കൊവിഡ്19: എന്‍ കെ പ്രേമചന്ദ്രന്‍ ആശുപത്രി വിട്ടു

ന്യൂഡല്‍ഹി: കൊവിഡ് രോഗലക്ഷണങ്ങളില്‍ നിന്നും മുക്തമായതിനെ തുടര്‍ന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം.പി ആശുപത്രി വിട്ടു. ഇനിയദ്ദേഹം ഡല്‍ഹിയിലെ വസതിയില്‍ സമ്പൂര്‍ണ ഐസൊലേഷനില്‍ തുടരും. പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ നടന്ന കൊവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ഈ മാസം 20 ാം തീയതി അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്.

Read More

സംഗീത ഇതിഹാസത്തിന് വിട; സംസ്ക്കാര ചടങ്ങുകൾ പുരോഗമിക്കുന്നു

ചെന്നൈ: അന്തരിച്ച ഇതിഹാസ ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്‍റെ സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കുന്നു. ചെന്നൈ റെഡ് ഹില്‍സിലെ അദ്ദേഹത്തിന്‍റെ ഫാം ഹൗസിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങ്. എസ്പിബിയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ സിനിമ മേഖലയിൽ നിന്നും ആരാധകവൃന്ദത്തിൽ നിന്നുമുള്ള നൂറുകണക്കിന് ആളുകളാണ് എത്തിയിരിക്കുന്നത്. ചലച്ചിത്ര താരങ്ങളായ വിജയ്, അര്‍ജുന്‍, റഹ്മാന്‍, സംവിധായകരായ ഭാരതിരാജ, അമീര്‍ തുടങ്ങിയവരൊക്കെ എത്തിയിരുന്നു. ഇന്നലെ കോടമ്പാക്കത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച സമയത്തും ആരാധകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. കൊവിഡ്…

Read More

കാർഷിക ബില്ല്; കേരളത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക്

ഡൽഹി: കാർഷിക ബില്ലിനെതിരെ കേരളത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. പ‌ഞ്ചാബ്, രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപ്പിക്കാനൊരുങ്ങുന്നത്. രാഷ്ട്രപതി ബില്ലുകളിൽ ഒപ്പുവച്ച ശേഷമായിരിക്കും ഹർജികൾ നൽകുക. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ചത്തീസ്ഗഡ്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും കർഷകർ പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയപാതകൾ ഉപരോധിച്ചിരുന്നു. ഹരിയാന, പഞ്ചാബ് , ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ പ്രതിഷേധത്തില്‍ സ്തംഭിച്ചു. കര്‍ഷകരും കുടുംബാംഗങ്ങൾ വരെ പ്രതിഷേധത്തിന്റെ ഭാഗമാകുന്ന കാഴ്ചയാണ് പഞ്ചാബിലും ഹരിയാനയിലും കണ്ടത്. സ്ത്രീകളുടെ വലിയ സാന്നിധ്യം…

Read More

59 ലക്ഷവും പിന്നിട്ട് കൊവിഡ് ബാധ; 24 മണിക്കൂറിനിടെ 83,362 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,362 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 59.03 ലക്ഷമായി. 1089 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 93,379 ആയി ഉയർന്നു. നിലവിൽ 9.60 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ 48.49 ലക്ഷം പേർ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നിരക്ക് 82.14 ശതമാനമായി ഉയർന്നു. രാജ്യത്ത്…

Read More

എസ്പിബിക്ക് ഇന്ന് യാത്രാമൊഴി; സംസ്‌കാരം പൂര്‍ണ ഔദ്യോഗികബഹുമതികളോടെ ചെന്നൈയില്‍

ചെന്നൈ: അന്തരിച്ച ഇതിഹാസഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് സംഗീതലോകം യാത്രാമൊഴി നല്‍കും. ചെന്നൈയില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ റെഡ് ഹില്‍സിലെ എസ് പി ബിയുടെ ഫാം ഹൗസില്‍ 11 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നിയന്ത്രണങ്ങളോടെയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. എസ്പിബിയുടെ മൃതദേഹം നുങ്കമ്പാക്കത്തെ വസതിയില്‍നിന്ന് റെഡ് ഹില്‍സ് ഫാം ഹൗസിലെത്തിച്ചു. ചെന്നൈ നുങ്കമ്പാക്കത്തെ വസതിയില്‍ നടന്ന പൊതുദര്‍ശന ചടങ്ങളിലേക്ക് നൂറുകണക്കിന് ആളുകളാണെത്തിയത്. പ്രിയഗായകനെ ഒരുനോക്കുകാണാനായി ആരാധകര്‍ ഒഴുകിയെത്തിയതിനെത്തുടര്‍ന്ന് ഇവിടത്തെ…

