സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൊത്ത വിതരണ കേന്ദ്രങ്ങളില്‍ ധാന്യവിളകള്‍ വില്‍ക്കാനെത്തിയ ഉത്തര്‍പ്രദേശിലെ കര്‍ഷകരെ ഹരിയനായിലെ കര്‍ണാലില്‍ പ്രവേശിക്കുന്നത് തടഞ്ഞു. കാര്‍ഷിക ബില്‍ നിയമമായതിന് പിന്നാലെയാണ് ഇവരെ തടഞ്ഞത്.
ബസുമതി ഇതര ഉത്പന്നങ്ങളുടെ വില്‍പ്പനക്കായി കര്‍ഷകര്‍ സംസ്ഥാന അതിര്‍ത്തി കടക്കുന്നത് തടയുന്നതിനായി കര്‍ണാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ നിഷാന്ത് യാദവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബസുമതി ഇതര ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനായി കര്‍ഷകര്‍ക്ക് അനുമതി നല്‍കുമെന്നും എന്നാല്‍ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ക്രമപ്രകാരമായിരിക്കും ഇതെന്നും ഹരിയാന സര്‍ക്കാര്‍ അറിയിച്ചു
പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് എന്നാണ് ചന്തയില്‍ എത്തേണ്ടതെന്ന തീയതി സന്ദേശമായി ലഭിക്കും. കൂടുതല്‍ എളുപ്പമാക്കും നടപടിക്രമങ്ങളെന്നും ഹരിയാന അഡീ. ചീഫ് സെകര്ടട്‌റി പറഞ്ഞു.