ഭീഷണി കണക്കിലെടുത്ത് ഇന്ത്യ-ചൈന സംഘർഷം നടന്ന ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ടി 90 ടാങ്കുകൾ വിന്യസിച്ചു

ഇന്ത്യ-ചൈന അതിർത്തി തർക്കം സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോഴും ഭീഷണി കണക്കിലെടുത്ത് അതിർത്തിയിൽ ശക്തമായ തയ്യാറെടുപ്പുകൾ നടത്തി ഇന്ത്യൻ സേന. ഏത് തരത്തിലുള്ള പ്രകോപനത്തിനും ശക്തമായ തിരിച്ചടി നൽകാൻ സജ്ജമാണെന്ന് സൈന്യം അറിയിച്ചു സംഘർഷം നടന്ന ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ ആറ് ടി 90 ടാങ്കുകൾ സൈന്യം വിന്യസിച്ചു. ടാങ്ക് വേധ മിസൈൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ആയുധ സന്നാഹത്തോടെ ചൈനീസ് സൈന്യം നദീതടത്തിൽ നിലയുറപ്പിച്ചത് കണക്കിലെടുത്താണ് കരസേന ടി 90 ടാങ്കുകൾ വിന്യസിച്ചത്….

Read More

ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം

അതിർത്തിയിൽ സംഘർഷാവസ്ഥ അയവില്ലാതെ തുടരവെ ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തി. ഷെയർ ഇറ്റ്, യുസി ബ്രൗസർ, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനർ, എക്‌സെൻഡർ, ഡിയു റെക്കോർഡർ തുടങ്ങി വമ്പൻ ആപ്പുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. നിരോധിക്കപ്പെട്ട 59 ചൈനീസ് ആപ്പുകൾ ടിക് ടോക്, ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്‌സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്,…

Read More

സാത്താൻകുളം പോലീസ് സ്റ്റേഷന്റെ നിയന്ത്രണം ഹൈക്കോടതി റവന്യു ഉദ്യോഗസ്ഥർക്ക് നൽകി

തൂത്തുക്കുടിയിൽ അച്ഛന്റെയും മകന്റെയും കസ്റ്റഡി കൊലപാതകം നടന്ന സാത്താൻകുളം പോലീസ് സ്‌റ്റേഷന്റെ നിയന്ത്രണം ഏറ്റെടുക്കാൻ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി മദ്രാസ് ഹൈക്കോടതി. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ ഇടപെടാനില്ല. സംസ്ഥാന സർക്കാരിന് വേണമെങ്കിൽ ഉത്തരവിറക്കാം. അതേസമയം പോലീസ് ഉദ്യോഗസ്ഥർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ കോടതിയെ അറിയിച്ചു രണ്ടാഴ്ച മുമ്പും സാത്താൻകുളം പോലീസ് സ്‌റ്റേഷനിൽ ഉരുട്ടിക്കൊല നടന്നതായി കമ്മീഷൻ കണ്ടെത്തി. തൂത്തുക്കുടി സ്വദേശിയായ മഹേന്ദ്രനെയാണ്…

Read More

ഡല്‍ഹി ഹെല്‍ത്ത് മിഷന്‍റെ വെബ്സൈറ്റ് കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു

ൽഹിയിലെ ആരോഗ്യ പ്രവർത്തകരോടും കോവിഡ് രോഗികളോടുമുള്ള സ്വകാര്യ ആശുപതികളുടെയും, സർക്കാരിന്‍റെയും മോശം സമീപനത്തില്‍ പ്രതിഷേധിച്ച് കേരള സൈബര്‍ വാരിയേഴ്സ് ഡല്‍ഹി സംസ്ഥാന ഹെല്‍ത്ത് മിഷന്‍റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. പത്ത് മിനുറ്റ് കൊണ്ട് സൈറ്റ് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ കോവിഡ് രോഗികളുടെ പേര്, വിലാസം, ഫോൺ നമ്പർ, കോവിഡ് 19 പരിശോധനാ ഫലം, ക്വാറന്‍റൈന്‍ നിരീക്ഷണ ഡാറ്റ, വിമാനത്താവള ഡാറ്റ, പാസ്‌പോർട്ട് വിശദാംശങ്ങൾ, ആശുപത്രി ഡാറ്റ എന്നിവ പുറത്തെത്തിച്ചു. സുരക്ഷിതമല്ലാത്ത സെര്‍വറുകളിലുള്ള വളരെ പ്രധാന്യമേറിയ വിവരങ്ങള്‍…

Read More

കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി തൃശ്ശൂർ സിറ്റിയിലെ ഒല്ലൂർ പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തു

കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തൃശ്ശൂർ സിറ്റിയിലെ ഒല്ലൂർ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചു. മയക്കുമരുന്നിന് എതിരെയുളള നിയമം, എക്‌സൈസ് നിയമം, ആയുധനിയമം എന്നിവ അനുസരിച്ചുളള നടപടികൾ, വാറൻറ് നടപ്പാക്കൽ, കരുതൽ നടപടികൾ, പഴയകേസുകളിൻമേലുളള നടപടികൾ, ശിക്ഷാവിധികൾ, എന്നിങ്ങനെ വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കിയുളള വിലയിരുത്തലിന് ശേഷമാണ് അവാർഡ് നിർണയിച്ചത്. പാസ്‌പോർട്ട്, ആയുധം എന്നിവ അനുവദിക്കുന്നതിനുളള പരിശോധന, റോഡ് നിയമങ്ങൾ, ക്രൈംകേസുകൾ, ക്രമസമാധാന മേഖലയിലെ…

