ഗൂഡല്ലൂർ:സിങ്കാര -ഗൂഡല്ലൂർ വൈദ്യുതി ടവറിനു മുകളിൽ മരം വീണതിനാൽ ഗൂഡല്ലൂർ – പന്തല്ലൂർ പ്രദേശങ്ങളിൽ രണ്ട് ദിവസത്തേക്ക് വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് തുറപള്ളി വനത്തിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ടവറിന് മുകളിലേക്ക് മരം വീണത്.
വീഴ്ചയുടെ ആഘാതത്തിൽ ടവറിൻ്റെ മുകൾഭാഗം പൊട്ടിയ നിലയിലാണ് .
ഇത് മാറ്റി സ്ഥാപിക്കാൻ കോയമ്പത്തൂരിൽ നിന്നും സാമഗ്രികൾ എത്തണമെന്നാണ് അധികൃതർ പറയുന്നത്. ടവറിൻ്റെ അറ്റകുറ്റപ്പണികൾ കഴിയാൻ
രണ്ടുദിവസം സമയമെടുക്കും. ഗൂഡല്ലൂർ പന്തല്ലൂർ പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തുന്ന പ്രധാന ലൈനിലാണ് മരം വീണത്. ഇതുമൂലം ഈ പ്രദേശങ്ങളെല്ലാം ഇപ്പോൾ ഇരുട്ടിലാണ്