ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവെച്ചു; ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കി
നടി ഖുശ്ബുവിനെതിരെ കോൺഗ്രസ് നടപടി. താരത്തെ എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി. കോൺഗ്രസ് വിട്ട് ഖുശ്ബു ബിജെപിയിൽ ചേരാനൊരുങ്ങുന്നതിനിടെയാണ് മുഖം രക്ഷിക്കാനുള്ള പാർട്ടി നടപടി. ഇതിന് പിന്നാലെ ഖുശ്ബു കോൺഗ്രസ് അംഗത്വം രാജിവെച്ചു. ഖുശ്ബു ബിജെപിയിലേക്കെന്ന തരത്തിൽ കഴിഞ്ഞ ദിവസം നിരവധി വാർത്തകൾ വന്നിരുന്നു. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബിജെപി ഉന്നത നേതാക്കളെ കാണുന്നതിനായി ഖുശ്ബു ഡൽഹിയിൽ എത്തിയതായാണ് റിപ്പോർട്ട്. എന്നാൽ വാർത്തകളോട് താരം പ്രതികരിച്ചിട്ടില്ല 2014ലാണ് ഖുശ്ബു കോൺഗ്രസിൽ…