ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചു കൊണ്ടിരിക്കുമ്പോൾ ബംഗാളിലെ കുഗ്രാമങ്ങളിലായിരുന്നു മഹാത്മജി. അവിടെ നിന്ന് ഗാന്ധിജി പറഞ്ഞു
“ഇന്ത്യയുടെതലസ്ഥാനം ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറിയതുകൊണ്ട് രാജ്യത്തിന്സ്വാതന്ത്ര്യം കിട്ടിയെന്നു നമുക്ക് പറയാനാവില്ല. ഇന്ത്യയിലെ ജനകോടികളില്‍ ഏറ്റവും നിസ്സാരക്കാരനായപൗരനും ഭയരഹിതമായി, വിവേചനങ്ങളില്ലാതെ, ദാരിദ്ര്യമില്ലാതെ ജീവിക്കാന്‍ കഴിയുന്നതുവരെ നമ്മുടെ സ്വാതന്ത്ര്യത്തിന് അര്‍ഥമുണ്ടാകില്ല”
സ്വാതന്ത്ര്യ ലബ്ദിയുടെ അർദ്ധരാത്രിയിൽ ജവഹർലാൽ നെഹ്‌റു രാഷ്ട്രത്തോടായി പറഞ്ഞു
“ഇന്ന് പാതിരാ മണി മുഴങ്ങുമ്പോള്‍ ഇന്ത്യ ഉണര്‍ന്നെഴുന്നേല്‍ക്കും. ഒരു പുതു ജീവിതത്തിലേക്കും സ്വാതന്ത്യത്തിലേക്കും. ആനിമിഷം ഇതാ സമാഗതമാവുകയാണ്. ചരിത്രത്തില്‍ അത്യപൂര്‍വ്വമായി മാത്രം വരുന്ന നിമിഷം. പഴമയില്‍നിന്ന് നാം പുതുമയിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നു. ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട് കിടന്ന ഒരു ജനതയുടെ ആത്മാവിന് ശബ്ദംലഭിക്കുകയാണ്. ഇന്ത്യയെയും ഈ നാട്ടിലെ ജനങ്ങളെയും മനുഷ്യരാശിയെയും സേവിക്കാന്‍ സ്വയം അര്‍പ്പിക്കുമെന്ന് നാം പ്രതിജ്ഞ ചെയ്യേണ്ടനിമിഷമാണിത്”.
ഇന്ത്യയുടെസ്വാതന്ത്ര്യം വീണ്ടുമൊരു അര്‍ധരാത്രിയുടെ കൂരിരുട്ടിലേക്ക് തിരിഞ്ഞുനടക്കുകയാണോയെന്ന ആശങ്കയോടെ,
രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവനും രക്തവും സമ്പത്തും എല്ലാം സമർപ്പിച്ച അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായ ധീര ദേശാഭിമാനികളുടെ പാവന സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് എല്ലാവർക്കും മെട്രോ മലയാളം വെബ് പോർട്ടലിൻ്റെ സ്വാതന്ത്ര്യ ദിനാശംസകൾ
ജയ്‌ഹിന്ദ്