കുവൈറ്റ്: സൗദി അറേബ്യ ഒഴികെയുള്ള എല്ലാ ജി.സി.സി രാജ്യങ്ങളിലും ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്കില്‍ ഇടിവ് പ്രതീക്ഷിക്കുന്നതായി ഐ.എം.എഫ്.
കുവൈറ്റില്‍ ഈ വര്‍ഷം ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് 8.1 ശതമാനം വരെ കുറയുമെന്നും കുവൈറ്റിന് സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നുമാണ് ഐ.എം.എഫിന്റെ പ്രവചനം. ഏപ്രിലില്‍ നടത്തിയ പ്രവചനത്തില്‍ 1.1 ശതമാനം കുറവുണ്ടാകുമെന്നാണ് ഐ.എം.എഫ്. വ്യക്തമാക്കിയിരുന്നത്. ഈ വര്‍ഷം സൗദിഅറേബ്യ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്കില്‍ വന്‍കുറവ് രേഖപ്പെടുത്തുമെന്നും യു.എ.ഇ.യില്‍ നിലവിലുള്ള 3.5 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായും ഒമാനില്‍ 2.8 ശതമാനത്തില്‍നിന്ന് 10 ശതമാനമായും ഖത്തറില്‍ 4.3 ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായും ബഹ്‌റൈനില്‍ 3.6 ശതമാനത്തില്‍നിന്ന് 4.9 ശതമാനമായും ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് ചുരുങ്ങുമെന്നാണ് ഐ.എം.എഫ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.
കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി സ്തംഭിച്ച വിവിധമേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച സാഹചര്യത്തില്‍ സമ്പദ്‌വ്യവസ്ഥ സാവധാനം പുരോഗമിക്കുന്നതായിട്ടാണ് ജി 20 ഗ്രൂപ്പിലെ ധനമന്ത്രിമാരും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരും വിലയിരുത്തിയത്.