രാജ്യത്ത് 73.70 ലക്ഷം കൊവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 63,371 പേർക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 73,70,469 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,371 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 8,04,528 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 64,53,780 പേർ ഇതിനോടകം രോഗമുക്തി നേടി 895 പേർ കഴിഞ്ഞ ദിവസം മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 1,12,161 ആയി. മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവിൽ രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയിൽ 10,226 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 336 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്….

Read More

നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

ദില്ലി: നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒക്ടോബർ 12 ന് പരീക്ഷ ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് മൂലം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകാൻ സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു. തുടർന്ന് 14 ന് പരീക്ഷ എഴുതാൻ അവസരം നൽകി. രാജ്യത്തെ 85 ശതമാനം മെഡിക്കൽ, ഡെന്റൽ സീറ്റുകളിലെ പ്രവേശനത്തിന് നീറ്റ് യോഗ്യതയാണ് പരിഗണിക്കുന്നത്. നീറ്റ് ഫലത്തോടൊപ്പം മെഡിക്കൽ അഖിലേന്ത്യാ ക്വാട്ടാ ലിസ്റ്റും എൻ.ടി.എ പ്രസിദ്ധീകരിച്ചേക്കും. 14.37ലക്ഷം വിദ്യാർഥികളാണ് ഇത്തവണ നീറ്റ്…

Read More

എസ് എൻ സി ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന് സിബിഐ സുപ്രീം കോടതിയിൽ

എസ് എൻ സി ലാവ്‌ലിനുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി വെക്കണമെന്ന് സിബിഐ. സുപ്രീം കോടതിയിൽ നൽകിയ കത്തിലാണ് സിബിഐ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം കേസിന്റെ വസ്തുതകൾ അടങ്ങിയ റിപ്പോർട്ട് നൽകാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ട് സമർപ്പിക്കാനാണ് സിബിഐ കൂടുതൽ സമയം തേടിയിരിക്കുന്നത്. നാളെയാണ് കേസ് പരിഗണിക്കാനിരുന്നത്. ജസ്റ്റിസുമാരായ യുയു ലളിത്, ആർ സുഭാഷ് റെഡ്ഡി, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ…

Read More

രാജ്യത്ത് കൊവിഡ് രോഗികൾ 70 ലക്ഷം കടന്നു; 63.83 ലക്ഷം പേർ രോഗവിമുക്തി നേടി

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 70 ലക്ഷം കടന്നു. ഇതിൽ 63 ലക്ഷം പേരും കൊവിഡ് മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 67,708 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 680 മരണം റിപ്പോർട്ട് ചെയ്‌തു. ഇതോടെ രോഗബാധിതരുടെ എണ്ണം 73,07,098 ആയി ഉയർന്നു. നിലവിൽ 8.12 ലക്ഷം സജീവ കേസുകളാണുള്ളത്. ഇതുവരെ 63.83 ലക്ഷം പേർ രോഗവിമുക്തി നേടി. കൊവിഡ് ബാധിച്ചു 1,11,266 പേരാണ് മരിച്ചത്. മഹാരാഷ്ട്രയിൽ 158 പേരും കർണാടകത്തിൽ 75 പേരും…

Read More

ഭാര്യയെ ഒരു വർഷത്തോളം കക്കൂസിൽ പൂട്ടിയിട്ടു; ഹരിയാനയിൽ യുവതിയെ വനിതാ സംരക്ഷണ വകുപ്പ് രക്ഷപ്പെടുത്തി

ഭാര്യയെ മാനസിക രോഗിയെന്ന് മുദ്ര കുത്തി ഒരു വർഷത്തോളം കക്കൂസിൽ പൂട്ടിയിട്ട ഭർത്താവ് പിടിയിൽ. യുവതിയെ വനിതാ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. ഹരിയാനയിലെ പാനിപത്തിനടുത്തുള്ള റിഷ്പുർ ഗ്രാമത്തിലാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാ സംരക്ഷണ വകുപ്പ് വീട്ടിൽ പരിശോധനക്കെത്തിയത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ അവശനിലയിലായ യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യക്ക് മാനസിക രോഗമാണെന്ന് ആരോപിച്ചാണ് ഭർത്താവ് നരേഷ് ഇവരെ പൂട്ടിയിട്ടിരുന്നത്. സംഭവത്തിൽ നരേഷിനെതിരെ പോലീസ് കേസെടുത്തു. എന്നാൽ ഭാര്യ സ്വമേധയാ കക്കൂസിൽ തന്നെ അടച്ചുപൂട്ടി…

