കൊവിഡ് പ്രതിരോധന പരീക്ഷണ മരുന്നിന്റെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക്

കൊവിഡ് പ്രതിരോധന പരീക്ഷണ മരുന്നായ റെംഡെസിവിറിന്റെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക്. കൊവിഡ് പ്രതിരോധ മരുന്നുകളുടെ നിര്‍മാണവും വിതരണവും നടത്താന്‍ അനുമതിയുള്ള ഹൈദരാബാദ് ആസ്ഥാനമായുള്ള ഹെറ്റേറോ കമ്പനിയാണ് റെംഡെസിവിറിയുടെ 20,000 കുപ്പികള്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് അയച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ആദ്യ പരീക്ഷണം നടത്തുക. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ ഹൈദരാബാദിലും മരുന്ന് ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കും. റെംഡെസിവിര്‍ ആന്റി വൈറല്‍ മരുന്നാണ്.

Read More

ഗാൽവൻ നദിക്കരയിൽ സൈനികരുടെ എണ്ണം ഭീമമായി വർധിപ്പിച്ച് ചൈന

അതിർത്തിയിൽ സൈനിക ബലം വർധിപ്പിച്ച് ചൈന. പതിനായിരത്തിലധികം സൈനികര്‍ മേഖലയിലുണ്ടെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ജൂൺ 15ന് ഏറ്റുമുട്ടൽ നടന്ന പട്രോൾ പോയിന്‍റ് 14 ൽ ആണ് ചൈനീസ് സൈനികര്‍ തമ്പടിച്ചിരിക്കുന്നത്. ഗാൽവാൻ താഴ് വര ഇന്ത്യയുടേതല്ലെന്ന് കഴിഞ്ഞ ദിവസം ചൈനയുടെ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിചിത്രമായ പ്രസ്താവനക്കു പിന്നാലെയാണ് ഗാൽവൻ നദിക്കരയിൽ സൈനികരുടെ എണ്ണം ഭീമമായി വർധിപ്പിച്ച് ചൈന രംഗത്തെത്തിയത്. സാറ്റലൈറ്റ് ദൃശ്യങ്ങൾ വെളിപ്പെടുത്തിയതനുസരിച്ച് 10,000 ത്തിനു മുകളിലാണ് മേഖലയിലെ സൈനികരുടെ എണ്ണം. നൂറു കണക്കിന്…

Read More

സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷ റദ്ദാക്കി; 12ാം ക്ലാസ് പരീക്ഷ സാഹചര്യം മെച്ചപ്പെട്ടാൽ നടത്തും

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന കാര്യം വിദ്യാർഥികൾക്ക് തീരുമാനിക്കാം. പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചാൽ കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ശരാശരി മാർക്ക് പൊതുപരീക്ഷക്ക് നൽകുമെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. പരീക്ഷ എഴുതണമെന്നാണ് വിദ്യാർഥികളുടെ താത്പര്യമെങ്കിൽ സാഹചര്യം അനുകൂലമാകുമ്പോൾ പരീക്ഷകൾ നടത്തും. മഹാരാഷ്ട്ര, ഡൽഹി, ഒഡീഷ സംസ്ഥാനങ്ങൾ പരീക്ഷ നടത്താനാകില്ലെന്ന് നേരത്തെ നിലപാടെടുത്തിരുന്നു. പരീക്ഷ ഉപേക്ഷിച്ച് ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം….

Read More

ബംഗാളില്‍ ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടി

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പശ്ചിമബംഗാളില്‍ ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂലൈ 31 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. മെട്രോ, സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. സര്‍ക്കാര്‍ ഓഫിസുകളില്‍ 70 ശതമാനം ജീവനക്കാരെ മാത്രം അനുവദിക്കും. കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിലവിലെ ലോക്ക് ഡൗണ്‍ സംസ്ഥാനത്ത് അവസാനിക്കുന്നത് ജൂണ്‍ 30നാണ്. രാജ്യത്ത് അഞ്ചാംഘട്ട ലോക്ക് ഡൗണ്‍ അഥവാ അണ്‍ലോക്ക് 1 അവസാനിക്കുന്നതും ജൂണ്‍…

Read More

ഡൽഹിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ഡൽഹിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു.തിരുവനന്തപുരം നന്ദൻകോട് സ്വദേശി രാജു ആണ് മരിച്ചത്. കേരള ഹൗസിലെ മുൻ താൽക്കാലിക ജീവനക്കാരനായിരുന്നു. ഇതോടെ ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 11 ആയി. അതേസമയം രോഗികളുടെ എണ്ണത്തിൽ മുംബൈയെ മറികടന്ന ഡൽഹി, പ്രതിദിന കോവിഡ് രോഗബാധയുടെ കാര്യത്തിൽ മഹാരാഷ്ട്രയുമായി നൂറു കേസുകളുടെ വ്യത്യാസത്തിലാണ്.ഡൽഹിയിൽ രോഗികളുടെ എണ്ണം 70,000 കടന്നു. ഇന്നലെ പുതിയ 3788 കോവിഡ് കേസുകളും 64 മരണവും സ്ഥിരീകരിച്ചു. ആകെ രോഗികൾ 70,390ഉം…

