ബാബരി മസ്ജിദ് പൊളിച്ച കേസ് ; വിധി നാളെ, പ്രതിപട്ടികയില്‍ എല്‍ കെ അദ്വാനിയും ഉമാ ഭാരതിയുമടക്കം 45 പേര്
ദില്ലി: 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ച കേസില്‍ ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി നാളെ വിധി പറയും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, ഉമാ ഭാരതി, മുരളീമനോഹര്‍ ജോഷി അടക്കമുള്ള 45 പേര് പ്രതികളായ കേസിലാണ് നാളെ വിധി പ്രഖ്യാപിക്കുക. ഈ കലാപത്തില്‍ രണ്ടായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ബാബരി പൊളിച്ചു നീക്കിയ ശേഷം അയോധ്യയില്‍ രണ്ട് പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ (എഫ്ഐആര്‍) സമര്‍പ്പിച്ചു. കര്‍സേവകര്‍ക്കെതിരെയാണ് ആദ്യ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്….