ഇന്ന് ചിങ്ങം ഒന്ന്. മലയാളക്കരയ്ക്ക് പുതുവർഷ പിറവി. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞ് നല്ല കാലത്തിലേക്ക് നാടും നഗരവും മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഈ കർഷക ദിനത്തെ മലയാളികള്‍ സ്വീകരിക്കുന്നത്
പഞ്ഞമാസമായ കർക്കടകത്തോട് വിട പറഞ്ഞ് പൊന്നിൻ ചിങ്ങത്തിലേക്ക് കടക്കുകയാണ് മലയാളി. പൊന്നിൻ ചിങ്ങമെന്നത് പഴങ്കഥയായി മാറുകയാണ് നമുക്ക്. കഴിഞ്ഞ രണ്ട് വർഷവും പ്രളയം കവർന്നെടുത്തു ചിങ്ങപ്പുലരിയെ. വറുതിയൊഴിഞ്ഞ് മുളപൊട്ടുന്ന നാമ്പുകൾക്ക് മേൽ ഇത്തവണ മഹാമാരിക്കാലത്തിന്‍റെ ആശങ്ക ഉണ്ടെങ്കിലും ചിങ്ങം ഒന്ന് ഓരോ കർഷകനും പ്രതീക്ഷയുടെ ദിനമാണ്.
എല്ലാ മലയാളികൾക്കും മെട്രോ മലയാളം വെബ് പോർട്ടലിൻ്റെ പുതുവത്സരാശംസകൾ