ഒഡീഷയിൽ അപൂർവമായ മഞ്ഞ ആമയെ കണ്ടെത്തി

ഒഡീഷയിൽ അപൂർവമായ മഞ്ഞ ആമയെ കണ്ടെത്തി. ഞായറാഴ്ച ഒഡീഷയിലെ ബാലസോർ ജില്ലയിലാണ് ആമയെ കണ്ടെത്തിയത്. നട്ടുകാർ രക്ഷപ്പെടുത്തിയ ആമയെ പിന്നീട് രുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. രക്ഷപ്പെടുത്തിയ ആമ അക്വേറിയത്തിൽ നീന്തുന്ന വീഡിയോ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുശന്ത നന്ദ പങ്കുവച്ചിട്ടുണ്ട്. ട്വിറ്ററിൽ പങ്കുവച്ച ഈ വീഡിയോ വൈറലാവുകയാണ്.

https://twitter.com/susantananda3/status/1285028394950778884?s=20

“ഏറെ അപൂർവമായ മഞ്ഞ ആമയെ ഒഡീഷയിലെ ബാലസോറിൽ നിന്ന് ഇന്നലെ രക്ഷപ്പെടുത്തി. മിക്കവാറും അത് നിറം മങ്ങിയ ഇനമായിരിക്കും. ഏതാനും വർഷങ്ങൾക്കു മുൻപ് സിന്ധിൽ കണ്ടതു പോലുള്ളതവാം.”- സുശന്ത നന്ദ വീഡിയോ പങ്കുവച്ച് കുറിച്ചു. ആമയുടെ മറ്റൗ ചിത്രവും ഇദ്ദേഹം പങ്കുവച്ചിട്ടുണ്ട്.