തെലങ്കാനയിൽ തഹസിൽദാറുടെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച ഒരു കോടി പത്ത് ലക്ഷം രൂപ പിടിച്ചെടുത്തു. കീസറ തഹസിൽദാർ ഇ ബാലരാജു നാഗരാജുവാണ് പിടിയിലായത്. ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ റെയ്ഡിലാണ് ഇത്രയും പണം പിടികൂടിയത്.
28 ഏക്കർ ഭൂമി ഇടപാടിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് വാങ്ങിയ കൈക്കൂലിയാണ് ഇതെന്നാണ് സൂചന. സംഭവത്തിൽ വില്ലേജ് റവന്യൂ ഓഫീസറും പിടിയിലായിട്ടുണ്ട്.