മോറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കണമെന്ന നിർദേശം ആർബിഐ അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നയപരമായ നിർദേശത്തിന് കേന്ദ്രസർക്കാർ തയാറായത്. യോഗ്യമായ അകൗണ്ടുകൾക്ക് പലിശയും പിഴപലിശയും ഒഴിവാക്കി നൽകണമെന്നും കൊവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകളെ എൻപിഎ ആക്കരുതെന്നും ധനമന്ത്രാലയം ആർബിഐയോട് പറഞ്ഞു.അടുത്ത ദിവസം സുപ്രിംകോടതിയിൽ ഇക്കാര്യം വ്യക്തമാക്കാൻ തക്ക നിർദേശം തയാറാക്കാനാണ് ആവശ്യപ്പെട്ടത്. രണ്ട് ഘട്ടങ്ങളിലായി വായ്പ തിരിച്ചടവിലെ മോറട്ടോറിയം ആറ് മാസം നൽകാൻ ആർബിഐ ബാങ്കുകൾക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. മാർച്ചിലായിരുന്നു ആദ്യ ഘട്ട മോറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീട് ജൂണിൽ ഇത് ഓഗ്സ്റ്റ് മാസം വരെ നീട്ടിയെങ്കിലും മോറട്ടോറിയം ഓഗസ്റ്റ് 31 ന് അവസാനിച്ചു.
The Best Online Portal in Malayalam