കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ അന്തരിച്ചു

കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു. 76 വയസ്സായിരുന്നു. അടുത്തിടെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്നു. ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് അദ്ദേഹം ഏറെക്കാലമായി ചികിത്സയിലായിരുന്നു മകൻ ചിരാഗ് പാസ്വാനാണ് മരണവിവരം അറിയിച്ചത്. ബീഹാർ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് അദ്ദേഹത്തിന്റെ പാർട്ടിയായ ലോക് ജനശക്തി കടക്കുമ്പോഴാണ് വിയോഗം.  

Read More

കൊവിഡ് ബാധയില്ല; ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു

കവറത്തി: ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു. ഇന്ത്യയിൽ കൊവിഡ് ബാധ ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത ഏകസ്ഥലമാണ് ലക്ഷദ്വീപ്. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് ആരംഭിച്ചത്. ആറു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ സെപ്റ്റംബർ 21 ന് ആരംഭിച്ചിരുന്നു.   കൊവിഡ് ബാധ സ്ഥിരീകരിച്ചില്ലെങ്കിലും കൊവിഡ് നിബന്ധനകൾ പാലിച്ചാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്. തെർമൽ സ്ക്രീനിങ് നടത്തിയിട്ടുണ്ട്. മാസ്ക്, സാനിറ്റൈസർ എന്നിവയും നിർബ്ബന്ധമാക്കിയിട്ടുണ്ട്. പ്രീപ്രൈമറി ക്ലാസ്സുകളും ഉടൻ ആരംഭിക്കും.

Read More

ലാവ്‌ലിൻ കേസ് 16 ലേക്ക് മാ‌റ്റി സുപ്രീംകോടതി

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ മൂന്നുപേരെ കു‌റ്റവിമുക്തരാക്കിയ ലാവ്‌ലിൻ കേസിലെ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി വീണ്ടും മാ‌റ്റി. ഒക്‌ടോബർ 16ലേക്കാണ് കേസ് വാദം കേൾക്കുന്നത് നീട്ടിയത്. പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പ്രതികളെ കു‌റ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി തെ‌റ്റാണെന്ന് സിബിഐക്ക് വേണ്ടി ഹാജരായ സോളിസി‌റ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. പിണറായി വിജയന് വേണ്ടി ഹരീഷ് സാൽവെയാണ് ഹാജരായത്. എന്നാൽ ‘വിചാരണ കോടതിയും, ഹൈക്കോടതിയും ചിലരെ പ്രതിപട്ടികയിൽ നിന്ന്…

Read More

ഹരിയാനയിൽ യുവവ്യവസായിയെ കവർച്ചക്കിരയാക്കിയ ശേഷം കാറിലിട്ട് ചുട്ടുകൊന്നു

ഹരിയാനയിൽ യുവ വ്യവസായി കവർച്ചക്കിരയാക്കിയ ശേഷം ശേഷം ചുട്ടു കൊന്നു. ചൊവ്വാഴ്ച രാത്രി ഹിസാർ ജില്ലയിലെ ഹാൻസിയിലാണ് സംഭവം. രാം മെഹർ(35) ആണ് കവർച്ചക്കിരയായി കൊല്ലപ്പെട്ടത്. കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അക്രമികൾ ഇയാളെ തടഞ്ഞ് 11 ലക്ഷം രൂപ കൊള്ളയടിക്കുകയും കാറിൽ പൂട്ടിയിട്ട് തീകൊളുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യാത്രക്കിടെ തന്നെ രണ്ട് പേർ ബൈക്കിൽ പിന്തുടരുന്നതായി രാം മെഹർ പോലീസിൽ വിവരമറിയിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോൾ ഡ്രൈവർ സീറ്റിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ബർവാലയിൽ ഡിസ്‌പോസിബിൾ കപ്പുകളുടെയും പ്ലേറ്റുകളുടെയും…

Read More

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഒരിക്കലും ക്ഷമിക്കില്ലെന്ന് യോഗി ആദിത്യനാഥ്

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹാത്രാസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ആദിത്യനാഥിന്റെ പ്രസ്താതാവന സർക്കാർ തുടർച്ചയായി നടപടിയെടുക്കുന്നതിനാൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ കുറവു വന്നിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഒക്ടോബർ 17ന് ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങളിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കാൻ പ്രത്യേക കാമ്പയിൻ ആരംഭിക്കാൻ യോഗി ആദിത്യനാഥ് അധികൃതർക്ക് നിർദേശം നൽകി അതേസമയം കണക്കുകൾ പ്രകാരം സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ മുന്നിലാണ് ഉത്തർപ്രദേശ്. 2018ൽ 59445 കേസുകളാണ് രജിസ്റ്റർ…