Read More

സ്‌കൂളുകളും തീയറ്ററുകളും ഇന്ന് മുതൽ തുറക്കാൻ അനുമതി; ഇപ്പോഴില്ലെന്ന നിലപാടിൽ ഭൂരിപക്ഷം സംസ്ഥാനങ്ങളും

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാജ്യത്തെ സ്‌കൂളുകൾ ഇന്ന് മുതൽ തുറക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി. എങ്കിലും ഭൂരിപക്ഷം സംസ്ഥാനങ്ങളും സ്‌കൂളുകൾ ഉടൻ തുറക്കാൻ സാധ്യതയില്ല. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ ഉടൻ തുറക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട് യുപിയും പഞ്ചാബും ഒമ്പത് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും. ഒരു സെഷനിൽ 20 കുട്ടികൾ മാത്രമാകും പങ്കെടുക്കുക. കൂടാതെ ഓഡിറ്റോറിയങ്ങൾ തുറക്കാനും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട് കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള സ്‌കൂളുകൾ,…

Read More

അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ ഷീലയ്ക്കും മകന്‍ ആകാശിനും നെഗറ്റീവാണെന്നും കണ്ണന്താനം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇന്നലെ വൈകീട്ടാണ് കൊവിഡ് പോസിറ്റീവാണെന്ന വിവരം ഡോക്ടര്‍ വിളിച്ചറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത 14 ദിവസം താന്‍ ലാപ്‌ടോപ്പിന് മുന്നിലായിരിക്കും. അനേകം ജോലികള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

Read More

ഹാത്രാസിൽ നാല് വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി; പ്രതി പിടിയിൽ

ഉത്തർപ്രദേശിലെ ഹാത്രാസിൽ ഒരു പെൺകുട്ടി കൂടി ബലാത്സംഗത്തിന് ഇരയായി. ഹാത്രാസിലെ സാസ്‌നി ഗ്രാമത്തിലെ നാല് വയസ്സുകാരിയാണ് ബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധു കൂടിയായ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു ഹാത്രാസിലാണ് 19കാരി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഇത് രാജ്യവ്യാപകമായി പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് ബലാത്സംഗങ്ങൾ കൂടി ഹാത്രാസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു

Read More

കനത്ത മഴയിൽ ചുറ്റുമതിൽ ഇടിഞ്ഞ് വീടുകൾക്ക് മീതെ വീണു; തെലങ്കാനയിൽ ഒമ്പത് പേർ മരിച്ചു

ഹൈദരാബാദിൽ കനത്ത മഴയെ തുടർന്ന് ചുറ്റുമതിൽ ഇടിഞ്ഞ് വീടുകൾക്ക് മേലെ വീണ് ഒമ്പത് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. പത്തോളം വീടുകൾക്ക് മേലാണ് മതിലിടിഞ്ഞുവീണത്. തീവ്രന്യൂനമർദം കര തൊട്ടതിന് പിന്നാലെ ആന്ധ്രയിലും തെലങ്കാനയിലും വ്യാപക നാശനഷ്ടമാണുണ്ടാക്കിയത്. തെലങ്കാനയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 12 പേർ മഴക്കെടുതിയിൽപ്പെട്ട് മരിച്ചു. പതിനാല് ജില്ലകളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചിരിക്കുന്നത്. നിരവധി വാഹനങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. മഴ തുടരുന്നതിനാൽ ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്‌

Read More

24 മണിക്കൂറിനിടെ 63,509 പുതിയ കേസുകൾ; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 പുതിയ കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 72,39,390 ആയി ഉയർന്നു. 8,26,876 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 63,01,928 പേർ രോഗമുക്തി നേടി. 730 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 1,10,586 ആയി ഉയർന്നു. രാജ്യത്ത് നിലവിൽ ചികിത്സയിലിരിക്കുന്നവരിൽ 12 ശതമാനത്തോളം പേർ കേരളത്തിലാണ്. അടുത്തിടെയായി സംസ്ഥാനത്ത് രോഗികളുടെ…

Read More