രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 86,821 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1181 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്.   63,12,585 പേർക്കാണ് രാജ്യത്ത് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 9,40,705 പേരാണ് ചികിത്സയിൽ തുടരുന്നത്. 52,73,202 പേർ രോഗമുക്തി നേടി   കൊവിഡ് ബാധിച്ചുള്ള മരണം രാജ്യത്ത് ഒരു ലക്ഷത്തോട് അടുക്കുകയാണ്. 98,678 പേരാണ് രാജ്യത്ത് ഇതിനോടകം മരിച്ചത്….

Read More

ഗുജറാത്തില്‍ സ്‌കൂള്‍ ഫീസ് 25 ശതമാനം കുറക്കും

ഗാന്ധിനഗര്‍: ഗുജറാത്തിലെ സ്വകാര്യ സ്‌കൂളുകള്‍ 2020 ജൂണ്‍ മുതല്‍ 2021 മാര്‍ച്ച് വരെ 25 ശതമാനം ട്യൂഷന്‍ ഫീസ് വെട്ടിക്കുറയ്ക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിങ് ചുദാസാമ പറഞ്ഞു. ഗതാഗത ഫീസ് ഉള്‍പ്പെടെ സ്‌കൂളുകള്‍ അധിക നിരക്കുകള്‍ ഈടാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ തീരുമാനം സിബിഎസ്ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും പാലിക്കേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു. സ്‌കൂള്‍ അധികൃതരുടെ സംഘടനാ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.   2020 ജൂണിലും തുടര്‍ന്നുള്ള മാസങ്ങളിലും…

Read More

മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം; ആളപായമില്ല

മുംബൈ: മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തമുണ്ടായി. പൂനെ- സോളാപൂര്‍ റോഡില്‍ കുര്‍കുംഭ് പ്രദേശത്തുള്ള രാസനിര്‍മാണ ഫാക്ടറിയിലാണ് ഇന്ന് പുലര്‍ച്ചെ 1.45 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തില്‍ ആളപായമുണ്ടാവുകയോ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് പോലിസ് അറിയിച്ചു. അപകടം നടന്നപ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന 10 തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.   കുര്‍കുംബ് എംഐഡിസി (മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പറേഷന്‍), ബാരാമതി, പൂനെ അഗ്‌നിശമന സേനയില്‍നിന്നുള്ള നിരവധി യൂനിറ്റുകളെത്തി നാലുമണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തിനുശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ വലിയ നാശനഷ്ടമുണ്ടായതായാണ് പ്രാഥമികനിഗമനം.  …

Read More

ഹാഥ്‌റസ് കൂട്ടബലാല്‍സംഗം: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യുവതിയുടെ വസതി സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: കൂട്ടബലാത്സംഗത്തിനും കടുത്ത പീഡനങ്ങള്‍ക്കുമൊടുവില്‍ മരിച്ച 20കാരിയായ ദലിത് യുവതിയുടെ കുടുംബത്തെ കാണാനായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ് സന്ദര്‍ശിക്കും. കൊല്ലപ്പെട്ട യുവതിയുടെ ഭൗതീക ദേഹം യുപി പോലിസ് വീട്ടുകാരുടെ സമ്മതമില്ലാതെ ബലമായി രാത്രിയില്‍ ദഹിപ്പിച്ചത് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ യുവതിയുടെ വസതി സന്ദര്‍ശിക്കുന്നത്. ദല്‍ഹിയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ചൊവ്വാഴ്ചയാണ് യുവതി മരിച്ചത്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ അമ്മയൊക്കൊപ്പം പുല്ല് വെട്ടാന്‍ പോകുന്നതിനിടെ നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ…

Read More

കര്‍ഷക പ്രക്ഷോഭം: അനിശ്ചിതകാല റോഡ് ട്രെയിന്‍ തടയല്‍ സമരം ഇന്ന് മുതല്‍

ന്യൂഡല്‍ഹി: കര്‍ഷക നിയമത്തിനെതിരെ ഇന്ന് മുതല്‍ കര്‍ഷകരുടെ അനിശ്ചിതകാല റോഡ് – ട്രെയിന്‍ തടയല്‍ സമരം. കര്‍ഷക പ്രതിഷേധം ഒരാഴ്ച പിന്നിട്ടിട്ടും കാര്യമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാനുള്ള കര്‍ഷകരുടെ നീക്കം. പഞ്ചാബില്‍ അമൃത്സര്‍ അടക്കം 5 ഇടങ്ങളില്‍ ട്രെയിന്‍ തടയും. ഡല്‍ഹിയിലേക്കുള്ള ട്രെയിനുകള്‍ ഹരിയാനയില്‍ തടയും. അംബാല – ഹിസാര്‍ ഹൈവേ ഗതാഗതവും തടസപ്പെടുത്തും. നാളെ ഗാന്ധി ജയന്തി ദിനത്തില്‍ ഒരു ലക്ഷം പ്രതിഷേധ യോഗങ്ങള്‍ ചേരുമെന്ന് ഓള്‍ ഇന്ത്യ…

Read More

അവൾ മരിച്ചതല്ല, സർക്കാർ കൊന്നതാണ്; ഹത്രാസ് കൂട്ടബലാത്സംഗ കൊലയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി

