Headlines

ഹാഥ്‌രസ് കൂട്ടബലാത്സംഗം: ഒക്ടോബർ 5 ന് കോൺഗ്രസ് രാജ്യവ്യാപകപ്രതിഷേധം നടത്തും

ന്യൂഡൽഹി: ഹാഥ്‌രസ് കൂട്ടബലാത്സംഗ സംഭവത്തിനെതിരെ ഒക്ടോബർ 5 നു കോൺഗ്രസ് പാർട്ടി രാജ്യവ്യാപകമായി പ്രതിഷേധസമരം (സത്യാഗ്രഹം) നടത്തും.   യുപി സർക്കാരിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എല്ലാ സംസ്ഥാന, ജില്ലാ യൂണിറ്റുകൾക്കും നൽകിയ സർക്കുലറിൽ ആവശ്യപ്പെട്ടു. എം‌പി, എം‌എൽ‌എമാർ, മുൻ പൊതു പ്രതിനിധികൾ എന്നിവരുൾപ്പെടെ ഓരോ ജില്ലയിലെയും എല്ലാ മുതിർന്ന നേതാക്കളും സത്യാഗ്രഹത്തിന് നേതൃത്വം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി അനുയായികൾക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം മാനഭംഗത്തിനിരയായി മരിച്ച യുവതിയുടെ വീട് സന്ദർശിക്കുമെന്ന് രാഹുൽ ഗാന്ധി…

Read More

അടൽ തുരങ്കത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു

ഹിമാലയൻ മലനിരകളെ തുരന്ന് നിർമിച്ച അടൽ തുരങ്കത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. 3086 കോടി രൂപ ചെലവിട്ടാണ് തുരങ്കത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് സഹായകരമാകുന്നതാണ് റോത്താംഗിലെ അടൽ തുരങ്കം. തുരങ്കത്തിന്റെ ദക്ഷിണ പോർട്ടിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. പ്രധാനമന്ത്രിക്ക് പുറമെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചടങ്ങിൽ സംബന്ധിച്ചു പത്ത് വർഷം കൊണ്ടാണ് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ തുരങ്കം നിർമിച്ചത്. മലയാളിയായ ചീഫ് എൻജിനീയർ കണ്ണൂർ സ്വദേശി കെ പി പുരുഷോത്തമനാണ് പദ്ധതിക്ക്…

Read More

മൊറട്ടോറിയം കാലത്തെ പിഴ പലിശ മാത്രം ഒഴിവാക്കാമെന്ന് കേന്ദ്രം; ഇളവ് രണ്ട് കോടി വരെ വായ്പ ഉള്ളവർക്ക്

മൊറട്ടോറിയം കാലത്തെ പലിശക്ക് പിഴ പലിശ ഈടാക്കുന്നത് ഒഴിവാക്കാമെന്ന് കേന്ദ്രസർക്കാർ. രണ്ട് കോടി രൂപ വരെയുള്ള വായ്പകൾക്കാണ് ഇളവ്. ലോക്ക് ഡൗണിനെ തുടർന്ന് മൊറട്ടോറിയം ഏർപ്പെടുത്തിയ മാർച്ച് 1 മുതൽ ഓഗസ്റ്റ് വരെയുള്ള ആറ് മാസ കാലയളവിൽ പലിശക്ക് പിഴ പലിശ ഏർപ്പെടുത്തില്ലെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്   ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ…

Read More

രാഹുലും പ്രിയങ്കയും വീണ്ടും ഹാത്രാസിലേക്ക്; ഒപ്പം 40 എംപിമാരും

കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധിയും 40 കോൺഗ്രസ് എംപിമാരും ഇന്ന് വീണ്ടും ഹാത്രാസിലേക്ക് പോകും. പ്രിയങ്ക ഗാന്ധിയും ഇവർക്കൊപ്പമുണ്ടാകും   വ്യാഴാഴ്ചയും രാഹുലും പ്രിയങ്കയും ഹാത്രാസിലേക്ക് പോയിരുന്നു. എന്നാൽ നോയ്ഡക്ക് സമീപത്ത് വെച്ച് പോലീസ് ഇവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യുവതിയുടെ ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തിലടക്കം എല്ലാ വഴികളും പോലീസ് അടച്ചിട്ടുണ്ട്. പുറത്തു നിന്നുള്ള ആരെയും ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല. യുവതിയുടെ കുടുംബാംഗങ്ങളെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഇവരുടെ ഫോൺ പിടിച്ചെടുത്തതായും പിതാവിനെ മർദിച്ചതായും ആരോപണമുണ്ട്.

