Headlines

അമിതാഭ് ബച്ചനു പിന്നാലെ അഭിഷേക് ബച്ചനും കൊറോണ സ്ഥിരീകരിച്ചു

പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം അമിതാഭ് ബച്ചന് കൊറോണ സ്ഥരീകരിച്ചതിനു പിന്നാലെമകനും നടനുമായ അഭിഷേക് ബച്ചനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ മറ്റ് കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും സ്രവങ്ങൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഫലം കാത്തിരിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ എത്രയും വേഗം കൊറോണ പരിശോധനക്ക് വിധേയമാകണമെന്നും അമിതാഭ് പറഞ്ഞു

Read More

അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ:അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. അദ്ധേഹത്തെ മുംബൈയിലെ നാനാവതി ഹോസ്്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിഗ് ബി തന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബാംഗങ്ങളുടെസ്രവം പരിശോധനക്കായ് എടുത്തിട്ടുണ്ട്. ഇവരുടെ ഫലങ്ങൾ നാളെ അറിയാനാകും. പത്തു ദിവസത്തിനിടെ താനുമായി സംബർക്കത്തിലേർപ്പെട്ടവർ പരിശോധനക്ക് വിധേയമാവണമെന്ന് ബച്ചൻ ടിറ്ററിലൂടെ പറഞ്ഞു.

Read More

അരുണാചല്‍ പ്രദേശില്‍ ഏറ്റമുട്ടല്‍; ആറു വിഘടനവാദികളെ സുരക്ഷാ സേന വധിച്ചു

അരുണാചൽ പ്രദേശില്‍ ഏറ്റമുമുട്ടല്‍. തിരപ്പ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ആറു വിഘടനവാദികളെ വധിച്ചു. അസം റൈഫിള്‍സും അരുണാചല്‍ പ്രദേശ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വിഘടനവാദികളെ വധിച്ചത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു ഏറ്റുമുട്ടല്‍. എ കെ 47 ഉള്‍പ്പെടെയുള്ള നിരവധി ആയുധ ശേഖരങ്ങളും ഇവരില്‍ നിന്നും കണ്ടെടുത്തു. എന്‍ എസ് ‌സി എന്‍ (ഐ എം) വിഘടനവാദികളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു അസം റൈഫിള്‍സ് ജവാന് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ജവാനെ മിലിട്ടറി ആശുപത്രിയില്‍…

Read More

കോവിഡ് ചികിത്സക്ക് സോറിയാസിസ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി

സോറിയാസിസ് എന്ന ത്വക് രോഗത്തിന് നൽകുന്ന മരുന്ന് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ അനുമതി. ഗുരുതര ശ്വാസ തടസ്സം അനുഭവിക്കുന്ന രോഗികൾക്കാണ് സോറിയാസിസിന് നല്‍കുന്ന ഇറ്റൊലൈസുമാബ് എന്ന മരുന്ന് നൽകുക. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കി. അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിത രീതിയിൽ മരുന്ന് നൽകാനാണ് നിർദേശമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ വി.ജി സൊമാനി പറഞ്ഞു. ഗുരുതര കോവിഡ് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിൻ റിലീസ് സിന്‍ഡ്രോമിനെ…

Read More

ജീവനക്കാരന്റെ ബന്ധുവിന് കൊവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു

ജീവനക്കാരില്‍ ഒരാളുടെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മൈസൂര്‍ കൊട്ടാരം അടച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും നടത്തുന്ന അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച കൊട്ടാരം തുറക്കും. കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്ക് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നേരത്തെ വിലക്കിയിരുന്നു.

Read More

ഡൽഹി എയിംസിലെ ജൂനിയർ ഡോക്ടർ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

ന്യൂഡൽഹി : ഡൽഹി എയിംസിലെ ജൂനിയർ ഡോക്ടർ ആത്മഹത്യ ചെയ്തു. 25 വയസ്സുകാരനായ അനുരാഗ് കപൂർ ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ചാടിയാണ് അനുരാ​ഗ് ജീവനൊടുക്കിയത്.ഹോസ്റ്റലിന്റെ റൂഫിൽ നിന്ന് അനുരാഗിന്റെ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. അനുരാഗ് വിഷാദ രോഗിയാണെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു. സൈക്യാട്രി വകുപ്പിലെ ജൂനിയർ ഡോക്ടറായിരുന്നു അനുരാഗ്.

