രാമക്കൽമേട്ട് സൗരോർജ പ്ലാന്റിലെ സോളാർ പാനലുകൾ ശക്തമായ കാറ്റിൽ പറന്നു പോയി

അതിശക്തമായ കാറ്റിൽ ഇടുക്കി രാമക്കൽമേട്ടിലെ സൗരോർജ പവർ പ്ലാന്റിലെ സോളാർ പാനലുകൾ നശിച്ചു. കാറ്റിൽ ഇവ തമിഴ്‌നാട്ടിലെ വനമേഖലയിലേക്കാണ് പറന്നു പോയത്. കോടികൾ മുടക്കി നിർമിച്ച വൈദ്യുതി പദ്ധതിയിലെ പാനലുകളാണ് നശിച്ചത്.

പദ്ധതി പുന:സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി അറിയിച്ചു. പറന്നു പോയവയിൽ കുറച്ചു പാനലുകൾ വനത്തിൽ നിന്ന് തിരികെ എത്തിച്ചിട്ടുണ്ട്. ഇവ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണ്.

നിർമാണത്തിലെ അശാസ്ത്രീയതായണ് ഇവ പറന്നു പോകാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. അമ്പതലധികം പാനലുകൾ പറന്നുപോയതായാണ് റിപ്പോർട്ട്. പുതിയത് സ്ഥാപിക്കുമെന്ന് അനർട്ട് അധികൃതർ അറിയിച്ചു.