Headlines

ഇന്ത്യ ടിക് ടോകിന് പൂട്ടിട്ടപ്പോൾ സജീവമായി ചിങ്കാരി ആപ്‌

ചൈനീസ് ആപ്പുകളുടെ കടന്നുകയറ്റത്തെ നിരോധിച്ചു കൊണ്ടുള്ള ഒരു ഡിജിറ്റൽ സർജിക്കൽ സ്ട്രൈക്കായിരുന്നു ഇന്ത്യ ചൈനയ്‌ക്കെതിരെ സ്വീകരിച്ച ആദ്യ നടപടി. വിവരം ചോർത്തുന്നതടക്കമുള്ള മുന്നറിയിപ്പുകളെ മുൻനിർത്തിയാണ് സർക്കാർ ഈ ധീരമായ നടപടി സ്വീകരിച്ചത്. ജനപ്രിയമായ ടിക് ടോക്ക് ഉൾപ്പടെ 59തോളം ചൈനീസ്ആപ്പുകളെയാണ് ഇന്ത്യ നിരോധിച്ചത്. ടിക് ടോക്കിനേറ്റ നിരോധനം ഫലത്തിൽ ഇന്ത്യൻ നിർമ്മിത ആപ്പുകൾക്ക് അനുഗ്രഹം ആയിരിക്കുകയാണ്. അത്തരത്തിൽ കോളടിച്ച ഒരാപ്പാണ് ചിങ്കാരി. ടിക് ടോക്ക് നിരോധിച്ച ശേഷം ഇതുവരെ പത്ത് ലക്ഷത്തോളം ഡൗൺലോഡുകളാണ് ഗൂഗിൾ പ്ളേസ്റ്റോറിൽചിങ്കാരിക്ക് ഉണ്ടായിരിക്കുന്നത്….

Read More

കൊവിഡ് ; താജ്മഹൽ ,ആഗ്ര കോട്ട, അക്ബർ തോംബ് തുടങ്ങിയവ തുറക്കില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ്

കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ താജ്മഹൽ ഉൾപ്പെടെയുള്ള സ്മാരകങ്ങൾ തുറക്കേണ്ടതില്ലെന്ന് തീരുമാനം. താജ്മഹലിനൊപ്പം ആഗ്ര കോട്ട, അക്ബർ തോംബ് തുറങ്ങിയവ തുറക്കില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ വരുന്ന രാജ്യത്തെ എല്ലാ സ്മാരകങ്ങളും ഇന്ന് മുതൽ തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ആഗ്രയിൽ സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിൽ താജ്മഹൽ ഉൾപ്പെടെ തുറന്നു നൽകേണ്ടതില്ലെന്നാണ് തീരുമാനം. അതേസമയം, ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലെ സ്മാരങ്ങൾ ഇന്നു മുതൽ പ്രവർത്തിക്കും. സുരക്ഷാ മുൻകരുതലുകളോടെയും നിയന്ത്രണങ്ങളോടെയും ആയിരിക്കും സ്മാരകങ്ങൾ പൊതുജനങ്ങൾക്കായി…

Read More

വൈദ്യുതമേഖലയിലേക്ക് ചൈനയില്‍ നിന്നുളള ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തും: കേന്ദ്ര വൈദ്യുതി മന്ത്രി

കേന്ദ്രസര്‍ക്കാരില്‍ നിന്നും അറിയിപ്പ് ലഭിക്കുന്നതുവരെ വൈദ്യുതമേഖലയിലേക്ക് ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തുന്നതായി കേന്ദ്രവൈദ്യുതിമന്ത്രി ആര്‍ കെ സിംഗ്. വൈദ്യുതി ഉല്‍പ്പാദനം, വിതരണം മുതലായവയ്ക്കായി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്കാണ് ഇന്ത്യ താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യ- ചൈന സംഘര്‍ഷ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ ട്രോജന്‍ കുതിരകള്‍ക്ക് സമാനമായ ഫലമുണ്ടാക്കിയേക്കുമെന്ന സംശയത്താലാണ് നിരോധനമേര്‍പ്പെടുത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ വൈദ്യുതമേഖലയെയാകെ പ്രതിസന്ധിയിലാക്കാന്‍ ചൈന നീക്കം നടത്താതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് നിരോധനം. 2018-19 വര്‍ഷത്തില്‍ 71,000…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 613 പേർ മരിച്ചു; കോവിഡ് സ്ഥിരീകരിച്ചത് 24850 പേർക്ക്

