കൊറോണ ബാധിച്ച് ശ്രീനഗറിൽ ഒരു മരണം; മരിച്ചയാളുമായി ബന്ധപ്പെട്ട നാല് പേർക്കും രോഗം
കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി. ജമ്മു കാശ്മീരിലെ ശ്രീനഗർ ഹൈദർപൂർ സ്വദേശിയായ 65 വയസ്സുകാരനാണ് മരിച്ചത്. കൊറോണയെ തുടർന്ന് ജമ്മു കാശ്മീരിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. മത പ്രാസംഗികനായ ഇയാൾ ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ യാത്ര ചെയ്തിരുന്നു. രണ്ട് ദിവസം മുമ്പാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. തന്റെ യാത്രാ വിവരങ്ങൾ ഇയാൾ അധികൃതരിൽ നിന്ന് മറച്ചുവെക്കുകയും ചെയ്തു. മരിച്ചയാളുമായി ബന്ധം പുലർത്തിയ നാല് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ…