ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ജൂലൈ ഏഴിന് വാക്‌സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങും
ഇന്ത്യ തദ്ദേശിയമായി വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ അടുത്ത മാസം മുതൽ ലഭ്യമാകും. ആഗസ്ത് 15 ന് കോവാക്സിന്‍ ലഭ്യമാക്കണമെന്ന് ഐസിഎംആർ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടു. ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ ഇക്കാര്യം അറിയിച്ചത്. എല്ലാ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും ശേഷം ഓഗസ്റ്റ് 15 ഓടെ വാക്സിൻ ലഭ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ് തങ്ങളെന്ന് ഐസിഎംആർ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ പരീക്ഷണങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചാകും വാക്സിന്‍റെ വിജയമെന്ന് ഐസിഎംആർ ഡയറക്ടർ വ്യക്തമാക്കുന്നു. വാക്സിന്‍റെ ഒന്നും രണ്ടും…