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. ഒരു ദിവസത്തിനിടെ കാല്‍ ലക്ഷത്തിനടുത്ത് പുതിയ രോഗികള്‍. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 24850 പേര്‍ക്കാണ്. പ്രതിദിന മരണ നിരക്കിലും വന്‍ വര്‍ധന. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 613 പേര്‍ മരിച്ചു. ആകെ 6,73,165 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയിലെ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 800 കേസുകള്‍ മാത്രം അകലെ. ഇപ്പോള്‍ കോവിഡ് ഏറ്റവും ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യ. മൂന്നാമത് റഷ്യയും….

Read More

ഒഡീഷയിൽ മകൻ കൊവിഡ് ബാധിച്ച് മരിച്ചതിൽ മനം നൊന്ത് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

മകന്‍ കൊവിഡ് ബാധിച്ച് മരിച്ചതില്‍ മനം നൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. നാരായണ്‍പൂര്‍ സസന്‍ ഗ്രാമവാസികളായ രാജ്കിഷോര്‍ സതാപതി, ഭാര്യ സുലോചന സതാപതി എന്നിവരാണ് മരിച്ചത് ഇവരുടെ മകന്‍ സിമാഞ്ചല്‍ സതാപതിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആരോഗ്യപ്രവര്‍ത്തകനായിരുന്ന സിമാഞ്ചല്‍ ജൂലൈ ഒന്നിനാണ് പനി ബാധിച്ച് ആശുപത്രിയിലെത്തിയത്. ജൂലൈ രണ്ടിന് രോഗം സ്ഥിരീകരിച്ചു. തൊട്ടടുത്ത ദിവസം തന്നെ രോഗം മൂര്‍ച്ഛിക്കുകയും മരിക്കുകയുമായിരുന്നു. മകന്റെ മരണവാര്‍ത്ത കേട്ടയുടനെ രാജ്കിഷോര്‍ വീടിന് സമീപത്ത മരത്തില്‍ തൂങ്ങിമരിച്ചു….

Read More

പുനെക്കാരൻ ശങ്കർ കുറാഡെ ധരിക്കുന്ന മാസ്‌കിന് വില 2.89 ലക്ഷം രൂപ

തനിക്ക് സ്വര്‍ണാഭരണങ്ങള്‍ ധരിക്കാന്‍ വളരെ ഇഷ്ടമാണെന്ന് ശങ്കര്‍ പറഞ്ഞു. ഒരാള്‍ വെള്ളി കൊണ്ടുള്ള മാസ്ക് ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോഴാണ് തനിക്ക് സ്വര്‍ണ മാസ്ക് വേണമെന്ന് തോന്നിയത്. സ്വര്‍ണപണിക്കാരനോട് തന്‍റെ ആവശ്യം പറഞ്ഞു. അദ്ദേഹം മാസ് നിര്‍മിച്ച് നല്‍കി. തന്‍റെ കുടുംബത്തിനും സ്വര്‍ണം ഏറെ ഇഷ്മാണ്. അവര്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്കും സ്വര്‍ണം കൊണ്ടുള്ള മാസ്ക് നല്‍കുമെന്ന് ശങ്കര്‍ കുറാഡെ പറഞ്ഞു. എഎന്‍ഐയാണ് സ്വര്‍ണ മാസ്ക് ധരിച്ച ശങ്കറിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. കോവിഡിനെ പ്രതിരോധിക്കില്ലെങ്കില്‍ പിന്നെ എന്തിന്…

