സച്ചിന്‍ പൈലറ്റിന് നല്‍കിയ ഉറപ്പ് പാലിച്ച് കോണ്‍ഗ്രസ്
ജയ്പൂര്‍: ഇടഞ്ഞ് നിന്ന സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ കോണ്‍ഗ്രസ് തുടങ്ങി, രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സമിതിയെ നിയോഗിക്കണം എന്ന സച്ചിന്‍ പൈലറ്റിന്റെ ആവശ്യം അംഗീകരിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മൂന്നംഗ സമിതിക്ക് രൂപം നല്‍കി,പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാ അംഗവുമായ അഹമദ് പട്ടേല്‍, എഐസിസി യുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി,അജയ് മാക്കന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍, രാജസ്ഥാന്‍റെ ചുമതലയില്‍ നിന്ന് എഐസിസി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡേയെ മാറ്റുകയും…
