ഹിമാലയൻ മലനിരകളെ തുരന്ന് നിർമിച്ച അടൽ തുരങ്കത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. 3086 കോടി രൂപ ചെലവിട്ടാണ് തുരങ്കത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് സഹായകരമാകുന്നതാണ് റോത്താംഗിലെ അടൽ തുരങ്കം. തുരങ്കത്തിന്റെ ദക്ഷിണ പോർട്ടിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. പ്രധാനമന്ത്രിക്ക് പുറമെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചടങ്ങിൽ സംബന്ധിച്ചു
- പത്ത് വർഷം കൊണ്ടാണ് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ തുരങ്കം നിർമിച്ചത്. മലയാളിയായ ചീഫ് എൻജിനീയർ കണ്ണൂർ സ്വദേശി കെ പി പുരുഷോത്തമനാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്.