ഹൈദരാബാദ് നഗരത്തില്‍ നാശം വിതച്ച് കനത്ത മഴ; 11 മരണം
ഹൈദരാബാദ് നഗരത്തില്‍ നാശം വിതച്ച് കനത്ത മഴ. നഗരത്തിന്റെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മഴവെള്ളം കുത്തിയൊലിക്കുന്നതിനാല്‍ പലയിടങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയില്‍ ഗോല്‍കൊണ്ട കോട്ടയുടെ ഒരു ഭാഗം തകര്‍ന്നു. സന്ദര്‍ശകര്‍ ആരും ഇല്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. കനത്ത മഴയില്‍ ബലാപ്പൂര്‍ തടാകത്തിന്റെ ബണ്ട് തകര്‍ന്നതിനാല്‍ നഗരത്തിന്റെ പല സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങി. ഇന്നലെ മഴക്കെടുതിയില്‍ രണ്ട് പേര്‍ കൂടി മരണപ്പെട്ടു. മാലാക്പേട്ട് സ്വദേശിയായ 50 വയസ്സുകാരൻ വൈദ്യുതി ഷോക്കേറ്റ് മരിച്ചു. അര്‍കെ പേട്ട…
