Headlines

ഐസിഎംആർ നിഗമനം ശരിയല്ല, ഇന്ത്യയിൽ സമൂഹ വ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ സമൂഹവ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ നിഗമനം ശരിയല്ല. ഐസിഎംആർ ചൂണ്ടിക്കാണിക്കുന്ന കണക്ക് സാമൂഹ്യവ്യാപനത്തിന് പര്യാപ്തമല്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ഇന്ത്യയിൽ കൊവിഡ് ബാധ മൂന്നാം ഘട്ടത്തിലാണെന്നും സമൂഹ വ്യാപനം സംശയിക്കാവുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഐസിഎംആർ പറഞ്ഞിരുന്നു. ഐസിഎംആറിന്റെ സംശയം വലിയ ആശങ്കക്കാണ് വഴിവെച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ആശ്വാസമായി ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന പുറത്തുവരുന്നത്. കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങൾക്ക് 4100 കോടി രൂപ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ…

Read More

രാജ്യത്ത് ലോക്ക് നാലാഴ്ചത്തേക്ക് കൂടി നീട്ടും; സൂചന നൽകി പ്രധാനമന്ത്രി

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തേക്ക് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നാലാഴ്ചത്തേക്ക് കൂടി നീട്ടുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇത്തരമൊരു സൂചന നൽകിയത്. ഏപ്രിൽ 14നാണ് 21 ദിവസത്തെ ലോക്ക് ഡൗൺ അവസാനിക്കുന്നത്. കൊറോണക്കെതിരായ പോരാട്ടം രാജ്യത്തെ ഒരുമിപ്പിച്ചെന്നും അത് തുടരേണ്ടതുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. അതേസമയം രാഷ്ട്രീയ തീരുമാനം മാത്രം പോരെന്നും ഇതിൽ വിദഗ്ധാഭിപ്രായം കൂടി കണക്കിലെടുക്കണമെന്നുമാണ് യോഗത്തിൽ പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിമാരുമായി…

Read More

ലോക്ക് ഡൗൺ നീട്ടണമെന്ന് കേന്ദ്രത്തോട് സംസ്ഥാനങ്ങൾ; നിയന്ത്രണങ്ങൾ കർശനമാക്കണം

ലോക്ക് ഡൗൺ തുടർ തീരുമാനം വരുന്നതിന് മുമ്പായി സംസ്ഥാനങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചു തുടങ്ങി. ലോക്ക് ഡൗൺ നീട്ടണമെന്നതാണ് മിക്ക സംസ്ഥാനങ്ങളുടെയും ആവശ്യം. ലോക്ക് ഡൗൺ പിൻവലിച്ചാലും അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഛത്തിസ്ഗഢ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ നീട്ടണമെന്നതാണ് ജാർഖണ്ഡ് ഉന്നയിച്ച ആവശ്യം. മറ്റ് സംസ്ഥാനക്കാർക്ക് പ്രവേശന പെർമിറ്റ് ഏർപ്പെടുത്തണമെന്ന് അസം സർക്കാരും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിവിധ സംസ്ഥാനങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ കേന്ദ്രത്തെ അറിയിക്കാൻ…

Read More

കൊറോണ ബാധിച്ച് ശ്രീനഗറിൽ ഒരു മരണം; മരിച്ചയാളുമായി ബന്ധപ്പെട്ട നാല് പേർക്കും രോഗം

കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി. ജമ്മു കാശ്മീരിലെ ശ്രീനഗർ ഹൈദർപൂർ സ്വദേശിയായ 65 വയസ്സുകാരനാണ് മരിച്ചത്. കൊറോണയെ തുടർന്ന് ജമ്മു കാശ്മീരിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. മത പ്രാസംഗികനായ ഇയാൾ ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ യാത്ര ചെയ്തിരുന്നു. രണ്ട് ദിവസം മുമ്പാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. തന്റെ യാത്രാ വിവരങ്ങൾ ഇയാൾ അധികൃതരിൽ നിന്ന് മറച്ചുവെക്കുകയും ചെയ്തു. മരിച്ചയാളുമായി ബന്ധം പുലർത്തിയ നാല് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ…

Read More

1.70 ലക്ഷം കോടിയുടെ പ്രത്യേക പാക്കേജുമായി കേന്ദ്രം; പാവങ്ങൾക്ക് സൗജന്യ റേഷൻ, ആരോഗ്യ പ്രവർത്തകർക്ക് ഇൻഷുറൻസ്

