Headlines

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കും; സിനിമാ തീയറ്ററുകളും ജൂലൈക്ക് ശേഷം തുറക്കും

ജൂലൈ 31 ന് ശേഷം അണ്‍ ലോക്കിംഗ് പ്രക്രിയ പൂര്‍ണമായി നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ സിനിമാ തീയറ്ററുകളും ജിമ്മുകളും തുറക്കാന്‍ അനുമതി നല്‍കിയേക്കും. അന്താരാഷ്ട്ര വിമാന സര്‍വീസുകളും പുനരാരംഭിക്കും. കൊവിഡ് പരിശോധനാ നെഗറ്റീവ് ആയവരെയാകും വിമാനത്താവളത്തിലേക്ക് കടത്തിവിടുക. മുതിര്‍ന്നവരെയും കുട്ടികളെയും സിനിമാ തീയറ്ററിലേക്കും പ്രവേശിപ്പിക്കില്ല. 15നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് അനുമതി. തീയറ്ററിലെ സീറ്റുകള്‍ പ്രത്യേകം ക്രമീകരിക്കണം. നിശ്ചിത അകലവും പാലിക്കണം. ജൂലൈ 31നുള്ളില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. ജൂലൈ…

Read More

24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് കൂടി കൊവിഡ്, 500 മരണം; രാജ്യത്ത് 8.78 ലക്ഷം കൊവിഡ് ബാധിതര്‍

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 500 പേര്‍ ഒരു ദിവസത്തിനിടെ മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,78,254 ആയി ഉയര്‍ന്നു 23,174 പേര്‍ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. 5,53,471 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 3,01,609 സജീവ കേസുകളാണ് രാജ്യത്തുള്ളത്. പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 2,19,103 സാമ്പിളുകള്‍ പരിശോധിച്ചു മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 2,54,427 ആയി ഉയര്‍ന്നു….

Read More

ഐശ്വര്യ റായിയുടെ മകള്‍ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു

മുന്‍ ലോക സുന്ദരിയും നടിയുമായ ഐശ്വര്യ റായിയുടെ മകള്‍ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ അമിതാഭ് ബച്ചനും ആരാധ്യയുടെ അച്ഛനും നടനുമായ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് രാവിലെ ഐശ്വര്യക്കും കൊവിഡ് സ്ഥിരീകരിച്ചു ഇന്നലെ നടന്ന ആന്റിജന്‍ പരിശോധനയില്‍ ഐശ്വര്യയുടെയും ആരാധ്യയുടെയും ഫലം നെഗറ്റീവായിരുന്നു. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. അമിതാഭ് ബച്ചനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ട്വിറ്റര്‍ വഴി ഇക്കാര്യം അറിയിച്ചത്. തൊട്ടുപിന്നാലെ അഭിഷേകും തനിക്ക് രോഗം…

Read More

കൊറോണ രോഗിയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയി ; തെലങ്കാനയിൽ പ്രദേശവാസികൾ ആശങ്കയിൽ

തെലങ്കാനയില്‍ കൊറോണ രോഗിയുടെ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോയത് ഓട്ടോറിക്ഷയില്‍. നിസാമാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും അധികൃതരുടെ മേല്‍നോട്ടമില്ലാതെയാണ് മൃതദേഹം സംസ്‌കാരത്തിനായി എത്തിച്ചത്. 50 വയസുകാരനാണ് രോഗം ബാധിച്ചു മരിച്ചത്. ആംബുലന്‍സ് തയ്യാറാക്കാതെയാണ് മൃതദേഹം ബന്ധുവിന് വിട്ടുനല്‍കിയതെന്ന ആരോപണമാണ് ഉയരുന്നത്. എന്നാല്‍, മരിച്ചയാളുടെ ബന്ധു ആശുപത്രിയിലെ ജീവനക്കാരനാണെന്നും ഇയാളുടെ ആവശ്യപ്രകാരം മൃതദേഹം വിട്ടുനല്‍കിയെങ്കിലും ആംബുലന്‍സിന് കാത്തുനില്‍ക്കാതെ ഇയാള്‍ ഓട്ടോറിക്ഷയില്‍ മൃതദേഹം കൊണ്ടുപോകുകയായിരുന്നു എന്നും ആശുപത്രി സൂപ്രണ്ട് ഡോ. നാഗേശ്വര്‍ റാവു പറഞ്ഞു. അതേസമയം, വലിയ സുരക്ഷ വീഴ്ചയാണ് ആശുപത്രി…

