1998 ൽ വിജയ് മല്യ നൽകിയ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊണ്ടുപോയ സാധനങ്ങൾ 40 ഓളം ദിവസം എവിടെയായിരുന്നു. ഉണ്ണികൃഷ്ണൻ പൊറ്റി ആരാണെന്ന് നിരന്തരം ചോദിച്ചിട്ടും മറുപടിയില്ല. സ്വർണ്ണം അടിച്ചുമാറ്റിയാണ് ചെന്നൈയിൽ എത്തിച്ചത്. സ്വർണ്ണം നഷ്ടപ്പെട്ടത് ഇതിനിടയിൽ ആണോ എന്ന് സംശയം പകരം ചെമ്പ് പാളി ഉണ്ടാക്കിയത് ഇതിനിടയിൽ ആണെന്ന് സംശയിക്കുന്നതായി വി ഡി സതീശൻ പറഞ്ഞു.
ദേവസ്വം ബോർഡിലെയും സർക്കാരിലെയും പലരും സ്വർണ്ണം പങ്കുപറ്റിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി ആരാണ്. 2019ൽ സ്വർണം പൂശിയ ആളെ തന്നെ വീണ്ടും ഏൽപ്പിച്ചു. ഇപ്പോഴത്തെ ദേവസ്വം ബോർഡ് മന്ത്രിക്കെതിരെയും പഴയ ദേവസ്വം മന്ത്രിക്കെതിരെയും അന്വേഷണം വേണം. ദേവസ്വം പ്രസിഡന്റുമാർക്കെതിരെയും സിബിഐ അന്വേഷണം വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
തട്ടിപ്പിന് രാഷ്ട്രീയ പിന്തുണ ലഭിച്ചിട്ടുണ്ട്. തട്ടിപ്പിൽ അന്തർസംസ്ഥാന ബന്ധമുണ്ട്. ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഇതിന് ഉത്തരവാദികളാണ്. അയ്യപ്പഭക്തിയിൽ നിൽക്കുന്ന മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. തെറ്റ് ആര് ചെയ്താലും നടപടിയെടുക്കണം. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നടക്കുന്നത് കള്ളക്കച്ചവടമാണ്. സമഗ്ര അന്വേഷണം നടത്തുമെന്ന് പറയുന്നത് വിഷയത്തെ ലഘൂകരിക്കാൻ. സ്വന്തം ആളുകൾക്ക് പങ്കുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
ശബരിമല നാളികേര പുഷ്പം കോൺട്രാക്ട് സുതാര്യമല്ലെന്ന് ഹൈക്കോടതി വിധി ഉണ്ട്. അന്ന് രാജിവെക്കേണ്ടതായിരുന്നു ദേവസ്വം പ്രസിഡൻ്റ്. ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം. ആവശ്യമെങ്കിൽ പ്രതിപക്ഷം കോടതിയെ സമീപിക്കും. കോടതിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണം വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.