ഉത്തര്‍പ്രദേശില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉയോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഹത്രാസ് യുവതി മരിച്ചതെല്ലന്നും ദയാശൂന്യരായ സര്‍ക്കാര്‍ അവളെ കൊന്നതാണെന്നും സോണിയ ആരോപിച്ചു.കൂടാതെ ഈ വിഷയം ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടന്നുവെന്നും അവര്‍ പറഞ്ഞു. ട്വിറ്റര്‍ വീഡിയോയിലൂടെയായിരുന്നു അവരുടെ പ്രതികരണം.   ഈ പ്രശ്നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട് . ആ പെണ്‍കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ല. ഇന്നവള്‍ നമുക്കൊപ്പമില്ല ഹത്രാസിലെ നിര്‍ഭയ മരിച്ചതല്ലദയാശൂന്യരായ സര്‍ക്കാര്‍ അതിന്റെ സംവിധാഞങ്ങളും…

Read More

രാജ്യത്ത് അണ്‍ലോക്ക് 5 ന്റെ മാര്‍ഗ നിര്‍ദേശം ഇറങ്ങി : സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനം അറിയിച്ച് കേന്ദ്രം

രാജ്യത്ത് അണ്‍ലോക്ക് 5ന്റെ മാര്‍ഗ നിര്‍ദേശമിറങ്ങി. തിയറ്ററുകള്‍, മള്‍ട്ടിപ്ലെക്സുകള്‍ ഉപാധികളോടെ തുറക്കാം. തിയറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം. സ്കൂളുകള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.ഒക്ടോബർ പതിനഞ്ചിന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അനുവാദം നൽകി, സംസ്ഥാനങ്ങൾക്ക് തുറക്കുകയോ തുറക്കാതിരിക്കുകയോ ചെയ്യാം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചാൽ ഹാജർ നിരബന്ധമാക്കരുത്. നീന്തല്‍ക്കുളങ്ങള്‍ കായിക താരങ്ങള്‍ക്ക് പരിശീലനത്തിന് ഉപയോഗിക്കാം. ഈ മാസം 15 മുതല്‍ നിര്‍ദേശം നിലവില്‍ വരും. പുതിയ നിർദേശങ്ങൾ പ്രകാരം കണ്ടെയ്‌ൻമെൻറ് സോണുകളിൽ…

Read More

അണ്‍ലോക്ക് 5: സിനിമാ തിയറ്ററുകൾക്കും, പാർക്കുകൾക്കും തുറക്കാന്‍ അനുമതി

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായുള്ള ‘അണ്‍ലോക്ക് 5’ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ഉപയോഗിച്ചു സിനിമ തിയറ്ററുകള്‍ തുറക്കാമെന്നതാണ് ഇതില്‍ പ്രധാനം. പാര്‍ക്കുകള്‍ തുറക്കാനും അനുമതിയുണ്ട്.   അതേസമയം, കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ്…

Read More

മസ്ജിദ് പിന്നെ സ്വയം പൊട്ടിത്തെറിച്ചതാണോയെന്ന് യെച്ചൂരി; വിധിയിൽ ലജ്ജ തോന്നുന്നു

ബാബറി മസ്ജിദ് കേസിലെ വിധിയിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നീതി പൂർണമായും നിഷേധിക്കപ്പെട്ടുവെന്ന് യെച്ചൂരി പറഞ്ഞു.   ബാബറി മസ്ജിദ് കേസിലെ ഗൂഡാലോചന കുറ്റം ചുമത്തിയ മുഴുവൻ പ്രതികളും കുറ്റവിമുക്തരാകപ്പെട്ടിരിക്കുന്നു. പള്ളി സ്വയം പൊട്ടിത്തെറിച്ചതാണോ. പള്ളി പൊളിച്ചത് ഗുരുതരമായ നിയമലംഘവമാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഈ വിധി, ലജ്ജ തോന്നുന്നു, യെച്ചൂരി ട്വീറ്റ് ചെയ്തു   കേസിലെ എല്ലാ പ്രതികളെയും ലക്‌നൗവിലെ പ്രത്യേക കോടതി ഇന്ന് വെറുതെ വിട്ടിരുന്നു….

Read More

വിധിയിൽ ഏറെ സന്തോഷം, ഒടുവിൽ സത്യം തെളിഞ്ഞുവെന്ന് എൽ കെ അദ്വാനി

ഒടുവില്‍ സത്യം തെളിഞ്ഞെന്ന് 1992-ല്‍ ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്‍നൗ കോടതി കുറ്റവിമുക്തനാക്കിയ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി. രാമജന്മഭൂമി പ്രസ്ഥാനത്തോടുള്ള തന്‍റെയും പാര്‍ട്ടിയായ ബിജെപിയുടെയും വിശ്വാസവും ആത്മാര്‍ത്ഥതയും കോടതി വിധിയോടെ തെളിയിക്കപ്പെട്ടുവെന്നും അദ്വാനി പ്രതികരിച്ചു. ഗൂഢാലോചനയില്ലെന്ന് തെളിഞ്ഞ ചരിത്രവിധിയെന്ന് മുതിര്‍ന്ന ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിയും പ്രതികരിച്ചു.

Read More