ഹരിയാനയിലെ ഗുരുഗ്രാമിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; നാല് പേർ അറസ്റ്റിൽ
ഹരിയാനയിലെ ഗുരുഗ്രാമിൽ 25കാരിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ക്രൂരമായ ബലാത്സംഗത്തിനൊടുവിൽ ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ് സംഭവത്തിൽ നാല് പേർ പിടിയിലായതായി പോലീസ് അറിയിച്ചു. ബീഹാർ സ്വദേശികളായ രാജൻ, പവൻ, പങ്കജ്, ഗോവിന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ മൂന്ന് പേർ ഡെലിവറി ജീവനക്കാരാണ്. സിങ്കന്ദർപൂർ മെട്രോ സ്‌റ്റേഷന് സമീപത്ത് വെച്ച് രാത്രിയോടെ യുവതി ഇവർ തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ബലാത്കാരത്തിനിടെ യുവതിയുടെ തലയ്ക്ക് ആഴത്തിൽ മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്.