Read More

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു; രോഗബാധിതർ 64 ലക്ഷം

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ഇതിനോടകം 1,00,842 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1069 പേർ കൂടി രാജ്യത്ത് മരിച്ചു.   കഴിഞ്ഞ 24 മണിക്കൂറിനിടെ 79,475 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 64,73,544 ആയി ഉയർന്നു. നിലവിൽ 9,44,996 പേരാണ് ചികിത്സയിൽ കഴിയുന്നത്. 54,27,706 പേർ രോഗമുക്തി നേടി. ഇന്നലെ മാത്രം 75,628 പേർ രോഗമുക്തരായി പ്രതിദിന രോഗവർധനവിൽ കേരളം രണ്ടാം…

Read More

ഹൈദരാബാദിൽ ദുരഭിമാന കൊല: യുവാവിനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഹൈദരാബാദിൽ യുവാവിനെ ഭാര്യ വീട്ടുകാർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ഹേമന്ത് വ്യാസ് എന്ന 28കാരനാണ് കൊല്ലപ്പെട്ടത്. ഭാര്യ അവന്തിയുടെ ബന്ധുക്കളാണ് സംഭവത്തിന് പിന്നിൽ. അവന്തിയുടെ മാതാപിതാക്കൾ ഉൾപ്പെടെ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു 2020 ജൂൺ 9നാണ് അവന്തിയും ഹേമന്തും ഒളിച്ചോടി വിവാഹിതരായത്. ഗച്ചിബൗളിയിൽ ഇവർ വാടകക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. സെപ്റ്റംബർ 24ന് അവന്തിയുടെ ബന്ധുക്കൾ വീട്ടിലെത്തുകയും രണ്ട് പേരെയും വലിച്ചിഴച്ച് കാറിൽ കയറ്റുകയുമായിരുന്നു റോഡിൽ വെച്ച് മറ്റൊരു വാഹനത്തിലേക്ക് ഇവരെ മാറ്റുന്നതിനിടെ അവന്തി രക്ഷപ്പെട്ട്…

Read More

വേഗം സുഖം പ്രാപിക്കട്ടെ; ട്രംപിനും മെലാനിയക്കും സന്ദേശവുമായി മോദി

കൊവിഡ് സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും വേഗം സുഖം പ്രാപിക്കാൻ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുഹൃത്ത് ട്രംപ് പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് മോദി ട്വീറ്റ് ചെയ്തു കൊവിഡ് ബാധയെ കുറിച്ചുള്ള യഥാർഥ വിവരങ്ങൾ ഇന്ത്യയും ചൈനയും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Read More

ഹത്രാസ് പീഡന കൊലപാതകം: പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷം; ഇന്ത്യാ ഗേറ്റിൽ നിരോധനാജ്ഞ

ഉത്തർപ്രദേശിലെ ഹത്രാസിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി ഡൽഹി ഇന്ത്യാ ഗേറ്റിൽ പ്രതിഷേധ കൂട്ടായ്മക്ക് ആഹ്വാനം ചെയ്തു. കോൺഗ്രസും എഎപിയും പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്   വി ദ പീപ്പിൾ ഓഫ് ഇന്ത്യ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. വൈകുന്നേരം അഞ്ച് മണിക്കാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യാ ഗേറ്റിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചും കുടുംബത്തെ ഒറ്റപ്പെടുത്തിയും കേസ് ഒതുക്കാനാണ് യുപി സർക്കാരിന്റെ…

Read More

ഹത്രാസ് പീഡനം: അന്വേഷണ ഉദ്യോഗസ്ഥരെ വിളിപ്പിച്ച ഹൈക്കോടതി നടപടി പ്രതീക്ഷയുടെ കിരണം നൽകുന്നതെന്ന് പ്രിയങ്ക ഗാന്ധി

ഹത്രാസിൽ ക്രൂരമായ ലൈംഗികാതിക്രമത്തിന് ശേഷം ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാരെ വിളിച്ചുവരുത്തിയ കോടതി നടപടിയെ പ്രശംസിച്ച് പ്രിയങ്ക ഗാന്ധി. അലഹബാദ് ഹൈക്കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത് ഹത്രാസിൽ ക്രൂരമായ ലൈംഗികാതിക്രമത്തിന് ശേഷം ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാരെ വിളിച്ചുവരുത്തിയ കോടതി നടപടിയെ പ്രശംസിച്ച് പ്രിയങ്ക ഗാന്ധി. അലഹബാദ് ഹൈക്കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്. കോടതിയുടേത് ശക്തവും പ്രതീക്ഷ നൽകുന്നതുമായ ഇടപെടലാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രതീക്ഷയുടെ കിരണമാണിത്. ഹത്രാസ്…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 81,484 പേർക്ക് കൂടി കൊവിഡ് ബാധ; 1095 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 81,484 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 63,94,069 ആയി ഉയർന്നു.   9,42,217 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 53,52,078 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1095 പേർ കൂടി രാജ്യത്ത് മരിച്ചു. ആകെ കൊവിഡ് മരണം 99,773 ആയി ഉയർന്നു   ഒക്ടോബർ ഒന്ന് വരെ 7,67,17,728 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 10,97,947 സാമ്പിളുകൾ പരിശോധിച്ചു.   മഹാരാഷ്ട്രയിൽ മാത്രം…

Read More