്. യുജി പിജി വിദ്യാര്‍ത്ഥികളെ എല്ലാവരെയും ജയിപ്പിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരീക്ഷഫീസ് അടച്ച എല്ലാവരെയും വിജയിപ്പിക്കാനാണ് നിര്‍ദ്ദേശം. സര്‍ക്കാരിന്‍റെ ഉത്തരവ് പ്രകകാരം സപ്ലിമെൻററി പേപ്പറുകളിലും ഓൾ പാസ് നല്‍കും. ഹാജർ, ഇന്‍റേണണൽ മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഗ്രേഡ് നൽകുന്നത്. നേരത്തെ, നീറ്റ് പരീക്ഷ നടത്തരുതെന്ന്…

Read More

ആയുർവേദ ഷോപ്പിന് മറവിൽ പെൺവാണിഭം; ദമ്പതികൾ പിടിയിൽ

ബംഗളൂരു നഗരത്തിൽ ആയുർവേദ ഷോപ്പിന്റെ മറവിൽ പെൺവാണിഭം നടത്തിയ ദമ്പതികൾ പിടിയിൽ. സഞ്ജീവിനി നഗറിൽ നിന്നാണ് പെൺവാണിഭ സംഘത്തെ പോലീസ് പിടികൂടിയത്. പ്രദേശവാസികളിൽ നിന്ന് ലഭിച്ച രഹസ്യ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രേമ, രാമു എന്നിവരാണ് അറസ്റ്റിലയാത്. പോലീസ് നടത്തിയ റെയ്ഡിൽ ഇവർ തടവിൽ പാർപ്പിച്ചിരുന്ന ഒരു യുവതിയെ രക്ഷപ്പെടുത്തി. ഇതേ സമയം ഇവിടെയുണ്ടായിരുന്ന ഇടപാടുകാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

ആദ്യ ഭാര്യയുടെ രണ്ടാം വിവാഹത്തിലെ അഞ്ച് വയസ്സുകാരി മകളെ യുവാവ് ചെളിയിൽ മുക്കിക്കൊന്നു

കർണാടകയിൽ ആദ്യഭാര്യയുടെ രണ്ടാം വിവാഹത്തിലെ മകളെ യുവാവ് ചെളിയിൽ മുക്കിക്കൊന്നു. സംഭവത്തിൽ മഹേഷും ഇയാളുടെ ഇപ്പോഴത്തെ ഭാര്യ രത്‌നമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. മഹേഷിന്റെ ആദ്യ ഭാര്യ ഗൗരമ്മയുടെ രണ്ടാം വിവാഹത്തിലെ മകളെയാണ് ഇയാൾ കൊലപ്പെടുത്തിയത്. വർഷങ്ങൾക്ക് മുമ്പ് തന്നെ മഹേഷും ഗൗരമ്മയും നിയമപരമായി വിവാഹം വേർപ്പെടുത്തിയതാണ്. ഇരുവരും വെവ്വേറെ വിവാഹം കഴിക്കുകയും ചെയ്തു. ഒരേ പ്രദേശത്ത് തന്നെയാണ് ഇരുവരും താമസിക്കുന്നത്. എന്നാൽ ഗൗരമ്മയുടെ രണ്ടാം വിവാഹജീവിതം സന്തോഷകരമായി പോകുന്നതിൽ മഹേഷ് അസ്വസ്ഥനായിരുന്നു കഴിഞ്ഞ ദിവസം ബന്ധുവീട്ടിൽ…

Read More

പൗരത്വ ഭേദഗതി നിയമം: കേരളത്തിന്റെ അന്യായത്തിൽ കേന്ദ്ര നിയമ മന്ത്രാലയത്തിന് സുപ്രീം കോടതിയുടെ ചേംബർ നോട്ടീസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സമർപ്പിച്ച അന്യായത്തിൽ കേന്ദ്ര നിയമമന്ത്രാലയത്തിന് സുപ്രീം കോടതിയുടെ ചേംബർ നോട്ടീസ്. അറ്റോർണി ജനറലിന്റെ ഓഫീസിന് നോട്ടീസ് കൈമാറിയിട്ടും വക്കാലത്ത് ഇടാത്തതിനെ തുടർന്നാമ് സമൻസ് അയച്ചത്. സമൻസിന്റെ പകർക്ക് സംസ്ഥാന സർക്കാർ കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറി ജനുവരിയിലാണ് പൗരത്വ നിയമത്തെ ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. സ്യൂട്ടിന്റെ പകർപ്പും നോട്ടീസും എജിയുടെ ഓഫീസിന് കൈമാറിയിരുന്നു. ആറ് മാസം കഴിഞ്ഞിട്ടും കേന്ദ്രത്തിന് വേണ്ടി വാക്കാലത്ത് ഇടാത്തതിനെ തുടർന്നാണ് ചേംബർ സമൻസ്…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 75,760 കൊവിഡ് കേസുകൾ; ഏറ്റവും ഉയർന്ന പ്രതിദിന വർധനവ്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മുക്കാൽ ലക്ഷത്തിലേറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 75,760 പേർക്കാണ് ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. 1023 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 60472 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ മാത്രം 295 പേരും തമിഴ്‌നാട്ടിൽ 118 പേരും ാെരു ദിവസത്തിനിടെ മരിച്ചു. 33,10,235 പേർക്കാണ് ഇതിനോടകം…

Read More

ഇന്ത്യയില്‍ രണ്ട് ടെലികോം കമ്പിനികള്‍ മാത്രം ശേഷിക്കും: ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