Read More

ബംഗലൂരുവിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തി

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗലൂരുവില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇന്ന് രാത്രി എട്ടുമണി മുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ചുമണി വരെയാണ് നഗരം അടച്ചിടുന്നത്. ബ്രഹത് ബംഗലൂരു മഹാനഗരപാലികെ പരിധിക്ക് അകത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊലീസിന്റെയും അധികൃതരുടെയും നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബംഗലൂരു കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അനില്‍കുമാര്‍ മുന്നറിയിപ്പ് നല്‍കി. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആണെങ്കിലും അവശ്യസാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. രോഗവ്യാപനം തടയാന്‍ നിയന്ത്രണം കടുപ്പിക്കാന്‍ മുഖ്യമന്ത്രി…

Read More

ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ സർക്കാരിന് നൽകിയ നിവേദനം ; നാഗാലാൻറിൽ പട്ടിയിറച്ചി നിരോധിച്ചു

പട്ടിയിറച്ചി വില്‍പന നിരോധിച്ച് നാഗാലാന്‍റ് സർക്കാർ. പാകം ചെയ്തതും അല്ലാത്തതുമായ പട്ടിയിറച്ചി വിൽപനയും വ്യാവസായിക അടിസ്ഥാനത്തിൽ പട്ടികളെ ഇറക്കുമതി ചെയ്യുന്നതും പട്ടിച്ചന്തകളും നിരോധിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി ടെംജെൻ ടോയ് അറിയിച്ചു. ജില്ലാ ഭരണകൂടവും പൊലീസും മുന്‍സിപ്പല്‍ അഡ്മിനിസ്ട്രേഷനും ചേര്‍ന്ന് ഇക്കാര്യം ഉറപ്പ് വരുത്തുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്‌ഷൻ ഓർഗനൈസേഷൻ പട്ടികളോടുള്ള ക്രൂരത നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്‌ സർക്കാരിന് നിവേദനം നൽകിയിരുന്നു….

Read More

ഇന്ത്യൻ സൈനികരുടെ ത്യാഗവും ധൈര്യവും വിലമതിക്കാനാകാത്തത് ; സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ഇന്ത്യൻ സൈനികരുടെ ത്യാഗവും ധൈര്യവും വിലമതിക്കാനാകാത്തത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ലഡാക്കിലെ മലനിരകളേക്കാൾ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരതയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്ക് സന്ദർശനത്തിൽ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സൈന്യത്തിന്റെ ധൈര്യമാണ് രാജ്യത്തിന്റെ ശക്തി. രാജ്യം മുഴുവൻ സൈനികരിൽ വിശ്വസിക്കുന്നു. ആരെയും നേരിടാൻ ഇന്ത്യ സുസജ്ജമാണ്. നിങ്ങൾ കാണിച്ച ധീരത ഇന്ത്യയുടെ ശക്തിയെന്താണെന്ന് ലോകത്തിന് മുന്നിൽ കാണിക്കുന്നു. ഗാൽവനിൽ വൃരമൃത്യു വരിച്ചവരെ കുറിച്ച് രാജ്യമൊന്നാകെ സംസാരിക്കുന്നു. വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. നിങ്ങളുടെ വീര്യമെന്താണെന്ന് ശത്രുക്കൾ…

Read More

അതിർത്തിയിൽ പാക് പ്രകോപനം;ഒരു ജവാന് വീരമൃത്യു, ഒരു ഭീകരനെ വധിച്ചു

ശ്രീനഗറിലെ മല്‍ബാഗില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സി ആര്‍ പി എഫ് ജവാന് വീരമൃത്യു. ഒരു ഭീകരനെ സൈന്യം വധിച്ചു. ബിജ്പഹാരയില്‍ റെയ്ഡിനെത്തിയ സിആര്‍പിഎഫ് സംഘത്തിന് നേരെ ആക്രമണം നടത്തിയ ഷഹീദ് ദാസ് എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ കാശ്മീരില്‍ 48 ഭീകരരെയാണ് സൈന്യം വധിച്ചത്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം ഇന്നും ആക്രമണം നടത്തി. സേന ശക്തമായി തിരിച്ചടിച്ചതായി കരസേനാ…

Read More