Read More

ഇനി വിമാനത്തിലും ഇന്‍റർനെറ്റ്, ഇ​ൻ-​ഫ്‌​ളൈ​റ്റ് പ്ലാ​നു​മാ​യി ജി​യോ

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​ത്തി​നു​ള്ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്റ്റി​വി​റ്റി ല​ഭി​ക്കു​ന്ന​തി​നു​ള്ള മൂ​ന്ന് റീ​ചാ​ർ​ജ് പ്ലാ​നു​ക​ൾ പ്ര​ഖ്യാ​പി​ച്ച് റി​ല​യ​ൻ​സ് ജി​യോ. 499, 699, 999 രൂ​പ വി​ല​യു​ള്ള മൂ​ന്ന് ഇ​ൻ-​ഫ്‌​ളൈ​റ്റ് ക​ണ​ക്റ്റി​വി​റ്റി പാ​യ്ക്കു​ക​ളാ​ണ് ക​മ്പ​നി അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് 22 അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി റി​ല​യ​ന്‍സ് ജി​യോ ക​രാ​റി​ലെ​ത്തി. മൂ​ന്ന് പ്ലാ​നു​ക​ൾ​ക്കും ഒ​രു​ദി​വ​സ​ത്തെ വാ​ലി​ഡി​റ്റി​യാ​ണ് ജി​യോ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. 250 എം​ബി മൊ​ബൈ​ൽ ഡേ​റ്റ,100 എ​സ്എം​എ​സ്, 100 മി​നി​റ്റ് ഔ​ട്ട്‌​ഗോ​യി​ങ്ങ് കോ​ളു​ക​ൾ എ​ന്നി​വ​യ​ട​ങ്ങി​ത​യാ​ണ് 499 രൂ​പ​യു​ടെ പ്ലാ​ൻ. 500 എം​ബി മൊ​ബൈ​ൽ ഡേ​റ്റ, 100 എ​സ്എം​എ​സ്,…

Read More

യുഎന്‍ ജനറല്‍ അസംബ്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോകത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി : 75ാമത് യുഎൻ ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി ഇന്ന് ലോകത്തെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ സംസാരിക്കാനുള്ള ആദ്യ അവസരം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കാണ് നൽകിയിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രധാനമന്ത്രി ലോകത്തെ അഭിസംബോധന ചെയ്യുക. ഇന്ത്യയുടെ താത്പര്യങ്ങൾ കൃത്യമായി പ്രധാനമന്ത്രി ലോകത്തെ ധരിപ്പിക്കും. ഇതിന് പുറമേ ഭീകരവാദം അവസാനിപ്പിയ്ക്കാനായി ആഗോളതലത്തിൽ ഒന്നിച്ച് പ്രവർത്തിയ്‌ക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടും. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം എന്നിവയിൽ ഇന്ത്യയുടെ കാഴ്ചപ്പാട് വ്യക്തമാക്കുകയും സഹകരണം തുടരുന്നകാര്യവും…

Read More

സാംസ്‌കാരിക ലോകം ദരിദ്രമാകുന്നുവെന്ന് പ്രധാനമന്ത്രി; എസ് പി ബിയുടെ വേർപാടിൽ അനുശോചിച്ച് പ്രമുഖർ

അന്തരിച്ച സംഗീതജ്ഞൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വേർപാടിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു എസ് പി ബിയുടെ നിർഭാഗ്യകരമായ വിയോഗത്തിലൂടെ നമ്മുടെ സാംസ്‌കാരിക ലോകം ദരിദ്രമാകുന്നുവെന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയിലുടനീളം സ്വന്തം വീട്ടിലെ ഒരാളെന്ന പോലെ സുപരിചിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സ്വരമാധുരിയും സംഗീതവും പതിറ്റാണ്ടുകളോളം ജനങ്ങളെ…

Read More

ഗായകൻ, നടൻ, സംഗീത സംവിധായകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്; ഇതിഹാസ ജീവിതം വിട പറയുമ്പോൾ

ഇതിഹാസതുല്യനായിരുന്നു എസ് പി ബി എന്ന് മൂന്നക്ഷരത്തിൽ അറിയിപ്പെട്ടിരുന്ന എസ് പി ബാലസുബ്രഹ്മണ്യം. സംഗീത പ്രേമികൾക്ക് ആ മൂന്നക്ഷരം ഒരു വികാരമായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട തന്റെ കലാജീവിതത്തിൽ നിരവധി വേഷങ്ങളിൽ പകർന്നാടിയ മഹത് വ്യക്തിത്വം സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് 1.05ന് മരണത്തിലേക്ക് നടന്നടുത്തു എസ് പി ബി വ്യക്തിമുദ്ര പതിക്കാത്ത മേഖലകളില്ല. ഗായകനായും നടനായും സംഗീത സംവിധായകനായും ഡബ്ബിംഗ് ആർട്ടിസ്റ്റായും എസ് പി ബിയെ കണ്ടു. കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് വരെ സംഗീത ലോകത്ത് സജീവമായിരുന്നു ഈ…

Read More

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മൂന്ന് ഘട്ടങ്ങളിലായി ഒക്ടോബർ-നവംബർ മാസത്തിൽ

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും തെരഞ്ഞെടുപ്പ്. ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നിങ്ങനെ മൂന്ന് ദിവസമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ക്വാറന്റൈനിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്താൻ അവസാനമുണ്ടാകും. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസമായിരിക്കും നിരീക്ഷണത്തിൽ കഴിയന്നവരുടെ പോളിംഗ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രാവിലെ 7 മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിംഗ് നടക്കുക. ഒരു മണിക്കൂർ സമയമാണ് അധികം അനുവദിച്ചിരിക്കുന്നത്. 243 അംഗ സഭയിൽ…

Read More