Read More

മഹാരാഷ്ട്രയില്‍ കൊറോണ ബാധിതര്‍ വര്‍ദ്ധിക്കുന്നു; മുംബൈയില്‍ ഇന്നലെ മാത്രം 1,337 പുതിയ രോഗികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. വെള്ളിയാഴ്ച മാത്രം 7,862 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 2,38.461 ആയി ഉയര്‍ന്നു.  226 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 9,803 ആയി. 1,32,625 പേരാണ് ഇതുവരെ രോഗമുക്തരായത്. മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മുംബൈയിലാണ്.1,337 പുതിയ കേസുകളാണ് മുംബൈയില്‍ ഇന്നലെമാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 90,461 ആയി. മുംബൈക്ക്…

Read More

ഹെർബൽ മൈസൂർ പാക് കഴിച്ചാൽ കോവിഡ് മാറുമെന്ന പ്രചരണം; കോയമ്പത്തൂരിൽ ബേക്കറി കട അടപ്പിച്ചു

ഹെർബൽ മൈസൂർ പാക് കഴിച്ചാൽ കോവിഡ് മാറുമെന്ന പ്രചരണം. നെല്ലായ് ലാ സ്വീറ്റ് ബേക്കറിക്കടയാണ് കോയമ്പത്തൂർ ജില്ലാ ഭരണകൂടം അടപ്പിച്ചത്. ഹെർബൽ മൈസൂർ പാക് കഴിച്ചാൽ കോവിഡ് മാറുമെന്നായിരുന്നു പരസ്യം. സമൂഹമാധ്യമങ്ങളിൽ ഈ പരസ്യം വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഔഷധഗുണമുള്ള പലഹാരം കഴിഞ്ഞ മൂന്ന് മാസമായി കോവിഡ് രോഗികൾക്കും അവരുടെ വീട്ടുകാർക്കും വിതരണം ചെയ്യാറുണ്ടെന്നും അത ഫലപ്രദമായിരുന്നു എന്നായിരുന്നു കടയുടമയുടെ അവകാശവാദം. തന്റെ മുത്തച്ഛൻ ഒരു സിദ്ധ വൈദ്യനായിരുന്നു. അദ്ദേഹം പനിക്ക് ലേഹ്യം ഉണ്ടാക്കാറുണ്ടായിരുന്നു. അക്കാലത്ത് അത്തരം…

Read More

മാസ്‌ക് പെറോട്ട കഴിക്കണോ ; മധുരയിലെ റസ്റ്റോറൻറുകളിൽ വരൂ

മാസ്ക് രൂപത്തിലുള്ള നല്ല മൊരിഞ്ഞ പെറോട്ടകള്‍ മധുരയിലെ റസ്റ്റോറന്‍റുകളില്‍ രുചിയുടെ മേളം തീര്‍ക്കുകയാണ്. രുചി കൊണ്ടും രൂപം കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് മാസ്ക് പെറോട്ടകള്‍. മധുരയിലെ ‘ടെമ്പിള്‍ സിറ്റി’ എന്ന റസ്റ്റോറന്‍റില്‍ നിന്നാണ് മാസ്ക് പെറോട്ടയുടെ ജനനം. ടെമ്പിള്‍ സിറ്റിയുടെ കീഴില്‍ നിരവധി റസ്റ്റോറന്‍റുകള്‍ തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്. കോവിഡ് ബോധവത്ക്കരണം തന്നെയാണ് മാസ്ക് പൊറോട്ട കൊണ്ട് ലക്ഷ്യമാക്കുന്നത്. രണ്ട് പെറോട്ടയും കുറച്ചു കറിയും ചേര്‍ന്ന ഒരു സെറ്റിന് 40 രൂപയായിരുന്നു വില. ആവശ്യക്കാര്‍…

Read More

രാജ്യത്ത് ഏഴര ലക്ഷത്തിലധികം കൊവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 487 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,897 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,67,296 ആയി ഉയര്‍ന്നു. 2,69,789 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 4,76,978 പേര്‍ ഇതിനോടകം രോഗമുക്തി സ്വന്തമാക്കി. 21,129 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 487 പേര്‍ മരിച്ചു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ദിനംപ്രതി 24,000ത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷം….

Read More