തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കില്ല; ഹർജി ഹൈക്കോടതി തള്ളി
ചെന്നൈ: വൻ പ്രതിഷേധത്തെത്തുടർന്ന് അടച്ചുപൂട്ടിയ തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു വേദാന്ത ഗ്രൂപ്പ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കമ്പനിയുടെ പ്രവർത്തനം പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുന്നുവെന്നതുൾപ്പെടെ എതിർഭാഗം ഉയർത്തിയ വാദങ്ങൾ അംഗീകരിച്ചാണു വിധി. ഉത്തരവ് നിരാശാജനകമാണെന്നു പ്രതികരിച്ച വേദാന്ത ഗ്രൂപ്പ്, സുപ്രീം കോടതിയെ സമീപിക്കുമെന്നറിയിച്ചു. ജസ്റ്റീസുമാരായ ടി.എസ്. ശിവജ്ഞാനം, വി. ഭവാനി സുബ്ബരായൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു വിധി. പരിസ്ഥിതിയുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പാണു പ്രധാനമെന്ന് 800 പേജുള്ള വിധിന്യായത്തിൽ ചൂണ്ടിക്കാട്ടുന്നു. ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം വിധി…