Read More

ഐശ്വര്യ റായിയുടെ പരിശോധന ഫലം നെഗറ്റീവ്

മുംബൈ: പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം ഐശ്വര്യ റായിയുടെ കൊറോണ പരിശോധന ഫലം നെഗറ്റീവ്. ഭർത്താവും ചലച്ചിത്ര താരവുമായ അഭിഷേക് ബച്ചനും അഭിഷേകിന്റെ അച്ഛൻ അമിതാഭ് ബച്ചനും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഐശ്വര്യയ്ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.  

Read More

അമിതാഭ് ബച്ചനു പിന്നാലെ അഭിഷേക് ബച്ചനും കൊറോണ സ്ഥിരീകരിച്ചു

പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം അമിതാഭ് ബച്ചന് കൊറോണ സ്ഥരീകരിച്ചതിനു പിന്നാലെമകനും നടനുമായ അഭിഷേക് ബച്ചനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ മറ്റ് കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും സ്രവങ്ങൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഫലം കാത്തിരിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ എത്രയും വേഗം കൊറോണ പരിശോധനക്ക് വിധേയമാകണമെന്നും അമിതാഭ് പറഞ്ഞു

Read More

അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ:അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. അദ്ധേഹത്തെ മുംബൈയിലെ നാനാവതി ഹോസ്്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിഗ് ബി തന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബാംഗങ്ങളുടെസ്രവം പരിശോധനക്കായ് എടുത്തിട്ടുണ്ട്. ഇവരുടെ ഫലങ്ങൾ നാളെ അറിയാനാകും. പത്തു ദിവസത്തിനിടെ താനുമായി സംബർക്കത്തിലേർപ്പെട്ടവർ പരിശോധനക്ക് വിധേയമാവണമെന്ന് ബച്ചൻ ടിറ്ററിലൂടെ പറഞ്ഞു.

Read More

അരുണാചല്‍ പ്രദേശില്‍ ഏറ്റമുട്ടല്‍; ആറു വിഘടനവാദികളെ സുരക്ഷാ സേന വധിച്ചു

അരുണാചൽ പ്രദേശില്‍ ഏറ്റമുമുട്ടല്‍. തിരപ്പ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ആറു വിഘടനവാദികളെ വധിച്ചു. അസം റൈഫിള്‍സും അരുണാചല്‍ പ്രദേശ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വിഘടനവാദികളെ വധിച്ചത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു ഏറ്റുമുട്ടല്‍. എ കെ 47 ഉള്‍പ്പെടെയുള്ള നിരവധി ആയുധ ശേഖരങ്ങളും ഇവരില്‍ നിന്നും കണ്ടെടുത്തു. എന്‍ എസ് ‌സി എന്‍ (ഐ എം) വിഘടനവാദികളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു അസം റൈഫിള്‍സ് ജവാന് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ജവാനെ മിലിട്ടറി ആശുപത്രിയില്‍…

Read More

കോവിഡ് ചികിത്സക്ക് സോറിയാസിസ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി

സോറിയാസിസ് എന്ന ത്വക് രോഗത്തിന് നൽകുന്ന മരുന്ന് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ അനുമതി. ഗുരുതര ശ്വാസ തടസ്സം അനുഭവിക്കുന്ന രോഗികൾക്കാണ് സോറിയാസിസിന് നല്‍കുന്ന ഇറ്റൊലൈസുമാബ് എന്ന മരുന്ന് നൽകുക. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കി. അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിത രീതിയിൽ മരുന്ന് നൽകാനാണ് നിർദേശമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ വി.ജി സൊമാനി പറഞ്ഞു. ഗുരുതര കോവിഡ് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിൻ റിലീസ് സിന്‍ഡ്രോമിനെ…

Read More

ജീവനക്കാരന്റെ ബന്ധുവിന് കൊവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു

ജീവനക്കാരില്‍ ഒരാളുടെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മൈസൂര്‍ കൊട്ടാരം അടച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും നടത്തുന്ന അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച കൊട്ടാരം തുറക്കും. കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്ക് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നേരത്തെ വിലക്കിയിരുന്നു.

Read More