രാജ്യത്ത് അണ്‍ലോക്ക് 5 ന്റെ മാര്‍ഗ നിര്‍ദേശം ഇറങ്ങി : സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനം അറിയിച്ച് കേന്ദ്രം
രാജ്യത്ത് അണ്‍ലോക്ക് 5ന്റെ മാര്‍ഗ നിര്‍ദേശമിറങ്ങി. തിയറ്ററുകള്‍, മള്‍ട്ടിപ്ലെക്സുകള്‍ ഉപാധികളോടെ തുറക്കാം. തിയറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം. സ്കൂളുകള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.ഒക്ടോബർ പതിനഞ്ചിന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അനുവാദം നൽകി, സംസ്ഥാനങ്ങൾക്ക് തുറക്കുകയോ തുറക്കാതിരിക്കുകയോ ചെയ്യാം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചാൽ ഹാജർ നിരബന്ധമാക്കരുത്. നീന്തല്‍ക്കുളങ്ങള്‍ കായിക താരങ്ങള്‍ക്ക് പരിശീലനത്തിന് ഉപയോഗിക്കാം. ഈ മാസം 15 മുതല്‍ നിര്‍ദേശം നിലവില്‍ വരും. പുതിയ നിർദേശങ്ങൾ പ്രകാരം കണ്ടെയ്‌ൻമെൻറ് സോണുകളിൽ…