24 മണിക്കൂറില്‍ 76,737 പേര്‍ക്ക് രോഗമുക്തി നേടി; രാജ്യത്തെ കൊവിഡ് മുക്തിനിരക്ക് 84.34%
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 76,000ത്തിലധികം പേരാണ് കൊവിഡ് രോഗമുക്തി നേടിയത്. ഇതുവരെ 55,86,703 പേര്‍ രോഗമുക്തി നേടി. 84.34 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ 66 ലക്ഷം കടന്നു. 66,23,815 പേര്‍ക്കാണ് ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 74,442 പുതിയ കേസുകളും 903 പുതിയ മരണവും റിപോര്‍ട്ട് ചെയ്തു. 1,02,685 പേര്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചു. 1.55 ശതമാനമാണ് മരണനിരക്ക്. കഴിഞ്ഞ 14 ദിവസമായി…