ലഹരിമരുന്ന് കേസ്: നടി റിയ ചക്രബർത്തിക്ക് ഒരു മാസത്തിന് ശേഷം ജാമ്യം
ബോളിവുഡ് ലഹരിമരുന്ന് കേസിൽ നടി റിയ ചക്രബർത്തിക്ക് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ഉയർന്ന ലഹരിമരുന്ന് ആരോപണത്തിലാണ് റിയയെ അറസ്റ്റ് ചെയ്തത്. അതേസമയം, റിയക്കൊപ്പം അറസ്റ്റിലായ സഹോദരൻ ഷോവിക് ചക്രബർത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. റിയയ്ക്ക് പുറമേ, സുശാന്തിന്റെ പാചകക്കാരൻ ദീപേഷ് സാവന്ത്, മാനേജർ സാമുവൽ മിരാൻഡ എന്നിവർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇരുവരും 50,000 രൂപ…