പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സമർപ്പിച്ച അന്യായത്തിൽ കേന്ദ്ര നിയമമന്ത്രാലയത്തിന് സുപ്രീം കോടതിയുടെ ചേംബർ നോട്ടീസ്. അറ്റോർണി ജനറലിന്റെ ഓഫീസിന് നോട്ടീസ് കൈമാറിയിട്ടും വക്കാലത്ത് ഇടാത്തതിനെ തുടർന്നാമ് സമൻസ് അയച്ചത്. സമൻസിന്റെ പകർക്ക് സംസ്ഥാന സർക്കാർ കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറി
ജനുവരിയിലാണ് പൗരത്വ നിയമത്തെ ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. സ്യൂട്ടിന്റെ പകർപ്പും നോട്ടീസും എജിയുടെ ഓഫീസിന് കൈമാറിയിരുന്നു. ആറ് മാസം കഴിഞ്ഞിട്ടും കേന്ദ്രത്തിന് വേണ്ടി വാക്കാലത്ത് ഇടാത്തതിനെ തുടർന്നാണ് ചേംബർ സമൻസ് കൈമാറാൻ നിർദേശിച്ചത്.
സമൻസ് നിയമ മന്ത്രാലയം കൈപ്പറ്റി എന്ന് വ്യക്തമാക്കുന്ന രേഖ സംസ്ഥാന സർക്കാർ സുപ്രീം കോടതി രജിസ്ട്രിയിൽ സമർപ്പിച്ചു. സ്യൂട്ട് സെപ്റ്റംബർ മൂന്നാം വാരം ജഡ്ജിയുടെ പരിഗണനക്ക് ആദ്യം ലിസ്റ്റ് ചെയ്യുമെന്നാണ് സൂചന.