Read More

തമിഴ്നാട്ടിൽ 3645 പുതിയ കൊവിഡ് ബാധിതർ

  തമിഴ്നാട്ടിൽ 3645 പുതിയ കൊവിഡ് ബാധിതർ. കൊവിഡ് രോഗബാധിതരുടെ എണ്ണം 75,000ത്തിലേക്ക്. ഇന്ന് മാത്രം 3645 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 74,622 ആയി. ചെന്നൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷംതമിഴ്നാട്ടിൽ 3645 പുതിയ കൊവിഡ് ബാധിതർ. ചെന്നൈയിൽ മാത്രം ഇന്ന് 1956 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളിൽ അമ്പതിനായിരത്തോളം പേരും ചെന്നൈയിലാണ്. 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 46 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 957 ആയി.  

Read More

ഹരിയാനയിലെ ഹൈവേയിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി

യന്ത്രത്തകരാറിനെ തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്റർ നടുറോഡിൽ ഇറക്കി. ഹരിയാനയിലെ ഹൈവേയിലാണ് ഹെലികോപ്റ്റർ ഇറക്കിയത്. നാല് പേരുമായി സഞ്ചരിച്ച ഫ്രഞ്ച് നിർമിത ചീറ്റ ഹെലികോപ്റ്ററാണ് സോനിപത് കെഎംപി എക്‌സ്പ്രസ് വേയിൽ ഇറക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹെലികോപ്റ്ററിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് പോലീസ് വ്യക്തമാക്കി. വ്യോമസേനാ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്ത് എത്തി ഒരു മണിക്കൂറിനുള്ളിൽ തകരാർ പരിഹരിച്ച് ഹെലികോപ്റ്റർ റോഡിൽ നിന്ന് മാറ്റുകയും ചെയ്തു.

Read More

ജമ്മു കാശ്മീരിൽ ഭീകരാക്രമണം: സിആർപിഎഫ് ജവാനും അഞ്ച് വയസ്സുള്ള കുട്ടിയും കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും പ്രദേശവാസിയായ അഞ്ചുവയസ്സുകാരൻ കുട്ടിയും കൊല്ലപ്പെട്ടു. അനന്ത്‌നാഗിലെ ബിജ്‌ബെഹാരിയിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥ സംഘത്തെ ഭീകരവാദികൾ ആക്രമിക്കുകയായിരുന്നു. റോഡ് ഉദ്ഘാടന ചടങ്ങിനിടെ സിആർപിഎഫ് ബറ്റാലിന് നേരെ ഭീകരവാദികൾ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ പരുക്കേറ്റ കുട്ടി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്ന് പുലർച്ചെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

Read More

കോവിഡിനെ ധീരമായി പ്രതിരോധിക്കണമെന്ന് പ്രധാനമന്ത്രി

കോവിഡിനെതിരെ ധീരമായി പ്രതിരോധിക്കണമെന്ന് പ്രധാനമന്ത്രി കുടിയേറ്റ തൊഴിലാളികൾക്കുള്ള യുപി സർക്കാരിന്റെ ആത്മനിർഭർ യുപി റോസ്ഗാർ യോജന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡിന്റെ പിടിയിൽ നിന്ന് എന്ന് മോചനം നേടുമെന്ന് അറിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധി ഘട്ടത്തിൽ ധീരമായി നിലനിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. യുപി സർക്കാരിന്റെ കൊവിഡ് പ്രതിരോധത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. യൂറോപ്യൻ രാജ്യങ്ങളേക്കാൾ മികച്ച രീതിയിൽ ഉത്തർപ്രദേശിൽ കൊവിഡ് പ്രതിരോധം നടക്കുന്നുണ്ട്. മാസ്‌കുകളും പ്രതിരോധ പ്രവർത്തനങ്ങളും ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും മോദി ആവശ്യപ്പെട്ടു വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി…

Read More

രാജ്യത്ത് ഒരു ദിവസത്തിനിടെ 17,296 പുതിയ കൊവിഡ് കേസുകൾ

രാജ്യത്ത് ഒരു ദിവസത്തിനിടെ 17,296 പുതിയ കൊവിഡ് കേസുകൾ ഇതാദ്യമായാണ് പ്രതിദിന കൊവിഡ് കണക്ക് പതിനേഴായിരത്തിന് മുകളിൽ എത്തുന്നത്. 24 മണിക്കൂറിനിടെ 407 പേർ കൂടി മരിച്ചതോടെ ഇന്ത്യയിലെ കൊവിഡ് മരണം 15,000 കടന്നു.4,90,401 പേർക്കാണ് രാജ്യത്ത് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 15,301 പേർ മരിച്ചു. 1,89,463 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 2,85,637 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിന് അടുത്തെത്തി. 6931 പേരാണ് സംസ്ഥാനത്ത് മാത്രം മരിച്ചത്….

Read More