ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂജഴ്‌സിയിലെ വസതിയിലായിരുന്നു അന്ത്യം. മേവതി ഘരാനയിലെ വിശ്രുത ഗായകനാണ്.
ഹരിയാനയിലെ ഹിസ്സാറിൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ 1930ലാണ് ജനനം. പിതാവ് മോതി രാംജി മേവതി ഘരാനയിലെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ആയിരക്കണക്കിന് വേദികളിൽ പാടിയിട്ടുണ്ട്.
നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മ വിഭൂഷൺ ബഹുമതികൾ നൽകി ആദരിച്ച പ്രതിഭയായിരുന്നു.