ആന്ധ്രാപ്രദേശിൽ എൽ.ജി പോളിമർ പ്ലാൻറിൽ നിന്ന് വിഷവാതകം ചോർന്ന് 14 പേർ മരിച്ച സംഭവത്തിൽ 12 പേർ അറസ്റ്റിൽ
വിശാഗപട്ടണത്തെ എൽ.ജി പോളിമർ പ്ലാൻറിൽ നിന്ന് വിഷവാതകം ചോർന്ന് 14 പേർ മരിച്ച സംഭവത്തിൽ 12 പേർ അറസ്റ്റിൽ. കമ്പനി സി.ഇ.ഒയും രണ്ട് ഡയറക്ടർമാരും ഉൾപ്പെടെയാണ് പിടിയിലായത്. രണ്ട് ഡയറക്ടർമാരും വിദേശികളാണ്. സംഭവത്തെ കുറിച്ച് അന്വേഷിയ്ക്കാൻ സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് വാതകചോർച്ചയ്ക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മെയ് ഏഴിനാണ് പ്ലാൻറിലെ എം 6 ടാങ്കിൽ നിന്ന് സ്റ്റെറൈൻ വാതകം ചോർന്നത്. കുട്ടികൾ അടക്കം നിരവധി പേർക്ക് ഗുരുതര…