Read More

24 മണിക്കൂറിനിടെ 78,524 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 68 ലക്ഷം പിന്നിട്ടു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,524 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇദോടെ ആകെ രോഗബാധിതരുടെ എണ്ണം 68.35 ലക്ഷമായി   971 പേരാണ് കഴിഞ്ഞ ദിവസം രോഗബാധിതരായി മരിച്ചത്. ആകെ കൊവിഡ് മരണം 1,05,526 ആയി ഉയർന്നു. 58.27 ലക്ഷം പേർ രോഗമുക്തി നേടിയപ്പോൾ 9.02 ലക്ഷം പേർ ചികിത്സയിൽ തുടരുകയാണ്.   മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഏറ്റവും രൂക്ഷമായി കൊവിഡ് വ്യാപനം…

Read More

കാശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു.ഷോപ്പിയാൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരർ ഹിസ്ബുൾ മുജാഹിദ്ദിൻ, അൽ ബാദർ എന്നീ ഭീകര സംഘടനയുടെ അംഗങ്ങളാണ് സജാദ് അഹമ്മദ് മല്ല, വസീം അഹമ്മദ് മാഗ്രേ, ജുനൈദ് റഷീദ് വാനി എന്നിവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. സി.ആർ.പി.എഫും കശ്മീർ പോലീസും സംയുക്തമായാണ് ഭീകരർക്കെതിരെ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്

Read More

ജീവനില്‍ ഭയം, ഭീഷണി; ഹാത്രാസില്‍ കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു. മകള്‍ക്ക് സംഭവിച്ച ദുരന്തത്തിന് ശേഷം ഭയത്തോടെയാണ് ഇവിടെ താമസിക്കുന്നതെന്നും അതുകൊണ്ട് ഈ ഗ്രാമം വിട്ട് മറ്റെവിടേക്കെങ്കിലും പോകുകയാണെന്നും കുടുംബം അറിയിച്ചു കഴിഞ്ഞ ഏതാനും ആഴ്ചകളായി തങ്ങള്‍ ഗ്രാമത്തില്‍ ഭയത്തോടെയാണ് താമസിക്കുന്നതെന്ന് അവര്‍ പറയുന്നു. ദുരന്തത്തിന് ശേഷം ഗ്രാമത്തില്‍ നിന്ന് ആരും തന്നെ തങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടില്ലെന്നും കുടുംബം പറഞ്ഞു. ‘ജീവിക്കാന്‍ ഒരു വഴിയും ഇപ്പോള്‍ ഞങ്ങള്‍ക്ക് മുമ്പിലില്ല. ഈ സാഹചര്യത്തെ…

Read More

രാജ്യത്തെ 24 വ്യാജ യൂനിവേഴ്​സിറ്റികളുടെ പട്ടിക പുറത്തുവിട്ട്​ യു.ജി.സി

രാജ്യത്തെ 24 വ്യാജ യൂനിവേഴ്​സിറ്റികളുടെ പട്ടിക പുറത്തുവിട്ട്​ യു.ജി.സി.സംസ്ഥാനങ്ങളു​ടേ​യോ കേന്ദ്രസർക്കാറിയോ യു.ജി.സിയുടേയോ അനുമതി വാങ്ങാതെയാണ്​ ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം. പട്ടികയില്‍ കേരളത്തില്‍ നിന്നും ഒരു സര്‍വകലാശാലയുണ്ട്.വ്യാജ സർവകലാശാലകൾ ഏറ്റവും കൂടുതലുള്ളത്​ ഉത്തര്‍പ്രദേശിലാണ്,​എട്ട്​ സർവകലാശാലകൾ. 1, കൊമേഴ്‌സ്യൽ യൂനിവേഴ്‌സിറ്റി ലിമിറ്റഡ്, ദാര്യഗഞ്ച്, ഡൽഹി. 2, യുണൈറ്റഡ് നേഷൻസ് യൂനിവേഴ്സിറ്റി, ഡൽഹി.   3, വൊക്കേഷണൽ യൂനിവേഴ്സിറ്റി, ഡൽഹി.   4, എ‌ഡി.‌ആർ-സെൻ‌ട്രിക് ജുറിഡിക്കൽ യൂനിവേഴ്സിറ്റി, രാജേന്ദ്ര പ്ലേസ്, ഡൽഹി – 110 008. 5, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

Read More

വി കെ ശശികലയുടെ 2000 കോടി രൂപയുടെ ആസ്തികൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സുഹൃത്ത് വി കെ ശശികലയുടെ 2000 കോടി രൂപയുടെ സ്വത്തുവകകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ബിനാമി നിരോധന നിയമപ്രകാരമാണ് നടപടി.   300 കോടിയുടെ ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തികളിൽ ഉൾപ്പെടുന്നു. സിരുതാവൂർ, കോടനാട് എന്നീ പ്രദേശങ്ങളിലാണ് വസ്തുവകകൾ സ്ഥിതി ചെയ്യുന്നത്. ശശികലയുടെ ബന്ധുക്കളുടെ പേരിലാണ് സ്വത്തുക്കളുള്ളത്.    

Read More