Headlines

‘രമേശ് ചെന്നിത്തല, കരുണാകരൻ അടക്കം പ്രതിപക്ഷ നേതാക്കളുണ്ടായിരുന്നു; ഇത്രയും വൃത്തികെട്ട നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ല’; വി ഡി സതീശന് മറുപടിയുമായി എംഎം മണി

പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി എംഎം മണി. ഇത്രയും വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല, കരുണാകരൻ അടക്കം നമ്മുക്ക് പ്രതിപക്ഷ നേതാക്കളുണ്ടായിരുന്നു. സതീശൻ ധിക്കാരിയും അഹങ്കാരിയുമാണ്. ലോകത്തുള്ളവരെയെല്ലാം തെറി വിളിക്കുന്ന എംഎൽഎ ഉണ്ടല്ലോ… വൺ ടു ത്രീ – ഇതായിരുന്നു വി ഡി സതീശന്‍റെ പ്രതികരണം എന്നും എംഎം മണി പറഞ്ഞു. പുതുയുഗ യാത്ര ഇടുക്കിയിൽ എത്തിയപ്പോഴായിരുന്നു സതീശന്‍റെ ഈ പരാമർശം.അതേസമയം ഇടുക്കി ഉടുമ്പന്‍ചോലയില്‍ എംഎം മണിക്ക് മൂന്നാം ഊഴം. ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പട്ടികയില്‍ എംഎം മണി തന്നെ മത്സരിക്കണം എന്ന് ആവശ്യം. ദേവികുളത്ത് എ രാജ വീണ്ടും സ്ഥാനാര്‍ഥിയാകും.എം എം മണി തന്നെയായിരിക്കും ഉടുമ്പന്‍ ചോലയിലെ സ്ഥാനാര്‍ഥിയെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സജീവമായിത്തന്നെ മണ്ഡലത്തില്‍ എംഎം മണി തുടരുകയും ചെയ്തു.

എംഎം മണിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ശക്തനായിത്തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന തരത്തില്‍ വിശദീകരണക്കുറിപ്പിറക്കിയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിന്റെ ആവശ്യം സംസ്ഥാന നേതൃത്വം അംഗീകരിക്കാനുള്ള സാധ്യതയാണ് കാണുന്നത്.