Headlines

മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പൻ അടക്കം നാല് പേരുടെ ജുഡീഷ്യൽ കസ്റ്റഡി നവംബർ 2 വരെ നീട്ടി

ഹാത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ യുപി പോലീസ് പിടികൂടി രാജ്യദ്രോഹ കുറ്റം ചുമത്തിയ മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പൻ അടക്കം നാല് പേരുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. നവംബർ 2വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്   .യുഎപിഎ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. സിദ്ധിഖ്, അതിഖൂർ റഹ്മാൻ, മസൂദ്, ആലം എന്നിവർ നിലവിൽ മഥുര ജയിലിലാണ്. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്.

Read More

ലഡാക്കിൽ വഴി തെറ്റിയെത്തിയ സൈനികനെ ഇന്ത്യ ചൈനക്ക് കൈമാറി

കിഴക്കന്‍ ലഡാക്കിലെ ഡെംചുക്കില്‍ അതിര്‍ത്തി കടന്നെത്തിയതിനെ തുടര്‍ന്ന് പിടികൂടിയ ചൈനീസ് സൈനികനെ ഇന്ത്യ തിരികെ ഏല്‍പ്പിച്ചു കരസേന വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് സൈനികനെ ഇന്ത്യ കൈമാറിയത്. കോര്‍പറല്‍ വാംഗ് യാ ലോംഗ് എന്ന സൈനികനെ തിങ്കളാഴ്‌ചയാണ് സൈന്യം പിടികൂടിയത്. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന രേഖകളടക്കം പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്.   കൈമാറുന്നതിന് മുമ്പ് സൈനികനെ വിശദമായി ചോദ്യം ചെയ്തുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഓക്‌സിജൻ, ഭക്ഷണം, കമ്പിളി വസ്ത്രങ്ങൾ എന്നിവ ഉൾപ്പടെയുളള വൈദ്യസഹായം ഇന്ത്യ അദ്ദേഹത്തിന് നൽകി….

Read More

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 76 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 54,044 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 76 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 76,51,108 ആയി ഉയർന്നു. 717 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിതരായി മരിച്ചു. മരണസംഖ്യ 1,15,914 ആയി ഉയർന്നു. 7,40,090 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 67,95,103 പേർ ഇതിനോടകം രോഗമുക്തി നേടി. ഇന്നലെ മാത്രം 61,775 പേർക്കാണ് രോഗമുക്തിയുണ്ടായത്. ഒക്ടോബർ 20 വരെ രാജ്യത്ത് 9.72 കോടി സാമ്പിളുകൾ…

Read More

കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കിയേക്കും

കോവിഡ് 19 ദേശീയ ആരോഗ്യ ക്ലിനിക്കൽ പ്രോട്ടോക്കോളിൽ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കാൻ ആലോചിക്കുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.   കോവിഡ് ബാധിച്ചുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കുന്നതിനോ രോഗവ്യാപനം കുറയ്ക്കുന്നതിനോ പ്ലാസ്മ തെറാപ്പിയിലൂടെ കഴിയുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് കോവി‍ഡ് ചികിത്സാ പ്രോട്ടോക്കോളിൽ നിന്ന് പ്ലാസ്മ തെറാപ്പിയെ നീക്കം ചെയ്യാൻ ആലോചിക്കുന്നതെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോക്ടർ ബൽറാം ഭാർഗവ പറഞ്ഞു. പ്ലാസ്മ തെറാപ്പി പരീക്ഷണം ഏറ്റവും കൂടുതൽ നടന്നത് ഇന്ത്യയിലാണ്. 39 ആശുപത്രികളിലായി…

Read More

ഉത്സവകാലത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം; പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് പടരാതിരിക്കാൻ വരാനിരിക്കുന്ന നവരാത്രി, ദസറ ഉത്സവകാലത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു.   കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാർച്ചിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷം പ്രധാനമന്ത്രി ഇത് ഏഴാം തവണയാണ് രാജ്യത്തെ അഭിസോബോധന ചെയ്യുന്നത്

Read More

പ്രധാനമന്ത്രി ഇന്ന് ആറ് മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. അദ്ദേഹം തന്നെയാണ് ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് രാജ്യത്തോട് സംസാരിക്കുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ എന്ത് കാര്യത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുകയെന്നത് വ്യക്തമല്ല. കോവിഡിനെക്കുറിച്ചുള്ള കാര്യങ്ങളാകാം അദ്ദേഹം പറയുന്നതെന്നാണ് സൂചന.    