Read More

കാശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു; അഞ്ച് ലഷ്‌കർ ഭീകരർ പിടിയിൽ

ജമ്മു കാശ്മീരിലെ സോപോരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. വ്യാഴാഴ്ച പുലർച്ചയോടെ ഹർദ്ശിവ മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ബുദ്ഗാമിൽ സൈന്യം നടത്തിയ തെരച്ചിലിൽ അഞ്ച് ഭീകരരെ സൈന്യം പിടികൂടി. ലഷ്‌കറെ ത്വയിബ ഭീകരരാണ് പിടിയിലായതെന്ന് സൈന്യം അറിയിച്ചു. കാശ്മീരിലേക്ക് ആയുധം കടത്തിയിരുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ

Read More

വലിയ ആശങ്ക: രാജ്യത്ത് 24 മണിക്കൂറിനിടെ 16,922 പേർക്ക് കൊവിഡ്; 418 മരണം

ഓരോ ദിവസവും റെക്കോർഡുകൾ പുതുക്കി കൊവിഡ് വ്യാപനം രാജ്യത്ത് അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,922 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 418 പേർ ഈ സമയത്തിനുള്ളിൽ കൊവിഡ് ബാധിതരായി മരിക്കുകയും ചെയ്തു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 4,73,105 ആയി ഉയർന്നു. 14,894 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് തന്നെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. അതേസമയം അതിവേഗം രോഗം പടരുന്ന രാജ്യങ്ങളുടെ പട്ടികയിൽ…

Read More

തുടർച്ചയായ 18ാം ദിവസവും ഇന്ധനവില ഉയർന്നു

തുടർച്ചയായ പതിനെട്ടാം ദിവസവും രാജ്യത്ത് ഇന്ധനവില ഉയർന്നു. ഡീസലിന് മാത്രമാണ് ഇന്ന് വില ഉയർന്നത്. ലിറ്ററിന് 45 പൈസ വർധിപ്പിച്ചു. പെട്രോൾ വിലയിൽ ഇന്ന് മാറ്റമില്ല. തുടർച്ചയായി 17 ദിവസം വില വർധിപ്പിച്ച ശേഷമാണ് പെട്രോൾ വിലയിൽ ഇന്ന് മാറ്റമില്ലാത്തത്. 18 ദിവസങ്ങൾ കൊണ്ട് രാജ്യത്ത് ഡീസലിന് വർധിച്ച് 9 രൂപ 92 പൈസയാണ്. കൊച്ചിയിൽ ഡീസൽ വില ലിറ്ററിന് 75.72 രൂപയായി. ജൂൺ 7 മുതലാണ് രാജ്യത്ത് ഇന്ധന വില ഉയരാൻ തുടങ്ങിയത്.

Read More

കൊവിഡ് വ്യാപനം ശക്തമായതോടെ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ശക്തമാക്കുന്നു

കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.ജൂണ്‍ 25 മുതല്‍ 30 വരെ ജില്ലയ്ക്കു പുറത്തേക്കുള്ള ബസ് ഗതാഗതവും സ്വകാര്യവാഹനഗതാഗതവും നിരോധിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അറിയിച്ചു. ”അടുത്ത അഞ്ച് ദിവസത്തേക്ക് ജൂണ്‍ 30 വരെ സോണുകള്‍ക്കുള്ളിലുള്ള വാഹനഗതാഗതം അനുവദിക്കില്ല. സര്‍ക്കാര്‍ ബസ്സുകള്‍ തന്നെ ജില്ലയ്ക്കു പുറത്തേക്ക് സഞ്ചരിക്കുന്നതില്‍ വിലക്കുണ്ട്. സ്വകാര്യവാഹനങ്ങളും ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് പോകാന്‍ അനുവദിക്കില്ല-മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു. അതേസമയം അത്യാവശ്യ…

Read More

ഗാൽവൻ താഴ്‌വരയുടെ നിയന്ത്രണം തങ്ങൾക്കെന്ന് ചൈന; വീണ്ടും പ്രകോപനം

ഗാൽവാൻ താഴ്‌വരയുടെ പരമാധികാരം തങ്ങൾക്കാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. സംഘർഷം നടന്നത് ചൈനീസ് പ്രദേശത്താണെന്നും സമാധാനം നിലനിർത്തേണ്ട ബാധ്യത ഇന്ത്യക്കാണെന്നും ചൈന അവകാശപ്പെട്ടു. പ്രശ്‌നപരിഹാരത്തിനായി നയതന്ത്ര തലത്തിൽ ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെയാണ് ചൈന പ്രകോപനപരമായ പ്രസ്താനവകൾ നടത്തിയിരിക്കുന്നത്. സേനാതലത്തിൽ പിൻമാറ്റത്തിന് തീരുമാനിച്ചതിന് പിന്നാലെയാണ് നയതന്ത്ര ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയം ജോയന്റ് ഡയറക്ടർ നവീൻ ശ്രീവാസ്തവും ചൈനീസ് വിദേശകാര്യ മന്ത്രാലയം ഡയറക്ടർ വു ജിയങ്കാവോയുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ഇന്ന് റഷ്യയിൽ നടന്ന വിക്ടറി പരേഡിൽ ഇന്ത്യയുടെയും…

Read More