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 1.70 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ലോക്ക് ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാനാണ് പാക്കേജെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ആളുകളിലേക്ക് നേരിട്ട് പണവും ആനുകൂല്യവും നൽകുന്ന പദ്ധതിയാണ് പ്രഖ്യാപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കും ആശാ പ്രവർത്തകർക്കും ശുചീകരണ പ്രവർത്തകർക്കും ഇൻഷുറൻസ് പ്രഖ്യാപിച്ചു. 50 ലക്ഷം രൂപയുടെ ഇൻഷുറൻസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആശാവർക്കർമാർ തുടങ്ങി ഡോക്ടർമാർ വരെ ഓരോരുത്തർക്കും 50 ലക്ഷം രൂപയുടെ…

Read More

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ : പ്രധാനമന്ത്രി

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് ശേഷം രാജ്യം സമ്പൂർണ ലോക്ക് ഡൗണാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. നമ്മുടെ പൗരന്മാരുടേയും കുടുംബത്തിന്റെയും സുരക്ഷ മാനിച്ചാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്നാഴ്ച്ചയാണ് ലോക്ക് ഡൗണെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി, ഏത് ബാങ്കിന്റെയും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സമ്പദ് വ്യവസ്ഥയിലുണ്ടായ ആഘാതത്തെ മറികടക്കാൻ സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി നീട്ടി നൽകുന്നതടക്കമുള്ള നിരവധി ഇളവുകൾ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത മൂന്ന് മാസത്തേക്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഏത് ബാങ്കിന്റെയും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം. അധിക ചാർജ് ഈടാക്കില്ല. കൂടാതെ സേവിംഗ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി. 2018-19ലെ ആദായ നികുതി…

Read More

തമിഴ്‌നാട്ടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു; പൊതുഗതാഗതം അടക്കം പ്രവർത്തിക്കില്ല

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടിൽ ചൊവ്വാഴ്ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാർച്ച് 31 അർധരാത്രി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകൾ തമ്മിലുള്ള അതിർത്തികൾ അടച്ചിടും. അവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകൾ തുറക്കും അതേസമയം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് കടത്തിന് തടസ്സമുണ്ടാകില്ല. മാർച്ച് 31ന് ശേഷം നിരോധനാജ്ഞ നീട്ടണമോയെന്ന കാര്യത്തിൽ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്നും സർക്കാർ അറിയിച്ചു ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ശേഷം സംസ്ഥാനത്ത് എവിടെയും അഞ്ച് പേരില് കൂടുതൽ കൂട്ടം കൂടി നിൽക്കാൻ…

Read More

രാജ്യത്തെ എല്ലാ ആഭ്യന്തര വിമാനസർവീസുകളും ചൊവ്വാഴ്ച അർധരാത്രി മുതൽ നിർത്തും

രാജ്യത്തെ എല്ലാ ആഭ്യന്തര വിമാനസർവീസുകളും ചൊവ്വാഴ്ച അർധരാത്രി മുതൽ നിർത്തിവെക്കും. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. എന്നുവരെയാണ് നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. വിമാനങ്ങൾ ചൊവ്വാഴ്ച അർധരാത്രി 11.59ന് മുമ്പായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരുന്ന വിധത്തിൽ സമയം ക്രമീകരിക്കാൻ നിർദേശം നൽകി കഴിഞ്ഞു. നേരത്തെ അന്താരാഷ്ട്ര വിമാനസർവീസുകളും ട്രെയിൻസർവീസുകളും അന്തർ സംസ്ഥാന ബസ് സർവീസുകളും നിർത്തിവെച്ചിരുന്നു. ഇതോടെ രാജ്യം പൂർണമായും സ്തംഭനാവസ്ഥയിലേക്കാണ് നീങ്ങുന്നത്. രാജ്യത്തെ വിമാനത്താവളങ്ങൾ അടച്ചിടാനും തീരുമാനമായിട്ടുണ്ട്. അതേസമയം ലോക് ഡൗൺ എന്ന നിർദേശം സംസ്ഥാനങ്ങൾ…

Read More

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി. മോദിയെയും അമിത് ഷായെയും സന്ദര്‍ശിച്ച ഉടനെയാണ് രാജിക്കത്ത് കൈമാറിയത്. മോദിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച്ചയില്‍ കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരിക്കുന്നതായി സൂചന. 8 വർഷമായി കോൺഗ്രസിനായി പ്രവർത്തിക്കുന്ന താൻ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റ് പദവികളിൽ നിന്നും രാജിവെക്കുകയാണെന്ന് കത്തിൽ പറയുന്നു. കോൺഗ്രസ് പാർട്ടിയിൽ തനിക്ക് ഇനിയൊന്നും ചെയ്യാനില്ല. പാർട്ടി വിടേണ്ട സമയമായി. തന്‍റെ അനുഭാവികളുടെയും പ്രവർത്തകരുടെയും അഭിലാഷവും താൽപര്യവും തിരിച്ചറിഞ്ഞുകൊണ്ട് പുതിയ…

Read More