ലഡാക്കിലെ 17000 അടി ഉയരത്തില്‍ ഉള്ള സൈനിക പോസ്റ്റില്‍ പതാക ഉയര്‍ത്തി സൈനികര്‍. ഐടിബിപി സൈനികരാണ് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്. 14000 അടി ഉയരത്തില്‍ ഉള്ള ഇന്ത്യ ചൈന അതിര്‍ത്തി കൂടി ആയ പാങ്കോങ് തടാകക്കരയില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയും ആയി നില്ക്കുന്ന സൈനികരുടെ ദൃശ്യങ്ങളും വൈറലായി.
രാജ്യത്തിന്റെ 74ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നേരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാവിലെ 7.30നാണ് അദ്ദേഹം ദേശീയ പതാക ഉയർത്തിയത്. നിശ്ചയിച്ച സമയത്തു തന്നെ എത്തിയ പ്രധാനമന്ത്രി രാജ്ഘട്ടിൽ രാഷ്ട്രപിതാവിന് ആദരാഞ്ജലി അർപിച്ച ശേഷമാണ് ദേശീയ പതാക ഉയർത്തിയത്.ഇതിനു ശേഷം അദ്ദേഹം സൈന്യം നൽകിയ ദേശീയ അഭിവാദ്യവും സ്വീകരിച്ചു.
മേജർ സൂര്യപ്രകാശിന്റെ നേതൃത്വത്തിലുള്ള സൈനിക ഉദ്യോഗസ്ഥരാണ് ദേശീയ അഭിവാദ്യം നൽകിയത്.