ഹാത്രാസ് പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടന്നതായി ഡോക്ടറുടെ വെളിപ്പെടുത്തൽ

ഹാത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടന്നതായി ഡോക്ടറുടെ വെളിപ്പെടുത്തൽ. ബലാത്സംഗ ശ്രമത്തിന്റെ ലക്ഷണമുണ്ടായിരുന്നുവെന്നാണ് ഡോക്ടർ പറയുന്നത്. അലിഗഢിൽ പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടറുടേതാണ് വെളിപ്പെടുത്തൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നായിരുന്നു ഉത്തർപ്രദേശ് പോലീസ് നേരത്തെ പറഞ്ഞിരുന്നത്. സംഭവത്തിൽ എസ് ഐ ടി അന്വേഷണത്തിന് പിന്നാലെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പെൺകുട്ടിയുടെ കുടുംബം ഇതും തള്ളി. എസ് ഐ ടി, സിബിഐ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കുടുംബം പറയുന്നു സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നാണ് കുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്. ഇന്നലെ…

Read More

രാഹുലിനും പ്രിയങ്കയ്ക്കൊപ്പം മൂന്ന് നേതാക്കള്‍ കൂടി, പെണ്‍ക്കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബാലത്സംഗത്തിനിരയായി മരിച്ച പെണ്‍ക്കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കൊല്ലപ്പെട്ട ദളിത്‌ പെണ്‍ക്കുട്ടിയുടെ ഗ്രാമത്തിലെത്തിയ ഇരുവരും കുടുംബാംഗങ്ങളുമായി സംസാരിച്ചു തങ്ങള്‍ക്ക് നേരിട്ട അവഗണനകളെ കുറിച്ചും അനീതിയെ കുറിച്ചും യുവതിയുടെ കുടുംബാംഗങ്ങള്‍ ഇവരോട് പറഞ്ഞു. യുവതിയുടെ അമ്മയെ പ്രിയങ്ക ഗാന്ധി ആശ്വസിപ്പിച്ചു. പിതാവില്‍ നിന്നും സഹോദരനില്‍ നിന്നും ഇരുവരും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സംഘടന ചുമതലയുള്ള AICC ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ലോക്സഭയിലെ കക്ഷിനേതാവ് അധീര്‍രഞ്ജന്‍ദാസ് ചൗധരി, മുകുള്‍ വാസ്നിക്…

Read More

പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുമായി സർക്കാർ; ആരോഗ്യപ്രവർത്തകർക്ക് ഇനി മുതൽ അവധി ദിനങ്ങൾ ഇല്ല

ആരോഗ്യ പ്രവർത്തകരുടെ ഡ്യൂട്ടി സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേരള സർക്കാർ .കൊവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണം ആവശ്യമില്ലെന്നാണ് പുതിയ മാർഗരേഖയിൽ പറയുന്നത് . പുതിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള അവധി ദിവസങ്ങൾ ഇനി മുതൽ ലഭിക്കില്ല.   ആരോഗ്യ പ്രവർത്തകരുടെ അവധികൾ മറ്റ് സർക്കാർ ജീവനക്കാരുടെ അവധിക്ക് തുല്യമാക്കി.കൂടുതൽ ആരോഗ്യ പ്രവർത്തകർ രോഗ ബാധിതരാകാന്‍ സാധ്യതയുള്ള നിർദേശങ്ങളാണ് വന്നിരിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം, കൊവിഡ് ബാധിതരുമായി നേരിട്ട്…

Read More

ബാരിക്കേഡ് ചാടിക്കടന്ന് പോലീസിനെ തള്ളി മാറ്റി പ്രവർത്തകനെ രക്ഷിച്ച് പ്രിയങ്ക

കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി ഹാത്രാസിലേക്കുള്ള യാത്രക്കിടെ യുപി പോലീസിന്റെ ലാത്തിചാർജിൽ നിന്ന് കോൺഗ്രസ് പ്രവർത്തകരെ സംരക്ഷിച്ച് പ്രിയങ്ക ഗാന്ധി. നോയ്ഡയിൽ വെച്ച് രാഹുലിനെയും പ്രിയങ്കയെയും കോൺഗ്രസ് പ്രവർത്തകരെയും പോലീസ് തടഞ്ഞിരുന്നു. ഇതിനിടെ സംഘർഷമുണ്ടാകുകയും കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശുകയുമായിരുന്നു. ഒരു പ്രവർത്തകനെ പോലീസ് വളഞ്ഞിട്ട് തല്ലുന്നത് കണ്ട പ്രിയങ്ക ബാരിക്കേഡ് ചാടിക്കടന്ന് അടുത്തെത്തുകയും പോലീസിനെ തള്ളി മാറ്റുകയും പ്രവർത്തകനെ രക്ഷിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ട്വിറ്ററിൽ വൈറലാണ്.   നേരത്തെ…

Read More

രാഹുലിനെയും പ്രിയങ്കയെയും യുപി പോലീസ് തടഞ്ഞു; ഒടുവിൽ ഹാത്രാസിലേക്ക് പോകാൻ അനുമതി

ഉത്തർപ്രദേശിലെ ഹാത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ കോൺഗ്രസ് സംഘത്തിന് അനുമതി. യുപി അതിർത്തിയായ നോയ്ഡയിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞ് നാടകീയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ അഞ്ച് പേർക്ക് കുടുംബത്തെ കാണാനായി പോകാമെന്ന് യുപി പോലീസ് അനുമതി നൽകുകയായിരുന്നു 32 എംപിമാർക്കൊപ്പമാണ് രാഹുലും പ്രിയങ്കയും ഹാത്രാസിലേക്ക് പുറപ്പെട്ടത്. ശശി തരൂർ, കെ സി വേണുഗോപാൽ തുടങ്ങിയവരും ഇവർക്കൊപ്പമുണ്ടായിരുന്നു. അതിർത്തിയിൽ നേതാക്കളെ തടഞ്ഞതോടെ സ്ഥലത്ത് സംഘർഷമുടലെടുത്തു. പിന്നാലെ കോൺഗ്രസ് പ്രവർത്തകർ…