രാജ്യത്തെ ടെലികോം മേഖല മുകേഷ് അംബാനിയുടെ ജിയോ കീഴടക്കിയതോടെ കഴിഞ്ഞ നാലുവര്‍ഷമായി എല്ലാ ടെലികോം കമ്പനികളും വലിയ നഷ്ടത്തിലാണ്. മിക്ക കമ്പനികളും ലക്ഷം കോടികളുടെ കടത്തിലാണ്. വരിക്കാരുടെ എണ്ണം കുറയുകയും നിരക്കുകള്‍ താഴ്‌ത്തേണ്ടിയും വന്നതോടെ മിക്ക കമ്പനികളും പ്രതിസന്ധിയിലാണ്. എന്നാല്‍, നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് രണ്ട് ടെലികോം കമ്പനികള്‍ മാത്രമേ നിലനില്‍ക്കൂ എന്നാണ് എയര്‍ടെല്‍ പറയുന്നത് രണ്ട് ടെലികോം കമ്പനികള്‍ മാത്രമേ വരും നാളുകളില്‍ നിലനില്‍ക്കൂവെന്ന് എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി…

Read More

കോളേജുകള്‍ ഒക്ടോബര്‍ ഒന്നിന് തുറക്കുന്നു

ബെംഗളൂരു: കോളേജുകള്‍ ഒക്ടോബര്‍ ഒന്നിന് തുറക്കുന്നു. കര്‍ണാടകത്തിലാണ് കോളേജുകള്‍ തുറക്കാന്‍ നടപടി തുടങ്ങിയത്. ഉപമുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ അശ്വത് നാരായണയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ സെപ്തംബറില്‍ ആരംഭിക്കും. ഓഫ്‌ലൈന്‍ ക്ലാസുകള്‍ ഒക്‌ടോബറില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ വന്നാല്‍ ഉടന്‍ അന്തിമ തീരുമാനമുണ്ടാകും. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷകളും നടത്തും. സുരക്ഷ ഉറപ്പാക്കി അധ്യയനം ആരംഭിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും മന്ത്രി വ്യക്തമാക്കി. ഇതരസംസ്ഥാനങ്ങളില്‍ നിന്നും…

Read More

കത്ത് വിവാദം: നേതാക്കൾ ഉന്നയിച്ച വിഷയം ഗൗരവത്തോടെ പരിഗണിക്കാമെന്ന് സോണിയ ഗാന്ധി

കോൺഗ്രസിലെ കത്ത് വിവാദത്തിന് പിന്നാലെ നേതാക്കൾ ഉന്നയിച്ച വിഷയം ഗൗരവത്തോടെ പരിഗണിക്കാമെന്ന് സോണിയ ഗാന്ധി ഉറപ്പ് നൽകി. ഗുലാം നബി ആസാദുമായി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഗുലാം നബി ആസാദ്, കപിൽ സിബൽ, ശശി തരൂർ ഉൾപ്പെടെ 23 നേതാക്കളാണ് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ചത്. ബിജെപിയുമായി കൂട്ടുചേർന്നാണ് കത്തയച്ചതെന്ന ആരോപണം താനുന്നയിച്ചിട്ടില്ലെന്ന് കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. കത്തിന്റെ ഉള്ളടക്കം പുറത്ത് വന്നതിന് പിന്നാലെ 23 നേതാക്കൾക്കെതിരെയും പ്രവർത്തക സമിതി…

Read More

നിങ്ങൾ പ്രഖ്യാപിച്ച ലോക്ക് ഡൗണാണ് ദുരിതങ്ങൾക്ക് കാരണം: മൊറട്ടോറിയം പലിശ വിഷയത്തിൽ കേന്ദ്രത്തോട് സുപ്രീം കോടതി

ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കുന്നതിൽ തീരുമാനം വൈകുന്നതിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താത്പര്യം മാത്രം കാണുന്നതാകരുത് സർക്കാർ നയമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കാൻ സാധിക്കില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. എന്നാൽ ദുരന്തനിവാരണ നിയമപ്രകാരം കേന്ദ്രസർക്കാരിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് ദുരിതമുണ്ടാകാൻ കാരണം നിങ്ങൾ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ആണ്. അതിനാൽ തീരുമാനമെടുക്കാതെ റിസർവ്…

Read More

സ്റ്റാച്യൂ ഓഫ് യൂനിറ്റിയുടെ സുരക്ഷാ ചുമതല സിഐഎസ്എഫ് ഏറ്റെടുത്തു

ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ സുരക്ഷാ ചുമതല സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്(സിഐഎസ്‌എഫ്) ഏറ്റെടുത്തു. സുരക്ഷക്കായി ആദ്യഘട്ടം 272 ജീവനക്കാരെയാണ് നിയോഗിച്ചത്. ഡെപ്യൂട്ടി കമാന്‍ഡന്റ് റാങ്കിലുള്ള ഓഫിസര്‍ക്കായിരിക്കും ചുമതല. മൊത്തം 350 ജീവനക്കാരെ സുരക്ഷക്കായി നിയോഗിക്കും. പ്രതിമയുടെ പ്രാധാന്യവും ഭീകരാക്രമണ സാധ്യതയും പരിഗണിച്ചാണ് വന്‍ സുരക്ഷയൊരുക്കുന്നതെന്നും റൗണ്ട് ദ ക്ലോക്ക് സുരക്ഷയായിരിക്കും ഒരുക്കുകയെന്നും സിഐഎസ്‌എഫ് വ്യക്തമാക്കി.

Read More