Read More

കൊവിഡ്: രാജ്യത്ത് 55,722 പേര്‍ക്ക് കൊവിഡ് ബാധ, രോഗമുക്തര്‍ 88.26 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായി രണ്ടാം ദിവസവും 60,000ത്തില്‍ താഴെ കടന്നു. കൊവിഡ് മരണത്തിലും കുറവുണ്ട്. 24 മണിക്കൂറിനുള്ളില്‍ 600ല്‍ താഴെ മരണങ്ങള്‍ രേഖപ്പെടുത്തുന്നത് മൂന്നു മാസത്തിന് ശേഷം ഇതാദ്യമാണ്.   രാജ്യത്ത് ഇതുവരെ 75,50,273 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറിനുളളില്‍ മാത്രം 55,722 പേര്‍ക്ക് രോഗം ബാധിച്ചു. 24 മണിക്കൂറിനുള്ളില്‍ 579 പേരാണ് മരിച്ചത്. അതോടെ ആകെ മരണങ്ങളുടെ എണ്ണം 1,14,610 ആയി.      

Read More

ഹാത്രാസ് കേസ്: സിബിഐ സംഘം പ്രതികളെ ജയിലിലെത്തി കണ്ടു; ആശുപത്രിയിലും പരിശോധന

യുപിയിലെ ഹാത്രാസിൽ 22കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കാണാനായി സിബിഐ സംഘം അലിഗഢിലെ ജയിലിലെത്തി. പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലും അന്വേഷണ സംഘം സന്ദർശനം നടത്തി.   പെൺകുട്ടിയുടേതായ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഏഴ് ദിവസം മാത്രമേ ശേഖരിച്ച് വെക്കാനാകൂവെന്നാണ് ആശുപത്രിയുടെ വിശദീകരണം. ഇതിന്റെ ഭാഗമായാണ് സിബിഐ സംഘം ആശുപത്രിയിൽ പരിശോധന നടത്തിയത്

Read More

മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ സഹോദരങ്ങളായ നാല് കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബലാല്‍സംഗം നടന്നതായി പോലിസ്

മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ സഹോദരങ്ങളായ നാല് കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബലാല്‍സംഗം നടന്നതായി പോലിസ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 15നാണ് ജല്‍ഗാവ് ജില്ലാ ആസ്ഥാനത്ത് നിന്ന് 66 കിലോമീറ്റര്‍ അകലെയുള്ള റാവെര്‍ താലൂക്കിലെ ഒരു ഗ്രാമത്തിലെ ഫാമിലെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദിവാസി വിഭാഗത്തില്‍പെട്ട സഹോദരങ്ങളായ 13നും 6നും ഇടയില്‍ പ്രായമുള്ള രണ്ട് പെണ്‍കുട്ടികളും 11, 8 വയസ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവം നടന്ന നാലുദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരേ പ്രദേശത്ത് പ്രതിഷേധമുയരുന്നുണ്ട്….

Read More

ബംഗളൂരു വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട; 13 കോടിയുടെ മയക്കുമരുന്ന് ഡിആർഐ പിടികൂടി

ബംഗളൂരു വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. പതിമൂന്ന് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം ഡിആർഐ സംഘം പിടികൂടി. ഫോട്ടോ ഫ്രെയിമുകളിലും ആൽബത്തിലുമായി ഒളിപ്പിച്ച് ബംഗളൂരുവിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കടത്താൻ ശ്രമിക്കവെയാണ് ഇവ ഡിആർഐ പിടികൂടിയത്   ഫോട്ടോ ഫ്രെയിംസ് സാധാരണയിൽനിന്ന് വ്യത്യസ്തമായി കട്ടിയുള്ളതായി അനുഭവപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. സ്യൂഡോഫെഡ്രിൻ ആണ് ഇതിൽ ഒളിപ്പിച്ചുവച്ചിരുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ 13 കോടി വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്.

Read More