Read More

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാരുടെ സംഘം ഹാത്രാസിലേക്ക്; റോഡുകൾ അടച്ച് യുപി പോലീസ്

ഉത്തർപ്രദേശിലെ ഹാത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം പുറപ്പെട്ടു. ഇത് രണ്ടാം തവണയാണ് രാഹുലും സംഘവും പെൺകുട്ടിയുടെ ബന്ധുക്കളെ കാണാൻ ശ്രമം നടത്തുന്നത്. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്   ഉത്തർപ്രദേശിലെ ഹാത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം പുറപ്പെട്ടു. ഇത് രണ്ടാം തവണയാണ് രാഹുലും സംഘവും പെൺകുട്ടിയുടെ ബന്ധുക്കളെ കാണാൻ ശ്രമം നടത്തുന്നത്. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്

Read More

ഹാഥ്‌രസ് കൂട്ടബലാത്സംഗം: ഒക്ടോബർ 5 ന് കോൺഗ്രസ് രാജ്യവ്യാപകപ്രതിഷേധം നടത്തും

ന്യൂഡൽഹി: ഹാഥ്‌രസ് കൂട്ടബലാത്സംഗ സംഭവത്തിനെതിരെ ഒക്ടോബർ 5 നു കോൺഗ്രസ് പാർട്ടി രാജ്യവ്യാപകമായി പ്രതിഷേധസമരം (സത്യാഗ്രഹം) നടത്തും.   യുപി സർക്കാരിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എല്ലാ സംസ്ഥാന, ജില്ലാ യൂണിറ്റുകൾക്കും നൽകിയ സർക്കുലറിൽ ആവശ്യപ്പെട്ടു. എം‌പി, എം‌എൽ‌എമാർ, മുൻ പൊതു പ്രതിനിധികൾ എന്നിവരുൾപ്പെടെ ഓരോ ജില്ലയിലെയും എല്ലാ മുതിർന്ന നേതാക്കളും സത്യാഗ്രഹത്തിന് നേതൃത്വം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി അനുയായികൾക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം മാനഭംഗത്തിനിരയായി മരിച്ച യുവതിയുടെ വീട് സന്ദർശിക്കുമെന്ന് രാഹുൽ ഗാന്ധി…

Read More

അടൽ തുരങ്കത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു

ഹിമാലയൻ മലനിരകളെ തുരന്ന് നിർമിച്ച അടൽ തുരങ്കത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. 3086 കോടി രൂപ ചെലവിട്ടാണ് തുരങ്കത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് സഹായകരമാകുന്നതാണ് റോത്താംഗിലെ അടൽ തുരങ്കം. തുരങ്കത്തിന്റെ ദക്ഷിണ പോർട്ടിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. പ്രധാനമന്ത്രിക്ക് പുറമെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചടങ്ങിൽ സംബന്ധിച്ചു പത്ത് വർഷം കൊണ്ടാണ് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ തുരങ്കം നിർമിച്ചത്. മലയാളിയായ ചീഫ് എൻജിനീയർ കണ്ണൂർ സ്വദേശി കെ പി പുരുഷോത്തമനാണ് പദ്ധതിക്ക്…

Read More

മൊറട്ടോറിയം കാലത്തെ പിഴ പലിശ മാത്രം ഒഴിവാക്കാമെന്ന് കേന്ദ്രം; ഇളവ് രണ്ട് കോടി വരെ വായ്പ ഉള്ളവർക്ക്

മൊറട്ടോറിയം കാലത്തെ പലിശക്ക് പിഴ പലിശ ഈടാക്കുന്നത് ഒഴിവാക്കാമെന്ന് കേന്ദ്രസർക്കാർ. രണ്ട് കോടി രൂപ വരെയുള്ള വായ്പകൾക്കാണ് ഇളവ്. ലോക്ക് ഡൗണിനെ തുടർന്ന് മൊറട്ടോറിയം ഏർപ്പെടുത്തിയ മാർച്ച് 1 മുതൽ ഓഗസ്റ്റ് വരെയുള്ള ആറ് മാസ കാലയളവിൽ പലിശക്ക് പിഴ പലിശ ഏർപ്പെടുത്തില്ലെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്   ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ…

Read More

രാഹുലും പ്രിയങ്കയും വീണ്ടും ഹാത്രാസിലേക്ക്; ഒപ്പം 40 എംപിമാരും

കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധിയും 40 കോൺഗ്രസ് എംപിമാരും ഇന്ന് വീണ്ടും ഹാത്രാസിലേക്ക് പോകും. പ്രിയങ്ക ഗാന്ധിയും ഇവർക്കൊപ്പമുണ്ടാകും   വ്യാഴാഴ്ചയും രാഹുലും പ്രിയങ്കയും ഹാത്രാസിലേക്ക് പോയിരുന്നു. എന്നാൽ നോയ്ഡക്ക് സമീപത്ത് വെച്ച് പോലീസ് ഇവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യുവതിയുടെ ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തിലടക്കം എല്ലാ വഴികളും പോലീസ് അടച്ചിട്ടുണ്ട്. പുറത്തു നിന്നുള്ള ആരെയും ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല. യുവതിയുടെ കുടുംബാംഗങ്ങളെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഇവരുടെ ഫോൺ പിടിച്ചെടുത്തതായും പിതാവിനെ മർദിച്ചതായും ആരോപണമുണ്ട്.

Read More